മറാട്ടി ചിത്രങ്ങളിലൂടെ പ്രശസ്തയായ മാറിയ താരമാണ് ഹേമാങ്കി കവി. നിരവധി സിനിമാ സീരിയൽ പരമ്പരകളിൽ താരം പ്രത്യക്ഷപ്പെടുകയുണ്ടായി. വളരെയധികം വ്യത്യസ്തമായ അഭിപ്രായവും നിലപാടുകളുമായി സമൂഹമാധ്യമങ്ങളുടെ ചലനം സൃഷ്ടിക്കുവാൻ എന്നും താരം ശ്രമിക്കാറുണ്ട്. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ നിരവധി മോശം കമൻറുകൾ ആളുകൾ രേഖപ്പെടുത്തുകയുണ്ടായി.
വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ചപ്പാത്തി പരത്തുന്നത് എങ്ങനെ എന്നായിരുന്നു താരം വീഡിയോയിലൂടെ പങ്കുവെച്ചത്. വട്ടത്തിലുള്ള ചപ്പാത്തി പരത്തുന്നത് എങ്ങനെ എന്ന വീഡിയോ പങ്കുവെച്ചപ്പോൾ അധികം ആളുകൾ വീഡിയോയ്ക്ക് താഴെ കമൻറ് ആയി കുറിച്ചിരുന്നത് താരം ബ്രാ ധരിച്ചിട്ടില്ല എന്നാണ്. വീഡിയോ എടുക്കുമ്പോൾ ബ്രാ ധരിക്കേണ്ടേ എന്ന് ചോദിച്ച വരും ഇതൊക്കെ മറ്റുള്ളവരെ കാണിക്കുന്നത് മോശമല്ലേ എന്ന് ചോദിച്ച വരും നിരവധി ആണ്.
ഇതിനെതിരെയാണ് താരം ഇപ്പോൾ മറ്റൊരു പോസ്റ്റും ആയി രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ മറുപടി ഇങ്ങനെയാണ്… ഞാനും സഹോദരിയും വീട്ടിലുള്ളപ്പോൾ ബ്രാ ധരിക്കാറില്ല. അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വീട്ടിൽ ഉള്ളപ്പോൾ എന്തിനാണ് അത് ധരിക്കുന്നത്. അടിയിൽ ബ്രാ ധരിക്കുന്നതിന് നിങ്ങൾ എന്തിനാണ് നിർബന്ധിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലും വസ്ത്രധാരണ സ്വാതന്ത്ര്യത്തിലും മറ്റുള്ളവർ കൈകടത്തുന്നത് എന്തിനാണ്.
ബ്രാ ഊരിയ ശേഷം പല പെൺകുട്ടികളും ശ്വാസം എടുക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ മേൽ എന്തിനാണ് ഓരോരുത്തരുടെയും ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഞങ്ങളുടെ സംസ്കാരം ഇതല്ല .പക്ഷേ വിവാഹം കഴിഞ്ഞാലും ഇത് ഇങ്ങനെ തന്നെ തുടരും. ഇതാണ് ഞങ്ങളുടെ ഇഷ്ടം. ഇപ്പോൾ വളരെയധികം സ്വാതന്ത്ര്യം തോന്നാറുണ്ട് എന്ന് താരം പറയുന്നു. സഹോദരനും അച്ഛനും വീട്ടിലുള്ളപ്പോൾ അവർക്ക് ഞങ്ങളെ ഇങ്ങനെ കാണുന്നത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല.
അവരുടെ മുഖഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടാകാറില്ല എന്നും താരം വ്യക്തമാക്കുന്നു. സഹോദരനും അച്ഛനും ഇല്ലാത്ത എന്ത് ബുദ്ധിമുട്ടാണ് ഇത് കാണുന്ന പുറത്തുള്ളവർക്ക് എന്നും താരം ചോദിക്കുന്നു. അഥവാ അങ്ങനെ അവരെ ഭാവമാറ്റം ഉണ്ടാവുകയാണെങ്കിൽ അത് അവരുടെ കണ്ണിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നം അല്ലേ എന്നാണ് താരം ചോദിക്കുന്നത്. മാത്രവുമല്ല സ്ത്രീകൾ വസ്ത്രധാരണത്തിൽ ചെയ്യുന്ന പ്രവണതയ്ക്കെതിരെ ഹേമങ്കി ശബ്ദമുയർത്തുന്നുണ്ട്. പെൺകുട്ടികൾ മു ലക്കണ്ണ് കാണാതിരിക്കാൻ വേണ്ടി ബ്രായ്ക്കുള്ളിൽ ടിഷ്യു പേപ്പർ മടക്കി വയ്ക്കുകയോ തൂവാല കൊണ്ട് മറയ്ക്കുകയോ ചെയ്യും.
ഇതൊക്കെ ചെയ്യുന്നത് എന്തിനാണ്. മറ്റുള്ളവരെ നമ്മുടെ ശരീരം എങ്ങനെയാണ് എന്ന് ബോധിപ്പിക്കേണ്ട കാര്യം ഉണ്ടോ എന്നതാണ് താരം ചോദിക്കുന്നത്. പങ്കുവെച്ചു വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. അധികം സ്ത്രീകൾ തന്നെയാണ് ചിത്രത്തിന് താഴെ വിമർശനങ്ങളും കൊണ്ട് രംഗത്തെത്തുന്നത്. എന്നിരുന്നാൽ പോലും തന്റെ അഭിപ്രായവും നിലപാടും ഇഷ്ടവും മറ്റുള്ളവർക്കുവേണ്ടി മാറ്റാൻ തയ്യാറല്ല എന്നാണ് താരം വെളിപ്പെടുത്തുന്നത്.