in

പ്രണവ് ആൾ ഒരു പാവം മാത്രമല്ല കുറച്ചു കുറുമ്പനുമാണ്, പ്രണയിച്ച് വിവാഹം കഴിക്കാനാണ് ആഗ്രഹം; അതിഥി രവി തുറന്ന് പറയുന്നു

അടുത്തിടെയായി ഏത് നടിമാരുടെ കാര്യം എടുത്താലും അവർക്കൊക്കെ പ്രണവിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.. കൂടെ അഭിനയിക്കുകകൂടി ചെയ്തിട്ടുണ്ടെങ്കിൽ കുറച്ച് അധികം… ഇപ്പോഴിതാ മലയാള സിനിമ പ്രേമികൾക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായ താരമായ നടി അതിഥി രവി പ്രണവിനെക്കുറിച്ച് പറയുന്നത് കേൾക്കൂ… പ്രണവ് പാവം മാത്രമല്ല കുറച്ചു കുറുമ്പൊക്കെ കൈയിലുള്ളയാളാണെന്നാണ് അതിഥി രവി പറയുന്നത്. പ്രണവ് മോഹൻലാലിന് ഒപ്പം ആദിയിലും മോഹൻലാലിന് ഒപ്പം ട്വൽത്ത് മാനിലും അതിഥി വേഷമിട്ടിട്ടുണ്ട്.

ആദിയിൽ പ്രണവ് മോഹൻലാലാണ് നായകനെന്ന് പിന്നീടാണ് അറിഞ്ഞത്. സിനിമയ്ക്കായി കഥ പറഞ്ഞപ്പോഴൊന്നും ജീത്തു ജോസഫ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. പിന്നീട് ഷൂട്ടിങ് തുടങ്ങാറായപ്പോഴാണ് നായകൻ പ്രണവാണെന്ന് അറിയുന്നത്. അതുപോലെ ട്വൽത്തമാനിലും നായകൻ മോഹൻലാലാണെന്ന് പിന്നീടാണ് സംവിധായകൻ പറഞ്ഞത്. അപ്പോൾ ശരിക്കും ഞെട്ടിപ്പോയി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് ആരാധകരും ഏറെയാണ്. മികച്ച ഒരു അഭിനേത്രി എന്നതിന് ഒപ്പം ഒരു മോഡൽ കൂടിയാണ് അതിഥി രവി.

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന 2014 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് എത്തിയത്. ആൻഗ്രി ബേബീസ് എന്ന സിനിമയിലൂടെ സഹ താരമായിട്ടാണ് അതിഥി ബിഗ് സ്‌ക്രീനിൽ എത്തുന്നത്. പിന്നീട് നായികയായും തിളങ്ങി. ഇതിനിടെ തമിഴിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. സിനിമ കൂടാതെ മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അതിഥി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണവിന് ഒപ്പം അഭിനയിച്ചതിനെ കുറിച്ചും തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ചുമൊക്കെ പറയുമ്പോൾ അതിഥിയ്ക്ക് നൂറ് നാവാണ്. ആദിയുടെ ഷൂട്ടിങ്ങ് സെറ്റ് വളരെ രസകരമായിരുന്നു.

പ്രണവിന്റെ ഭാഗങ്ങൾ കഴിഞ്ഞ് എന്റെ സീക്വൻസുകൾ ഷൂട്ട് ചെയ്യുമ്പോൾ പലപ്പോഴും ക്യാമറയുടെ പിന്നിൽ നിന്ന് എന്നെ കളിയാക്കാറൊക്കെ ഉണ്ടായിരുന്നു. ചിലപ്പോൾ സീരിയസായ രംഗങ്ങളൊക്കെയായിരിക്കും ചിത്രീകരിക്കുന്നത്. അപ്പോൾ മനസ്സിലായി പ്രണവ് പാവം മാത്രമല്ല കുറച്ചു കുറുമ്പൊക്കെ കൈയിലുള്ളയാളാണെന്നും അതിഥി രവി പറയുന്നു
വിവാഹത്തേക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ, അറേഞ്ച്ഡ് മാര്യേജ് എന്ന സങ്കല്പത്തിൽ നിന്നും മാറി ഇപ്പോൾ പ്രണയിച്ച് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാനാണ് താത്പര്യം.

മുൻപെല്ലാം അറേഞ്ച്ഡ് മാര്യേജ് എന്ന ചിന്ത മാത്രമേ ഉണ്ടായിരു ന്നുള്ളൂ. ആരേയും പറ്റിക്കാൻ താത്പര്യമില്ല. കോവിഡ് കാലത്ത് കുറേ നാൾ വീട്ടിലിരുന്നപ്പോൾ കല്യാണം കഴിപ്പിച്ചാലോ എന്ന ചിന്തയൊക്കെ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പക്ഷെ അവർ വളരെ സാതന്ത്ര്യം തരുന്നവരാണ്. എന്റെ ഇഷ്ട പ്രകാരമാണ് കൊച്ചി യിലേക്ക് വീട് മാറിയതൊക്കെയെന്നും താരം പറയുന്നു. കോളേജ് പഠനകാലത്താണ് മോഡലിങ്ങിലേക്കു കടക്കുന്നത്. ദി ടൈംസ് ഓഫ് ഇന്ത്യയുടെ പരസ്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളില്‍ അഭിനയിച്ചു.

Written by admin

കോണ്ടം ഉണ്ട് ഒരു നൈറ്റ് വരുമോ എന്ന് കമെന്റ് ചെയ്ത ഞരമ്പൻ മാസ്സ് മറുപടി നൽകി നടി അമേയ, മറുപടി ഇങ്ങനെ

അമ്പോ ഈ ലുക്കിൽ ഒരു സിനിമയിൽ വന്നാൽ പൊളിക്കും.. ഗ്ലാമറസായി നടി മീര ജാസ്മിൻ.. ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ കാണാം