നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ നിഴലില്‍ തുടരുകയും പ്രതിയെന്ന് സമൂഹം മുഴുവന്‍ മുദ്ര കുത്തുകയും ചെയ്തതോടെ മലയാള സിനിമാ ലോകം ഏകദേശം പൂര്‍ണമായുംതന്നെ നടന്‍ ദിലീപിന് എതിരാണ്. കഴിഞ്ഞ കാലങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കിയാല്‍ ദിലീപിനെ കുറിച്ച് നല്ലത് പറയുന്നതിനോ, സന്തോഷപൂര്‍വം ദിലീപും ഒത്ത് ഒരു പൊതു വേദി പങ്കിടുന്നതിനോ മുന്‍ നിര സിനിമാ താരങ്ങള്‍ ആരും തന്നെ തയ്യാറായിട്ടില്ലാ എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാര്‍ക്കിടയില്‍ വ്യത്യസ്ത ആവുകയാണ് നടി മീര ജാസ്മിന്‍.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് ദിലീപിനെ കുറിച്ചുള്ള പരാമര്‍ശമാണ് മീര ജാസ്മിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. താര സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ചാരിറ്റിക്കും മറ്റുമായി പണം കണ്ടെത്തുന്നതിന് നിര്‍മ്മിച്ച സിനിമയാണ് ട്വിന്റി ട്വന്റി. നടന്‍ ദിലീപ് മുന്‍ കൈ എടുത്ത് നിര്‍മ്മിച്ച ചിത്രത്തില്‍ ഒട്ടുമിക്ക മുന്‍ നിര താരങ്ങളും സാന്നിദ്ധ്യമറിയിച്ചിരുന്നു. എന്നാല്‍ മുന്‍ നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്നിട്ടും മീര ജാസ്മിന്‍ സിനിമയില്‍ അഭിനയിച്ചില്ല. എന്തുകൊണ്ട് താരം മാറി നിന്നു എന്ന ചോദ്യത്തിന് മീര നല്‍കിയ മറുപടിയാണ് ശ്രദ്ധേയം.
ആ സമയത്ത് തെലുങ്ക് പ്രൊജക്ട്‌സ് എനിക്ക് വന്നിരുന്നു. അവര്‍ അത് ഉടന്‍ റിലീസ് ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് പ്രഷര്‍ ഉണ്ടായി. അങ്ങനെ അത് ഉടന്‍ തീര്‍ക്കാന്‍ പോകേണ്ടി വന്നു. ആ സമയം ട്വന്റി ട്വന്റി ഷൂട്ട് കണ്‍ഫേമായി എന്നെ വിളിച്ചു.തീരേ പോകാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അതില്‍ വിഷമമുണ്ട്. ദിലീപേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച് ചെയ്ത ആ പ്രൊജക്ടില്‍ ഞാന്‍ മന:പ്പൂര്‍വ്വം അഭിനയിക്കാതിരുന്നതല്ല. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു അദ്ദേഹം ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു.
ഒരിക്കലും അത് ദിലീപേട്ടന്റെ തെറ്റല്ല എന്ന് മീര ആണയിടുന്നു. കാരണം ഒരുപാട് തിരക്കുള്ള താരങ്ങളെ ചിത്രത്തില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്നും താരം പറയുന്നു. തനിക്ക് ആരെയും വേദനിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും താരം ഓര്‍മ്മിപ്പിക്കുന്നു. താന്‍ അങ്ങനത്തെ ആളല്ല. എപ്പോഴും പോസിറ്റീവ് ആയി ഇരിക്കാനാണ് താല്‍പര്യം. ആളുകളെ ഇഷ്ടപ്പെടാനും അവര്‍ക്കൊപ്പം ഇരിക്കാനുമാണ് താല്‍പര്യം, മീര കൂട്ടിച്ചേര്‍ക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ മറ്റ് താരങ്ങള്‍ ദിലീപില്‍ നിന്നും അകലം പാലിക്കുമ്പോഴും മീര ജാസ്മിന്റെ നിലപാട് ശ്രദ്ധേയമാണ്.
ദിലീപ് നായകനായി ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീരയുടെ സിനിമ പ്രവേശനം എന്നതും ശ്രദ്ധേയമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. സത്യന്‍ അന്തിക്കാട് ചിത്രമായ മകള്‍ എന്ന സിനിമയിലൂടെ താരം തന്റെ മടങ്ങിവരവ് അറിയിച്ചുകഴിഞ്ഞു. ജയറാമാണ് ചിത്രത്തിലെ നായകന്‍. കുടുംബ പേക്ഷകരുടെ ലക്ഷ്യമിട്ടുള്ള സിനിമയാണെങ്കിലും പുതിയ ട്രെന്റിനൊപ്പമാണ് മീര. സമൂഹ മാധ്യമങ്ങളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന താരം ത്രസിപ്പിക്കുന്ന ഫോട്ടോ ഷൂട്ടുകളിലൂടെയും ആരാധകരുടെ മനം കവരുന്നുണ്ട്.