ബോളിവുഡ് സൂപ്പർ താരം അമീർ ഖാന് ആരാധകർ ഏറെയാണ്. താരവും രണ്ടാംഭാര്യ കിരൺ റാവുവും വിവാഹമോചിതരായി എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വളരെ വലിയ ചലനം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത്. പരസ്പര ധാരണയോടെയും സമ്മതത്തോടുകൂടിയുമാണ് തങ്ങൾ വേർപിരിയുന്നത് എന്ന് ഇവർ പുറത്തിറക്കിയ കുറിപ്പിൽ നിന്ന് താരങ്ങൾ പറഞ്ഞിരുന്നു.
മകനുവേണ്ടി ഇനിയും ഒരുമിക്കും എന്നും സിനിമയും മറ്റു ജോലികളും മുൻപ് ചെയ്തിരുന്നതുപോലെ നടക്കുമെന്നും അമീർ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയിലെ അറിയപ്പെടുന്ന താര പുത്രിമാരിൽ ഒരാളാണ് അമീർ ഖാൻറെ മകൾ ഇറാ ഖാൻ. അമീർ ഖാനെ പോലെ തന്നെ വലിയ ആരാധക പിൻബലം താര പുത്രിയ്ക്കും ലഭിക്കാറുണ്ട്. താൻ ഒരാളുമായി പ്രണയത്തിലാണെന്ന് മുൻപേ തന്നെ ഇറ വ്യക്തമാക്കിയിരുന്നു.
അയാൾക്കൊപ്പം ഉള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ താരം പോസ്റ്റ് ചെയ്ത ഒരു ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. നിരവധി ആരാധകരാണ് ആ പോസ്റ്റിനു താഴെ കമൻറുകളുമായി എത്തിയത്. കാമുകൻ നൂപുരിനെ മടിയിൽ കിടത്തിയിരിക്കുന്ന ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്.ഒപ്പം അദ്ദേഹം നല്ലൊരു നാടകക്കാരൻ ആണെന്ന് ക്യാപ്ഷനും ചിത്രത്തിന് താഴെ താരം നൽകിയിരുന്നു.
മുൻപും നൂപുരിന് ഒപ്പമുള്ള രസകരമായ വീഡിയോസും ചിത്രങ്ങളുമെല്ലാം താരം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം പുറംലോകമറിയുന്നത്. വിവാഹമെന്നാണ് എന്നുള്ള ചോദ്യങ്ങളൊക്കെ പ്രചരിക്കുന്നുണ്ട് എങ്കിലും അതിനൊന്നും സമയമായിട്ടില്ല എന്നാണ് ഇറ വ്യക്തമാക്കുന്നത്. ഇപ്പോൾ ഇറാ ഖാന്റെ ഇരുപത്തിയഞ്ചാം പിറന്നാളിന്റെ ചിത്രങ്ങളാണ് ബോളിവുഡ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
മകളുടെ പിറന്നാളിന് നടൻ അമീർഖാനും മുൻഭാര്യ ഒന്നിച്ചു എന്നതും ഈ പിറന്നാൾ ആഘോഷത്തിന് മാറ്റ് കൂട്ടുന്നത് തന്നെയായിരുന്നു. കൂടാതെ അടുത്തിടെ വിവാഹമോചിതയായ രണ്ടാംഭാര്യ കിരൺ റാവുവും മകനായ ആസാദും ഒപ്പമുണ്ടായിരുന്നു. സിം സ്യൂട്ടണിഞ്ഞ് സിമ്മിംഗ് പൂളിന് അരികെ നടത്തിയ പാർട്ടിയിൽ കുടുംബാംഗങ്ങളെ കൂടാതെ കാമുകൻ നൂപൂറും മറ്റ് സുഹൃത്തുക്കളും ഇറയുടെ ഒപ്പമുണ്ടായിരുന്നു. സംഘത്തിനൊപ്പം പിന്നിലായി അമീറിനെയും റീനയേയും കാണുവാനും സാധിക്കും. മകൻ ആസാദ് റാവുവിനെയും ഇവർക്കൊപ്പം കാണാൻ സാധിക്കുന്നു.
ആഘോഷ ചിത്രങ്ങൾ ഇറ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.പൂൾ പാർട്ടി ആയതിനാൽ ബിക്കിനി അണിഞ്ഞ് ആണ് ഇറ കേക്ക് മുറിക്കാൻ ആയി എത്തിയത്. പാർട്ടിയിൽ പങ്കെടുത്ത അമീർഖാൻ ഉൾപ്പെടെയുള്ളവരുടെ വേഷവും സ്വിമ്മിങ് ഡ്രസ് തന്നെയായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ടെങ്കിലും വിമർശനങ്ങളും ധാരാളം ഉയരുന്നുണ്ട്.
സ്വന്തം അച്ഛൻറെ സാന്നിധ്യത്തിൽ എങ്ങനെ ഒരു വേഷം ധരിച്ച് കാമുകനൊപ്പം നിൽക്കുന്നത് നല്ലതാണോ എന്നാണ് ചിലരുടെ കമൻറ്. എന്നാൽ അവൾ അവർക്ക് മുന്നിൽ അത്രയും കംഫർട്ടബിൾ ആയതിനാലാണ് അങ്ങനെ ഒരു വേഷം ധരിച്ചത് എന്ന് മറുപടി പറയുന്നവരും ധാരാളമാണ്. അമീറിന് റീന ദത്തയിൽ ഉള്ള മക്കളാണ് ജുനൈദ് ഖാനും ഇറ ഖാനും. ദീർഘനാളത്തെ പ്രണയത്തിനുശേഷം 1986ലാണ് അമീർ ഖാൻ റീന ദത്തയെ വിവാഹം കഴിക്കുന്നത്. 16 വർഷത്തെ നീണ്ട ദാമ്പത്യത്തിന് ഒടുവിൽ 2002 ഇരുവരും വിവാഹമോചിതരാവുകയും ആയിരുന്നു.