ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി ജനമനസ്സുകൾ കീഴടക്കിയ നടിയാണ് സാധിക വേണുഗോപാൽ. അഭിനയത്തിന് തുടക്കകാലം മുതൽ ഇപ്പോൾ വരെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുന്ന സാധിക, മഴവിൽ മനോരമ ടിവി സംപ്രേഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ടാറ്റൂ ഗേൾ എന്നും ചിലർ സാധിക വേണുഗോപാലിനെ വിശേഷിപ്പിക്കാറുണ്ട്. കയ്യിലും കാലിലും ഇടുപ്പിലും നെഞ്ചിൽ തുടങ്ങി സാധിക ആകെ ടാറ്റുവിൽ കുളിച്ചു തന്നെ നിൽക്കുകയാണ്.
മികച്ച ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല പല പ്രോഗ്രാമുകളും അവതാരികയായും പേരുകേട്ട മോഡലായും സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇരട്ട ബിരുദാനന്തരബിരുദം ഉൾപ്പെടെ വിദ്യാഭ്യാസരംഗത്തും താരം ഏറെ മുന്നിലാണ്. സൈക്കോളജി യിലും ഹ്യൂമൻ റിസർച്ച് മാർക്കറ്റിങ്ങിൽ ഉം ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് താരം അഭിനയ മേഖലയിലേക്ക് തിരിയുന്നത്. 2009ലാണ് സാധിക പ്രൊഫഷണൽ മോഡലിംഗ് രംഗത്ത് ചുവടുവെയ്ക്കുന്നത്.
മോഡൽ എന്ന രീതിയിൽ ആദ്യംതന്നെ അറിയപ്പെട്ട അതുകൊണ്ടുതന്നെ അഭിനയ മേഖലയിൽ തുടക്കത്തിലേ ഏറെ ശ്രദ്ധ നേടാൻ സാധികക്ക് സാധിച്ചു. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്ത വളരെ വേഗം പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. പിൽക്കാലത്ത് കലികാലം എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലും തൻറെ അഭിനയ മികവ് സൗന്ദര്യം കൊണ്ട് മികച്ച പ്രകടനമാണ് സാധിക കാഴ്ച വയ്ക്കുന്നത്.
പട്ടുസാരി എന്ന മഴവിൽ മനോരമയിലെ സീരിയലിലെ അഭിനയമികവിന് 2013 കാഴ്ച സ്പെഷ്യൽ ജൂറി അവാർഡ്, അടൂർഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗ രത്ന അവാർഡ് തുടങ്ങി ഭരണം പുരസ്കാരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളിലും ഇവർ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, ഓറഞ്ച് ബുട്ടീക്ക് തുടങ്ങി നിരവധി പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം, മലയാളത്തിലെ പല പ്രമുഖ മാസികകളുടെയും കവർ ഷൂട്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വളരെ സജീവമായ താരം തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മാത്രമല്ല സ്വകാര്യ വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്. എന്തും തുറന്നു പറയുന്ന മനോഭാവം ആയതുകൊണ്ട് തന്നെ വളരെ ജെനുവിൻ ആയാണ് അവരുടെ അഭിമുഖങ്ങളും കാണപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ അവയെല്ലാം വളരെവേഗം വൈറൽ ആകാറുണ്ട്. ഇത്തരം ഒരു മോശം അനുഭവമാണ് സാധിക ഇപ്പോൾ നവമാധ്യമങ്ങളിൽ പങ്കു വെച്ചിട്ടുള്ളത്.
നടുറോഡിൽ വെച്ച് ഒരാൾ തന്നെ മുന്നിൽ വന്ന് നിന്ന് സിപ്പ് തുടർന്ന് സ്വയംഭോഗം ചെയ്ത സംഭവമാണ് താരം തുറന്നു പറയുന്നത്. വളരെ വൃത്തികെട്ട ഒരു അനുഭവമായിരുന്നു ഇതൊന്നും കൂട്ടു വേണ്ടായിരുന്നു കൂട്ടുകാരി ഇത് കണ്ട് നിലവിളിച്ചു എന്നും സാധിക ഓർത്തെടുക്കുന്നു. ഇത്തരം സംഭവങ്ങൾ കാരണം പുരുഷന്മാരോടുള്ള വികാരം പോലും ഇല്ലാതായിട്ടുണ്ട് എന്നും, തൻറെ കുടുംബ ജീവിതത്തെ പോലും ഈ സംഭവം സാരമായി ബാധിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നു. ഈ തുറന്നുപറച്ചിൽ ആരാധകർ വളരെ വേഗം ഏറ്റെടുത്തതോടെ വീഡിയോ വൈറലാവുകയാണ്.