ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും തിളങ്ങിയ താരമാണ് നമിത കപൂർ. വളരെ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയരംഗത്തേക്ക് സജീവമായ താരത്തിനെ ഒരുപക്ഷേ പുലിമുരുകൻ എന്ന ചിത്രത്തിലെ ജൂലി എന്ന പേര് പറഞ്ഞാൽ ആകും മലയാളി സിനിമ പ്രേമികൾ ഓർക്കുക.
രണ്ടുവർഷത്തോളം നീണ്ട ഇടവേളക്ക് ശേഷം വീണ്ടും അഭിനയരംഗത്തെത്തിയത് അതീവ ഗ്ലാമറസായി ഓരോ കഥാപാത്രങ്ങളിലും പ്രത്യക്ഷപ്പെട്ടാണ്. താരത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നടക്കം നിരവധി ആരാധകരാണുള്ളത്. തൻറെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നതിന് താരത്തിന് യാതൊരു മടിയുമില്ല. 1998 മിസ്സ് സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് താരത്തിന്റെ ജീവിതത്തിലെ തന്നെ വളരെ വലിയ ഒരു വഴിത്തിരിവായിരുന്നു.
ശേഷം 2001 ൽ മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ഹിമാനി ക്രിമിന്റെയും ഹാൻഡ് സോപ്പിന്റെയും അരുൺ ഐസ്ക്രീമിന്റെയും മാണിക് ചന്ത് ഗുഡ്‌കയുടെയും നൈൽ ഹെർബൽ ഷാമ്പുവിന്റെയും പരസ്യത്തിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. സ്വന്തം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. എയ് എന്ന പടത്തിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.
2006 ലവ് കെ ചക് എന്ന പടത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ചാണക്യ ബ്രദേഴ്സ്,നാൻ അവൻ ഇല്ലൈ, അഴകിയ തമിഴ് മകൻ, ബില്ല തുടങ്ങിയ ചിത്രങ്ങളിലൂടെ താരം തമിഴിൽ സജീവമാവുകയായിരുന്നു. ബ്ലാക്ക് സ്റ്റാലിയൻ എന്ന പടത്തിൽ 2010 അഭിനയിച്ചുകൊണ്ടാണ് താരം മലയാളത്തിലേക്കുള്ള ചുവടുറപ്പിക്കുന്നത്. ചിത്രത്തിൽ ശക്തമായ കഥാപാത്രം തന്നെയാണ് താരം അവതരിപ്പിച്ചത്. 2010 ഒക്ടോബർ 26ന് ഒരു ആരാധകൻ നമിതയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം നടത്തിയിരുന്നു.
ഒരു സമയത്ത് തമിഴ് സിനിമ പ്രേമികളുടെ നെഞ്ചിടിപ്പ് ആയിരുന്ന നമിത ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയും ഇല്ലായിരുന്നു. തമിഴിലെ മുൻനിര നായകന്മാർക്കൊപ്പം ഒക്കെ ജോടി ചേർന്നെത്തിയ താരം ശരീരത്തിന് തടി അമിതമായി കൂടിയതോടെ അഭിനയരംഗത്തു നിന്നും മാറ്റി നിർത്തപ്പെടുകയായിരുന്നു. പുലിമുരുകന് ശേഷമാണ് നമിതയ്ക്ക് അഭിനയ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. മിയ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുക പോലുമുണ്ടായി.
ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. കാമുകനായ വീരേന്ദ്ര ചൗധരിയെ 2017 നമിത വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോൾ താൻ ഗർഭിണിയാണെന്ന് സന്തോഷം ആരാധകരെ അറിയിച്ചുകൊണ്ട് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരു വലിയ സന്തോഷം ഇന്ന് തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ അറിയിക്കുകയാണ് എന്ന് നമിത പറഞ്ഞിരുന്നു.
തുടർന്നാണ് നിറ വയറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. മാതൃത്വം… എൻറെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാൻ ആകെ മാറിക്കഴിഞ്ഞു.അത് എന്നിൽ പ്രകടമാണ്. നിന്നെ ആയിരുന്നു എനിക്ക് വേണ്ടത്. നിനക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചു. എനിക്കിപ്പോൾ നിന്നെ അറിയാം എന്ന് താരം ചിത്രങ്ങൾക്ക് താഴെ കുറിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.