in ,

ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞതോടെ അവരെല്ലാം ഹാപ്പിയാണ്… ഫസ്റ്റ് നൈറ്റിനു ശേഷമുള്ള ശിവാജ്ഞലിയുടെ അഭിമുഖം വൈറൽ

ഇന്ന് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം തന്നെയാണ്. കുട്ടികളും മുതിർന്നവരും അടക്കം നിരവധി ആരാധകരാണ് ഈ പരമ്പരയ്ക്ക് ഉള്ളത്. പ്രശസ്ത താരങ്ങളുടെ പലരുടെയും രണ്ടാം തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പരമ്പര കൂടിയാണ് സാന്ത്വനം.

സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നടി ചിപ്പി വളരെ വർഷങ്ങൾക്കു ശേഷം രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുന്ന പരമ്പരയാണ് സാന്ത്വനം. അതുപോലെതന്നെ പ്ലസ് ടു എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിൽ ഇടംനേടിയ സജിൻ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നത് സാന്ത്വനത്തിൽ തന്നെയാണ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ബാലേട്ടൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഗോപിക അനിലും വളരെ ശക്തമായ ഒരു കഥാപാത്രത്തെ സാന്ത്വനം എന്ന പരമ്പരയിൽ അവതരിപ്പിക്കുന്നുണ്ട്.

സിനിമയിലും സീരിയലിലും ഒരുപോലെ തൻറെ കഴിവ് തെളിയിക്കാൻ ഗോപികയ്ക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് സാധിച്ചിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത് എങ്കിലും ആളുകൾ ശ്രദ്ധിക്കപ്പെട്ടത് ബാലേട്ടനിലെ മോഹൻലാലിൻറെ മകൾ വേഷത്തിലൂടെയാണ്. 2004 ൽ പുറത്തിറങ്ങിയ മൈലാട്ടം 2014 പുറത്തിറങ്ങിയ വസന്തത്തിൻ കനൽവഴികളിൽ 2018 പുറത്തിറങ്ങിയ മട്ടാഞ്ചേരി എന്നീ ചിത്രങ്ങളിലും താരം വേഷം കൈകാര്യം ചെയ്തു. പരമ്പരയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് തന്നെ വിശേഷിപ്പിക്കുന്നത് ശിവഞ്ജലി കോമ്പിനേഷൻ തന്നെയാണ്.

പരമ്പരയിൽ സജിൻ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ശിവൻ. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സജിൻ. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരദമ്പതികൾ ആണ് സജിനും ഭാര്യ ഷഫ്നയും.ബിഗ് സ്ക്രീനിലൂടെ തുടക്കംകുറിച്ച് ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുകയാണ് സജിൻ. വളരെ പെട്ടെന്നാണ് പരമ്പരയിലെ കർക്കശക്കാരനായ ശിവനെ ആളുകൾ ഏറ്റെടുത്തത്. പ്രണയിച്ച് വിവാഹം കഴിച്ച സജിന്റെയും ഷഫ്‌നയുടെയും പ്രണയ ജീവിതം ഇവർ ഇതിനു മുൻപ് ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഇപ്പോൾ സ്വാന്ത്വനം പരമ്പരയെ പറ്റിയുള്ള സജിന്റെ വാക്കുകളാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരാണ് ശിവാഞ്ജലിക്ക് ഉള്ളത്. ശിവന്റെയും അഞ്ജലിയുടെയും പേരുകൾ ചേർത്ത് ശിവഞ്ജലി എന്ന പേരിൽ ഫാൻസ് ക്ലബ്ബുകൾ പോലും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഈ സാഹചര്യത്തിൽ ഒരു വർഷമായി വിവാഹം കഴിഞ്ഞിട്ട് എങ്കിലും ഇതുവരെ ഒന്നിച്ചുള്ള ജീവിതം ആരംഭിക്കാത്തതിനെതിരെ നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.

ഇതിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞദിവസം എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരുന്ന ഇരുവരുടെയും ആദ്യരാത്രി രംഗത്തെ ആസ്പദമാക്കി കൊണ്ട് ഇപ്പോൾ നിരവധി ട്രോളുകൾ ഉയരുന്നു എന്നാണ് സജിൻ പറയുന്നത്. കാത്തിരുന്ന ആരാധകർക്ക് ഏറെ സന്തോഷം ആയി എന്നതിനേക്കാളുപരി ട്രോളൻമാരും ഇത് ഒരു ആഘോഷം ആക്കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ട്രോളുകളും വീഡിയോകളും ഒക്കെ കാണുമ്പോൾ ഷഫ്‌നയും തനിക്ക് അയച്ചു തരും എന്നാണ് സജിൻ പറഞ്ഞിരിക്കുന്നത്.

Written by admin

ഇഷ്ടം സിനിമയിലെ ശ്രീദേവിയായും സരോവരം എന്ന സിനിമയിലെ രാജലക്ഷ്മിയായും അഭിനയിച്ച് ഈ നടിയെ ഓർമ്മയുണ്ടോ ; താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്, കുടുംബിനി ആയിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ തനിക്ക് അത് വിധിച്ചിട്ടില്ല; രേഖ രതീഷ പറയുന്നു