കേരളത്തിലെ രാഷ്ട്രീയ ബലങ്ങളുടെ കേന്ദ്രമായ കണ്ണൂരിൽ ബിജെപിക്ക് വേണ്ടി ശക്തമായി സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു ലസിത പാലക്കൽ. സോഷ്യൽമീഡിയയിലും വാർത്താ മാധ്യമങ്ങളിലും ഇവർക്ക് മിക്കപ്പോഴും പ്രകോപനപരമായി അല്ലാതെയും കുറിപ്പുകൾ പങ്കു വെക്കേണ്ടിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടതായും വന്നിട്ടുണ്ട്. എന്നാൽ അടുത്ത കുറച്ചുനാളുകളായി സമൂഹ മാധ്യമങ്ങളിൽ നിന്നും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ലസിത.
ഇതേ തുടർന്ന് ലസിത ബിജെപി വിടുന്നു എന്നും സിപിഎമ്മിലേക്ക് ചുവടുമാറ്റുന്നു എന്നുമുള്ള നിരവധി അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വരികയും ചെയ്തിരുന്നു. രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയവൾ എന്ന വാർത്തകളോട് പ്രതികരിച്ച ലസീത സോഷ്യൽ മീഡിയയിൽ ഒരു ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. തനിക്കും മക്കൾക്കും ഒരു ജീവിതം കിട്ടുമെന്ന വിശ്വാസത്തിലാണ് രണ്ടാം വിവാഹത്തിന് തയ്യാറായത് എന്ന് കണ്ണൂരിലെ ബിജെപി നേതാവായ ലസിത പറയുന്നു.
ആദ്യവിവാഹം ഡിവോഴ്സ് ചെയ്ത് മുന്നോട്ടു പോകുന്നതിനിടയിലാണ് ബൈജുവിനെ പരിചയപ്പെടുന്നത്. അന്ന് താരം കുറിച്ച കുറിപ്പ് ഇങ്ങനെയാണ്…. അതിജീവനം അതൊരു സുഖമാണ് ഇപ്പോൾ. 18 വയസ്സിൽ വിവാഹിതയായ എനിക്ക് നാലുവർഷത്തിനുള്ളിൽ രണ്ടുമക്കളെയും കൂട്ടിന് കിട്ടി. ചെറിയ പ്രശ്നങ്ങൾ അല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ കുഴപ്പമൊന്നുമില്ലായിരുന്നു. ഒരു ശരാശരി നല്ല ഫാമിലി ലൈഫ് ആയിരുന്നു. പിന്നീട് ചെറിയ ചെറിയ കുഴപ്പങ്ങൾ സംശയരോഗം ആയി. എല്ലാം മക്കളെ ഓർത്ത് സഹിച്ച് മുന്നോട്ടു പോകുവാൻ തയ്യാറായി.
ഏതൊരു വ്യക്തിയെയും പോലെ ക്ഷമിച്ച് ഞാനും മുന്നോട്ടുപോയെങ്കിലും വിവാഹമെന്നത് ജീവിതത്തിൽ ഒരു ആവശ്യമേ ഇല്ല എന്നുവരെ ഓർമിപ്പിക്കുന്ന നിമിഷങ്ങൾ പിന്നീടുണ്ടായി എന്നും താരം പറയുന്നു. ഞാൻ ഒന്നും ആലോചിക്കാതെ ഡിവോഴ്സ് ഫയൽ ചെയ്യുകയായിരുന്നു. ഉടനെ മക്കളെ കൂട്ടി വീട്ടിലേക്ക് പോന്നു. അല്ലെങ്കിലും ആ വീട്ടിൽ ഞാൻ ഉപദ്രവം കൊണ്ട് നിൽക്കാറില്ല ആയിരുന്നു. പിന്നെ കുറച്ചുകാലത്തിനുശേഷം നാട്ടിലെ പൊതു പ്രവർത്തന രംഗത്ത് സജീവമായി. ഇപ്പോൾ കോട്ടയത്ത് നടന്ന വൈ ഫ് എക്സ്ചേഞ്ച് എന്ന സ്ത്രീ അതിക്രമത്തിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ലസിതാ.
സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് മുൻപിൽ കാഴ്ചവയ്ക്കുന്ന സമ്പ്രദായം കേരളത്തിൽ പൊതുവേ നിലനിന്നിരുന്നില്ല എന്നും ഇത്തരത്തിലൊരു അനീതി ഇവിടെ സംഭവിക്കുന്നതിനു തുടക്കമിട്ടത് രാഹുൽ പശുപാലൻ എന്നുമാണ് ലസിത പറയുന്നത്. ചുംബന സമരത്തിലൂടെ സമൂഹമാധ്യമങ്ങളിൽ സെലിബ്രിറ്റി എന്ന നിലയിൽ ഉയർന്ന ദമ്പതികളാണ് രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും. മാതൃകാ ദമ്പതികൾ എന്ന് ഫെമിനിസ്റ്റുകളും പുരോഗമനവാദികളും ഒരേസ്വരത്തിൽ വിശേഷിപ്പിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ പെൺവാണിഭത്തിന് ഇരുവരും പിടിയിലാവുകയായിരുന്നു. ഈ വാർത്ത കേട്ട് ഞെട്ടിയത് കേരളക്കര ഒന്നാകെ ആയിരുന്നു.
അതിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഗ്ലാമർ ഫോട്ടോ ഷൂട്ട്കളുമായി രശ്മി സജീവമാവുകയായിരുന്നു. അന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ രശ്മി പറഞ്ഞിരുന്നത് തൻറെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി ബിക്കിനി ചിത്രങ്ങളും അപ്ലോഡ് ചെയ്ത് തന്നെ ഒരു വില്പന ചരക്കാക്കി മാറ്റിയത് രാഹുൽ ആണെന്നായിരുന്നു .എന്നെ ഭാര്യ എന്നതിലുപരി പണമുണ്ടാക്കുന്ന ഒരു ഉപകരണമായി രാഹുൽ കാണുകയായിരുന്നു എന്നും ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ നിർബന്ധിച്ചതും ഭർത്താവായിരുന്നു എന്നും താരം വ്യക്തമാക്കുകയുണ്ടായിരുന്നു. ഇതേ വാക്കുകളാണ് ഇപ്പോൾ വിമർശനത്തിന്റെ മേമ്പൊടിയോടെ ലസിത പറഞ്ഞിരിക്കുന്നത്.