ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് തൻറെതായ ചുവടുറപ്പിച്ച താരമാണ് അമേയ മാത്യു.കരിക്ക് എന്ന വെബ് സീരിസിലൂടെയാണ് അമേയയെ പുറംലോകമറിയുന്നത്. തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സാഹചര്യത്തിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
കരിക്ക് എന്ന ഒരൊറ്റ വെബ്സീരീസിലൂടെ തന്നെ ആളുകൾക്ക് സുപരിചിതയായി മാറുവാൻ കഴിഞ്ഞ അമേയ സിനിമയിലും തൻറെതായ സ്ഥാനം ഉറപ്പിച്ചത് വളരെ പെട്ടെന്ന് തന്നെയായിരുന്നു. ആരും ഒന്ന് നോക്കി പോകുന്ന സൗന്ദര്യത്തിന് ഉടമയായ അമേയ തൻറെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതോടൊപ്പം തന്നെ പല കാര്യങ്ങൾക്ക് എതിരെയും ശക്തമായ അഭിപ്രായങ്ങളുമായി രംഗത്തെത്താറുണ്ട്. സമൂഹ മാധ്യമങ്ങൾ എന്നത് ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗം ആയിരിക്കുമ്പോൾ തങ്ങളുടെ കഴിവുകളും വിശേഷങ്ങളും വാർത്തകളും ഒക്കെ ആരാധകരുമായി പങ്കുവയ്ക്കുവാൻ ആണ് ഓരോ താരങ്ങളും ശ്രമിക്കുന്നത്.
അഭിനയജീവിതത്തിലെയും വ്യക്തിജീവിതത്തിലേയും വിശേഷങ്ങൾ ആരാധകരിലേക്ക് നേരിട്ട് എത്തിക്കാൻ സോഷ്യൽ മീഡിയ താരങ്ങളെ ഒരുപാട് സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങൾ തുറന്നു നൽകുന്ന അവസരങ്ങളും സാധ്യതകളും വളരെയധികം പ്രയോജനപ്പെടുത്തിയാണ് ഓരോ താരങ്ങളും മുന്നോട്ടുപോകുന്നത്. സമൂഹത്തിലെതുപോലെതന്നെ സോഷ്യൽ മീഡിയയിലൂടെയും പലപ്പോഴും താരങ്ങൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടത് ആയി വരാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ മലയാളി താരമാണ് അമേയ മാത്യു.
അടിപൊളി ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ആരാധകരുടെ മനം കവരുന്നതിന് താരത്തിനുള്ള കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. പലപ്പോഴും പങ്കുവയ്ക്കുന്ന ചിത്രങ്ങളേക്കാൾ ഉപരി താരം നൽകുന്ന ക്യാപ്ഷനുകൾ ആണ് ആളുകളെ പിടിച്ചിരിക്കുന്നത്. കൗണ്ടറുകളും പഞ്ച് ഡയലോഗുകളും ഒക്കെയായി പലപ്പോഴും താരം ക്യാപ്ഷൻ കളർഫുൾ ആക്കി മാറ്റും എന്നാണ് ആരാധകർ പോലും പറയുന്നത്. സദാചാരവാദികൾക്ക് ഉള്ള മറുപിടിയായി താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഒരു ഞരമ്പന് നൽകിയ മറുപടിയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഷോർട്സും സ്പെഗെറ്റി സ്ട്രാപ്പ് ക്രോപ് ടോപ്പും ധരിച്ചുകൊണ്ട് കസേരയിലിരിക്കുന്ന ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. അഞ്ഞൂറാൻ എന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ ഫോളോവേഴ്സിന്റെ പിന്തുണയ്ക്കും സ്നേഹത്തിനും താരം നന്ദി പറയുവാനും മറന്നില്ല. അഞ്ചുലക്ഷം ഫോളോവേഴ്‌സ് ആയ സന്തോഷം പങ്കു വച്ചു കൊണ്ടാണ് ഇങ്ങനെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ അതിന് ഒരാൾ നൽകിയ കമൻറ് ഇത്തരത്തിലായിരുന്നു…കോണ്ടം ഉണ്ട്. ഒരു രാത്രി വരുമോ എന്നായിരുന്നു.
കമന്റിന് കൃത്യമായ മറുപടി നൽകുവാനും താരം മറന്നില്ല. നിൻറെ അപ്പൻ ഇത് യൂസ് ചെയ്തിരുന്നെങ്കിൽ… സ്വന്തമായിട്ട് ഒരു ഐഡിയ പോലും ഇല്ല വെറുതെ നെയ്മറിന്റെ അച്ഛനെ വിളിപ്പിക്കാൻ ആയിട്ട് എന്നാണ് അമേയ കുറിച്ചത്.താരത്തിന് പിന്തുണയും കമന്റിന് കൈയ്യടിയും ആയി പലരും രംഗത്തെത്തുകയും ചെയ്തു. വിമർശനം ശക്തമായതോടുകൂടി ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ച ആൾ അയാളുടെ കമൻറ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തുതന്നെയായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് അമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങളും അതിനുതാഴെ വന്ന കമന്റും മറുപടിയും.