in

ഞാൻ വെളിപ്പിനെ 4.30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തിൽ പോകും, ഭക്ഷണം എല്ലാം സ്വന്തമായി ഉണ്ടാക്കും: തന്റെ ശീലങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ലേഖാ എംജി ശ്രീകുമാർ

മലയാളികളുടെ പ്രിയ ഗായകന്‍ ആണ് എം ജി ശ്രീകുമാര്‍. ഒരു ഗായകനായി പിന്നീട് റിയാലിറ്റിഷോകളില്‍ ജഡ്ജിയുടെ പരിവേഷത്തില്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ ഇമേജ് കെട്ടി പടുക്കാന്‍ എംജി ശ്രീകുമാറിന് സാധിച്ചിട്ടുണ്ട്. കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ എംജി ശ്രീകുമാറിന് ലഭിക്കുന്ന അത്രയും തനെന സ്വീകാര്യത ലഭിക്കുന്ന താരമാണ് അദ്ദഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാര്‍.

നീണ്ടകാലത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. തുടര്‍ന്ന് മുന്‍പോട്ട് കൊണ്ടുപോകുന്ന തങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് ഇരുവരും പൊതുവേദികളില്‍ സംസാരിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്താണ് ലേഖാ ശ്രീകുമാറിനെ മലയാളികള്‍ ഏറെ ശ്രദ്ധിച്ചു തുടങ്ങിയത്. തന്റെ കുടുംബ വിശേഷങ്ങളും ഓരോ ദിവസത്തെ രീതികളും ആരാധകരുമായി പങ്കുവയ്ക്കാന്‍ താരം ആരംഭിച്ച യൂ ട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ദിവസത്തെ തുടക്കം എങ്ങനെയാണെന്ന് ഒക്കെ തന്റെ ചാനലിലൂടെ താരം പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

യൂട്യൂബ് ചാനലില്‍ മറ്റും സ്ഥിരമായി ലഭിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ലേഖ ലേഖ ഇത്തരത്തില്‍ വീഡിയോ പങ്കുവെച്ചത്. ഒരുദിവസം ഞാന്‍ എന്തൊക്കെ ചെയ്യും എപ്പോള്‍ എഴുന്നേല്‍ക്കും, കിടക്കും എന്നൊക്കെ കുറെ ആള്‍ക്കാര്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ചെയ്യുന്നത് പോലയേ ഞാനും ചെയ്യാറുള്ളൂ. വേറൊന്നുമില്ല ഞാന്‍ നേരത്തെ എഴുന്നേല്‍ക്കാറുണ്ട്. രാവിലെ 4 30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തില്‍ പോകും എന്ന് രേഖ പറയുന്നു. തിങ്കളാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസങ്ങള്‍ എറണാകുളത്തപ്പനെ തൊഴാറുണ്ട്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ആറ് മുപ്പതിന് തിരിച്ചെത്തും. നേരത്തെ പ്രഭാത ഭക്ഷണം കഴിക്കുന്ന ശീലമാണ് തന്റെ. രാവിലെ മുതലുള്ള കാര്യങ്ങള്‍ ഒരാളെ കൊണ്ട് വീഡിയോ എടുക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

അല്ലെങ്കില്‍ ഭര്‍ത്താവ് ശ്രീക്കുട്ടനെ കൊണ്ട് ഇതൊക്കെ ചെയ്യേണ്ടിവരും എന്നാണ് ലേഖ പറയുന്നത്. പക്ഷേ നടപടി ഉള്ള കാര്യമല്ല. അല്ലെങ്കില്‍ രാവിലെ 10 മണിക്ക് ഇത് രാവിലെ 4.30 ആണെന്ന് പറഞ്ഞു ഒരു ചീറ്റിംഗ് ഷോട്ട് ഒക്കെ ചെയ്യേണ്ടി വരുമെന്നും തനിക്ക് പ്രയാസമുള്ള കാര്യമാണെന്നും ലേഖ പറയുന്നു. കാരണം തനിക്ക് അഭിനയിക്കാന്‍ തീരെ അറിയില്ല.
ജീവിതത്തില്‍ അഭിനയിക്കാന്‍ പറ്റുന്ന പല മുഹൂര്‍ത്തത്തിലും തനിക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. വീട് വൃത്തിയാക്കാനും മുറ്റം അടിക്കാനും ഒക്കെ ഒരു സഹായത്തിന് ആളുണ്ടെങ്കിലും കുക്കിംഗ് ഒക്കെ താന്‍ തന്നെയാണ് ചെയ്യുന്നതെന്നും ലേഖ പറയുന്നു.

എംജി ശ്രീകുമാറിനെ വിശേഷങ്ങളും ലേഖ പങ്കുവയ്ക്കുന്നുണ്ട്. കുറച്ചുനാളായി ഫ്‌ലവേഴ്‌സ് ടിവി യില്‍ നിന്നും ശ്രീകുമാര്‍ മറി നില്‍ക്കുകയാണെന്ന് രേഖ പറയുന്നു. കര്‍ക്കിടകം ആയതിനാല്‍ സുഖചികിത്സ ഒക്കെയായി മുമ്പോട്ട് പോവുകയാണ്. ഇടക്കൊക്കെ പുറത്ത് ഫുഡ് കഴിക്കാന്‍ പോകാറുണ്ട് എങ്കിലും ഒരുപാട് ഐറ്റംസ് ഒന്നും ലെഞ്ചിന് കഴിക്കാറില്ല. ഇങ്ങനെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത് ആഗ്രഹിച്ചിരുന്നില്ല എന്നും ലേഖ പറയുന്നുണ്ട് കഴിഞ്ഞവര്‍ഷം എംജി ശ്രീകുമാറിനെ പിന്തുണയാണ് ചാനല്‍ ആരംഭിക്കുന്നതിന് കാരണമായത്.

Written by admin

ഏത് പാതി രാത്രിയിലും എനിക്ക് വിളിക്കാവുന്ന ആൾ, 15 വർഷമായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്; അനുഷ്‌ക ഷെട്ടി തുറന്നു പറയുന്നു

ഐശ്വര്യ റായ് യിൽ നിന്ന് തനിക്ക് ഒരു കുഞ്ഞിനെ കൂടി വേണമെന്ന് അഭിഷേക് ബച്ചൻ, അതിനുള്ള കാരണവും വെളിപ്പെടുത്തി അഭിഷേക്