മലയാളസിനിമയ്ക്ക് ജയസുധ എന്ന താരത്തെ ഓർക്കുവാൻ ഇഷ്ടം എന്ന ഒരൊറ്റ ചിത്രം മതിയായിരിക്കും. ദിലീപ്, നവ്യ നായർ, നെടുമുടി വേണു എന്നിവർ പ്രധാന വേഷത്തിലെത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് ജയസുധ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും തൻറെ താരസാന്നിധ്യം അറിയിക്കുവാൻ ജയസൂധയ്ക്ക് സാധിച്ചിട്ടുണ്ട്.
ബോളിവുഡ് സിനിമകളിൽ സജീവമായി നിന്നിരുന്ന താരം സെക്കന്തരാബാദിൽ നിന്നുള്ള പൂർവ്വ കോൺഗ്രസ് എംഎൽഎ കൂടിയാണ്. ഏഴു സംസ്ഥാന അവാർഡുകളും 7 ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരങ്ങളും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നേടിയെടുത്ത ആൾ കൂടിയാണ് ജയസുധ. 1975 പുറത്തിറങ്ങിയ രാസലീല, അതേ വർഷം തന്നെ പുറത്തിറങ്ങിയ തിരുവോണം, 1976 പുറത്തിറങ്ങിയ റോമിയോ, 77 പുറത്തിറങ്ങിയ ശിവതാണ്ഡവം, 78 ൽ പ്രിയദർശിനി, 93 ൽ സരോവരം, രണ്ടായിരത്തി ഒന്നിൽ ഇഷ്ടം എന്നീ മലയാള ചിത്രങ്ങളിൽ ആണ് താരം വേഷം കൈകാര്യം ചെയ്തത്.
ബോളിവുഡിൽ 77 ൽ പുറത്തിറങ്ങിയ പുറത്തിറങ്ങിയ ആയിന, 79 പുറത്തിറങ്ങിയ ശബശ് ഡാഡി തുടങ്ങിയ ചിത്രങ്ങളിലും താര വേഷം കൈകാര്യം ചെയ്യുകയുണ്ടായി. രാസലീല എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. കമലഹാസന്റെ നായികയായി ആദ്യചിത്രത്തിൽ പ്രത്യക്ഷപ്പെട്ട താരം വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.ഇതിലെ നായിക കഥാപാത്രത്തെ 100% സത്യസന്ധതയോടെ കൂടി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
ജയസുധ മലയാളത്തിൽ അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം കൂടിയായിരുന്നു ഇഷ്ടം എന്ന് പറയുന്നത്. മദ്രാസിലെ തെലുങ്കു കുടുംബത്തിൽ ജനിച്ച ജയസൂര്യയുടെ യഥാർത്ഥ പേര് സുജാത എന്നായിരുന്നു. പ്രശസ്ത അഭിനേതാവായ വിജയനിർമ്മല ജയസുധയുടെ ആൻറി ആയിരുന്നു. അങ്ങനെ താരം തൻറെ പന്ത്രണ്ടാമത്തെ വയസ്സിലാണ് സിനിമയിലേക്ക് ചേക്കേറുന്നത്. കെ ബാലചന്ദ്രന്റെ ഒട്ടുമിക്ക എല്ലാ സിനിമകളിലും നല്ല വേഷങ്ങളിൽ തിളങ്ങുന്ന ഞാൻ ജയസുധയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായി എത്തിയ സരോവരം എന്ന ചിത്രത്തിലെ നായിക കഥാപാത്രമായ രാജലക്ഷ്മിയായി ജയസുധ ക്യാമറയ്ക്ക് മുന്നിൽ ജീവിക്കുക തന്നെയായിരുന്നു. ഇന്ന് രാഷ്ട്രീയത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ജയസുധ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. ഒരു കാലത്ത് മലയാളികളുടെ അടക്കം ഹരമായി മാറിയിരുന്ന താരത്തിൻറെ വിശേഷങ്ങൾക്കായി ആരാധകർ എന്നും കാത്തിരിക്കാറുണ്ട്.
ഒരു താരത്തെ ഓർത്തിരിക്കാൻ ഒരുപാട് ചിത്രങ്ങളുടെയോ കഥാപാത്രങ്ങളുടെയോ ഒന്നും തന്നെ ആവശ്യമില്ലെന്ന് ജയസുധ തൻറെ അഭിനയ ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു. വളരെ കുറച്ച് കഥാപാത്രങ്ങളാണ് അഭിനയിച്ചത് എങ്കിലും ഇന്നും അതൊക്കെ മായാത്ത ചിത്രം പോലെയാണ് ഓരോ മലയാളി സിനിമ പ്രേമിയുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നത്. രാഷ്ട്രീയത്തിലും അഭിനയത്തിലും താരത്തിന് ലഭിക്കുന്ന പിന്തുണയും അംഗീകാരവും ഇത് കൂടുതൽ വ്യക്തമാക്കുകയാണ്.