in , ,

ജാസ്മിനും വൈകാതെ പുറത്താകും, പ്രേക്ഷകർക്ക് ആവശ്യം ലക്ഷ്മി പ്രിയയെ പോലുള്ള കുലസ്ത്രീകളെയാണ്; വെളിപ്പെടുത്തലുമായി നിമിഷ

മലയാളികൾ വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങളിൽ കുടിയേറ്റിയ പരമ്പരയാണ് ബിഗ് ബോസ് എന്ന് പറയുന്നത്. മോഹൻലാൽ അവതാരകനായി എത്തിയിരിക്കുന്ന മലയാളം ബിഗ് ബോസ് ഷോ ഇപ്പോൾ നാലാം സീസണിലേക്ക് കടന്നിരിക്കുകയാണ്. പതിവുപോലെ തന്നെ വളരെയധികം വാശിയും മത്സരവുമായി തന്നെയാണ് ബിഗ് ബോസിൻറെ ഓരോ എപ്പിസോഡും മുൻപോട്ടു പോകുന്നത്. ഇപ്പോൾ ശക്തമായ ഒരു കഥാപാത്രമായി നിലനിന്നിരുന്ന നിമിഷ പുറത്തേക്ക് പോയിരിക്കുകയാണ്.

മത്സരാർത്ഥികൾ ഒരാളായിരുന്നു നിമിഷ മറ്റുള്ളവരെ അപേക്ഷിച്ച് അഭിപ്രായം പറയുന്നതിനും ഒക്കെ മുൻപന്തിയിൽ തന്നെ ആണ്. ബിഗ് ബോസ് ഹൗസിലെ ശക്തരായ ആളുകളിൽ ഒരാൾ എന്ന സോഷ്യൽ മീഡിയ പലപ്പോഴും വിലയിരുത്തിയത്. ബിഗ് ബോസ് സീസൺ ഫോറിൽ ആദ്യമായി സീക്രട്ട് റൂമിൽ കഴിയാൻ അവസരം കിട്ടിയ ആൾ കൂടിയാണ് നിമിഷ. മുൻപ് ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു പോയിരുന്നെങ്കിലും രണ്ടാമത് വീണ്ടും അകത്തേക്ക് എത്തുകയായിരുന്നു. സീക്രട്ട് റൂമിൽ നിന്നും പുറത്തിറങ്ങിയ നിമിഷയ്ക്ക് പിന്നീട് മറ്റുള്ളവരെകൊണ്ട നല്ലത് പറയിക്കുവാനും രണ്ടാംവരവിൽ സാധിച്ചിട്ടുണ്ട്.

നിമിഷ പടിയിറങ്ങിയതോടെ വികാരനിർഭരമായ മുഹൂർത്തങ്ങൾക്കും നാടകീയരംഗങ്ങൾക്കും ആണ് ബിഗ് ബോസ് ഹൗസ് സാക്ഷിയായത്. പൊട്ടിക്കരയുന്ന ജാസ്മിനെ സമാധാനിപ്പിക്കാൻ റിയാസും നിമിഷയും ഒക്കെ പ്രയാസപ്പെടുന്നത് സോഷ്യൽ മീഡിയയിൽ ഒക്കെ വളരെപ്പെട്ടെന്ന് ചർച്ച ചെയ്യപ്പെടുകയുണ്ടായി. എനിക്ക് വേണ്ടി നീ ജയിക്കണമെന്ന് ജാസ്മിനോട് പറഞ്ഞിട്ടാണ് ബിഗ് ബോസ്സിൽ നിന്നും നിമിഷ പുറത്തിറങ്ങിയത്.ജാസ്മിനെ നോക്കി കൊള്ളണം എന്ന് റോൻസനോട് പറയുകയും ചെയ്തു നിമിഷ.

സീസൺ നാലിൽ സൗഹൃദം കൊണ്ട് പ്രേക്ഷകരുടെ പ്രീതി ഒരുപാട് നേടിയെടുത്ത രണ്ടു പേരായിരുന്നു ജാസ്മിനും നിമിഷയും. ഇരുവരും തമ്മിലുള്ള സൗഹൃദം വെളിപ്പെടുത്തുന്ന നിരവധി മുഹൂർത്തങ്ങൾ ബിഗ് ബോസ് വേദിയിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. ബിഗ്ബോസിൽ നിന്നും പുറത്തുവന്ന ശേഷം നിമിഷ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇങ്ങനെയായിരുന്നു… ജാസ്മിൻ അവളുടെ ട്രോഫിയും എനിക്ക് തന്നു വിട്ടു. അവളെ ഒരുപാട് മിസ്സ് ചെയ്യുന്നത് കൊണ്ട് അവളുടെ സ്വെറ്റർ ആണ് ഞാൻ ധരിച്ചിരിക്കുന്നത്.

മുന്നോട്ടുപോകൂ എൻറെ പോരാളി… നീ ജയിക്കുന്നത് കാണാൻ കാത്തിരിക്കാൻ വയ്യ എന്നായിരുന്നു. എനിക്ക് വേണ്ടി നീ ഈ ഗെയിം ജയിക്കണമെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് നിമിഷ ചെയ്തത്. തൻറെ ചെടിയെ പരിപാലിക്കാനുള്ള അവകാശവും ജാസ്‌മിന് നൽകി ആണ് ബിഗ്ബോസിൽ നിന്നും പുറത്തു പോകുന്നത്. ബിഗ് ബോസിലേക്ക് നിമിഷ രണ്ടാമത് ഒരു തിരിച്ചുവരവ് നടത്തിയപ്പോൾ ഏറ്റവും കൂടുതൽ വഴക്ക് കൂടിയത് ലക്ഷ്മിപ്രിയയോട് ആയിരുന്നു. മോഹൻലാലിന് മുൻപിൽ വെച്ച് പോലും ലക്ഷ്മിപ്രിയയുമായി വഴക്കു കൂടുവാൻ നിമിഷയ്ക്ക് കഴിയുകയും ചെയ്തു.

ബിഗ് ബോസ് വീടിനുള്ളിൽ വച്ച് തനിക്ക് ലക്ഷ്മി പ്രിയയോട് ശരിക്കും ദേഷ്യം ഉണ്ടായിരുന്നു എന്നും തനിക്ക് ആരുമായും വലിയ ദേഷ്യം ഇല്ലെന്നും എന്നാൽ ബിഗ് ബോസ് വീടിനുള്ളിൽ ജീവിക്കുമ്പോൾ അങ്ങനെയൊരു സാഹചര്യത്തിൽ ആർക്കായാലും ഭ്രാന്ത് ആയി പോകും എന്നാണ് നിമിഷ വ്യക്തമാക്കിയിരിക്കുന്നത്. മാത്രവുമല്ല പ്രേക്ഷകർക്ക് എപ്പോഴും ആവശ്യം ലക്ഷ്മിയെ പോലെയുള്ള കുല സ്ത്രീകളെ ആണെന്നും അല്പം പരിഹാസം കലർന്ന സ്വരത്തിൽ നിമിഷ പറയുന്നുണ്ട്.

Written by admin

ഉർവശിയുടെ മകൻ കരയുമ്പോൾ കുഞ്ഞാറ്റയെ ഞാൻ അങ്ങോട്ടേക്ക് പറഞ്ഞുവിടും; മനോജ് കെ ജയൻ പറയുന്നു

കോണ്ടം ഉണ്ട് ഒരു നൈറ്റ് വരുമോ എന്ന് കമെന്റ് ചെയ്ത ഞരമ്പൻ മാസ്സ് മറുപടി നൽകി നടി അമേയ, മറുപടി ഇങ്ങനെ