in ,

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല മോണിംഗ്.. മോണിംഗ് ഫോട്ടോകൾ പങ്കുവെച്ച് താരം, ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ് കാണാം

തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് പൂനം ബജ്‌വ. ഭരത് നായകനായ തമിഴ് ചിത്രം സെവലിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. പിന്നീട് റോമിയോ ജൂലിയറ്റ്, അരമന ടു എന്നീ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. മമ്മൂട്ടിയുടെ നായികയായി വെന്നിസിലെ വ്യാപാരിയിലും മോഹൻലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈന ടൗണിൽ പ്രത്യക്ഷപ്പെട്ട താരത്തെ മലയാളികൾ വളരെ പെട്ടെന്ന് തന്നെയാണ് നെഞ്ചിലേറ്റിയത്.

തുടർന്ന് സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാർ തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ കരിയറിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്തവയാണ്. തെന്നിന്ത്യൻ5 നായികമാരിൽ ശ്രദ്ധേയമായ താരം തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള തൻറെ അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഗ്ലാമർ ലുക്കിലാണ് താരം പലചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ അവയൊക്കെയും നിമിഷനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്. ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ് പൂനം ബിരുദ പഠനം പൂർത്തിയാക്കിയത്. സംവിധായകൻ സുനിൽ സിദ്ധിയെ പൂനം ബജ്‌വ വിവാഹം കഴിച്ചു എന്നുള്ള വാർത്തകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തിയ താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ഉണ്ടായി. ഗ്ലാമർ വസ്ത്രം ധരിച്ച് സോഷ്യൽമീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്ത താരത്തിനെതിരെ സൈബർ സദാചാരവാദികളുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ പങ്കുവെക്കുന്ന ചിത്രങ്ങളിലെല്ലാം മോശം വസ്ത്ര ധാരണ രീതിയാണ് താരം പിന്തുടരുന്നത് എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആക്രമണം. ഇത് പൂനം ബജ്‌വ് ആണോ അതോ പൂനംപാണ്ഡേ ആണോ എന്നാണ് ചിലർ ചോദിച്ചത്. നിരവധി ബഹു ഭാഷാചിത്രങ്ങളിൽ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ അശ്ളീല ഭാഷയിലാണ് പല കമൻറുകൾ പ്രത്യക്ഷപ്പെടുന്നത്. നിലവിൽ മലയാള സിനിമയിൽ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും താരത്തിൻറെ പുതിയ ചിത്രങ്ങൾ പുറത്തിറങ്ങാറ് ഉണ്ട്.

2017 പുറത്തിറങ്ങിയ മാസ്റ്റർ പീസ് എന്ന ചിത്രത്തിൽ ആണ് ഏറ്റവും അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ താരം ഏറ്റവുമൊടുവിലായി തൻറെ പ്രഭാത ചിത്രങ്ങളുമായാണ് ആരാധകരെ ഞെട്ടിക്കാൻ എത്തിയിരിക്കുകയാണ്. തൻറെ ഏറ്റവും മനോഹരമായ പ്രഭാതങ്ങളിൽ ഒന്ന് എന്ന അടിക്കുറിപ്പോടെ കൂടി താരം പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

വിമർശനവും പരിഹാസവും ആരോപണങ്ങളും ധാരാളം ഉയരുമ്പോഴും ഇതിലൊന്നും വലിയ പ്രാധാന്യം നൽകുവാൻ താരം തയ്യാറായിട്ടില്ല എന്നതാണ് സത്യം. പഞ്ചാബി കുടുംബത്തിൽ ജനിച്ചുവളർന്ന താരം എല്ലാകാര്യത്തിലും സ്വന്തമായ ഒരു വ്യക്തിത്വവും അടയാളപ്പെടുത്തലും എന്നും കാത്തു സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് മുന്നിൽ തളർന്ന് ഇരിക്കുവാൻ താരം ഒരിക്കലും തയ്യാറല്ല. എന്തുതന്നെയായാലും ആരാധകർക്ക് പുതിയ ഒരു അനുഭൂതി തന്നെയാണ് ഈ ചിത്രങ്ങൾ എന്ന കാര്യത്തിൽ സംശയമില്ല.

Written by admin

അന്ന് നിശ്ചയത്തിന് തൊട്ട് മുൻപ് വരൻ പിന്മാറി, പിന്നീട് ഇതുവരെ ആരും കല്യാണം ആലോചിച്ച് വന്നിട്ടില്ല, ഇപ്പോൾ വയസ് 37 ആയി എന്നിട്ടും അവിവാഹിതയായി തുടരുന്നു; നടി ലക്ഷ്മി ശർമ്മ

കണ്ണെടുക്കാൻ തോന്നാത്ത അഴക്.. പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ, കാണാം