നാടകത്തിലും സീരിയലിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് ശ്രീയ രമേശ്. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം നിരവധി സീരിയലുകളിൽ നിരവധി സീരിയലുകളിലൂടെ വളരെ കുറഞ്ഞ സമയം കൊണ്ട് തൻറെതായ സ്ഥാനം ഉറപ്പിക്കുകയുണ്ടായി. എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.
അതിനുശേഷം വേട്ട, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. മലയാളത്തിൻറെ മെഗാസ്റ്റാർ മോഹൻലാലിൻറെ അടുത്ത ബന്ധു കൂടിയായ താരം ഇപ്പോൾ ഭർത്താവിനൊപ്പം ദുബായിലാണ് താമസം ആക്കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം മെഗാസ്റ്റാറുകൾക്ക് ഒപ്പം ബിഗ് സ്ക്രീനിൽ തിളങ്ങി നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
ഓരോ ചിത്രവും പോസ്റ്റുകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ പർദ ധരിച്ചെത്തിയ താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും വലിയ വിമർശനങ്ങൾ നേടിയെടുക്കുകയും ചെയ്തു. എന്നാൽ അത്തരത്തിൽ തന്റെ ചിത്രത്തിന് താഴെ മോശം കമൻറുകൾ വന്നപ്പോൾ അതിനെതിരെ ശക്തമായ രീതിയിൽ തന്നെ താരം പ്രതികരിക്കുകയുണ്ടായി.
വൃതവും പ്രാർത്ഥനകളും നിറഞ്ഞ ദിനങ്ങൾ പൂർത്തിയാക്കി പെരുന്നാൾ വന്നെത്തി. എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഈദ് ആശംസകൾ. കോവിഡ് വ്യാപന ജാഗ്രതയുടെ ഭാഗമായി എല്ലാവരും ഒത്തു ചേരലുകൾ പരമാവധി ഒഴിവാക്കി ആഘോഷങ്ങൾ വീടുകളിൽ തന്നെ ഒതുക്കാൻ ശ്രദ്ധിക്കുക. നമുക്കും പ്രിയപ്പെട്ടവർക്കും ആപത്ത് വരാതിരിക്കുവാൻ വലിയ ശ്രദ്ധ നൽകു എന്ന ക്യാപ്ഷനോടുകൂടി താരം പങ്കുവച്ച ചിത്രത്തിന് താഴെയാണ് വളരെ വലിയ സൈബർ ആക്രമണം ഉയർന്നത്. ശ്രീയ രമേഷ് മുസ്ലിം സമുദായത്തിൽ പെട്ട ആളല്ല, പക്ഷേ അവരുടെ വസ്ത്രധാരണം കണ്ടാൽ അങ്ങനെ തോന്നും.
എന്ത് സന്ദേശമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വെറും ഷോ മാത്രമാണോ… എന്നതടക്കമുള്ള കമൻറുകൾ ആയിരുന്നു ചിത്രത്തിന് താഴെ വന്നത്. ഈ വസ്ത്രത്തെ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്നു. മുസ്ലിം സ്ത്രീകൾ മാത്രമാണോ പർദ്ദ ധരിക്കുന്നത്… ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ ഇതാണ് എപ്പോഴും ധരിച്ചിരുന്നത്. ഞാനീ വസ്ത്രത്തിൽ ഒരു കംഫർട്ട് ആണ്. ദയവായി നിങ്ങളുടെ കണ്ണുകൾ തുറന്ന് ഈ ലോകത്തെ ശരിയായ രീതിയിൽ കാണു വെന്നാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച പോസ്റ്റ്.
അടുത്തിടെ ഷവർമ കഴിച്ച് ഒരു പെൺകുട്ടിക്ക് തൻറെ ജീവൻ നഷ്ടമായതിനെതിരെ പ്രതികരിച്ചുകൊണ്ട് ഇപ്പോൾ താരം രംഗത്തെത്തിയിരിക്കുകയാണ്. ഷവർമ അല്ല ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇല്ലാത്തതാണ് യഥാർത്ഥ വില്ലൻ എന്ന് താരം പറയുന്നു. ഷവർമ കഴിച്ച് ആളുകൾ മരിക്കുമ്പോൾ മാത്രം പ്രവർത്തന സജ്ജമാകുന്ന ഭക്ഷ്യസുരക്ഷാവകുപ്പ് പിരിച്ചുവിടണമെന്നും ഷവർമയും പൊതിച്ചോറും മായവും കലർത്താതെ രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റി സമൂഹത്തിൻറെ പൊതു താൽപര്യങ്ങൾക്കായി ഇതിനെ കാണണം എന്നാണ് താരം പറയുന്നത്.
ഗൾഫിൽ ധാരാളം ഷവർമ കടകൾ ഉണ്ടെന്നും ഇവിടെ ഒരുപാട് ആളുകൾ ഷവർമ കഴിക്കുന്നു എന്നാൽ അവർക്കാർക്കും ഭക്ഷ്യവിഷബാധയും മരണവും സംഭവിക്കുന്നു എന്നുള്ള വാർത്തകൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ… ഇവിടെ നിയമങ്ങൾ കർശനമാണ്. അതുപോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായ പരിശോധനയും നടത്തുന്നുണ്ട്. നിയമലംഘകർക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസൻസ് റദ്ദു ചെയ്യും.ഇത് ഒന്നും ഇല്ലാത്തതാണ് കേരളത്തിൻറെ കുഴപ്പം എന്നും താരം വിമർശിക്കുന്നു.