in

ആദ്യ നാടകം കഴിഞ്ഞപ്പോൾ തന്നെ ട്രൂപ്പിലെ മാനേജർ ബാബു ചേട്ടൻ എന്നെ വിവാഹം കഴിച്ചു, തന്റേത് ബാല വിവാഹമായിരുന്നു; നടി പൊന്നമ്മ ബാബു പറയുന്നു

പൊന്നമ്മ ബാബു എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഉള്ളിലും ഒപ്പം മുഖത്തും ചിരി വിരിയുന്നുണ്ടെങ്കില്‍ അത് നര്‍മ്മത്തില്‍ ചാലിച്ച ആ പെരുമാറ്റം കൊണ്ടാകണം. ആദ്യകാല നടീ നടന്മാരൊക്കെ നാടകവുമായി ബന്ധപ്പെട്ട് അഭിനയ ലോകത്തേയ്ക്ക് ചുവടുവച്ചവരാണ്. പൊന്നമ്മ ബാബുവും അതുപോലെ തന്നെ. സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ നാടക ട്രൂപ്പിലേക്ക് എത്തപ്പെട്ടതോടെയാണ് പൊന്നമ്മയുടെ ജീവിതം മാറി മറിഞ്ഞത്. പാല സെന്റ് മേരീസ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് അത്. ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.

നാടകത്തില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അഭിനയിച്ച് തുടങ്ങിയിരുന്നു. ആദ്യ നാടകം കഴിഞ്ഞതിന് പിന്നാലെ താനൊരു കുടുംബിനിയായി മാറുകയായിരുന്നു എന്നും പൊന്നമ്മ ബാബു വെളിപ്പെടുത്തുന്നു. തന്റേത് ഒരു ബാല വിവാഹമായിരുന്നു.
ആദ്യ നാടകം കഴിഞ്ഞപ്പോള്‍ തന്നെ ട്രൂപ്പിലെ മാനേജര്‍ ബാബു ചേട്ടന്‍ എന്നെ വിവാഹം കഴിച്ചു. പിന്നീട് പതിനെട്ട് വര്‍ഷം നാടകത്തില്‍ അഭിനയിച്ചില്ല. ഇളയമകള്‍ക്ക് രണ്ട് വയസുള്ളപ്പോള്‍ പൂഞ്ഞാര്‍ നവധാരയില്‍ വീണ്ടും നടിയായി.ബാബു ചേട്ടന്‍ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങി. 2000 ത്തില്‍ മികച്ച നാടക രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ബാബു ചേട്ടനായിരുന്നു.

പൂജയുടെ തുടക്കത്തില്‍ ഞാനാണ് ദേവയാനി. അന്നിത്ര വണ്ണമൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേജിലൊക്കെ അടിപൊളിയായി ഡാന്‍സ് ചെയ്യും. സിനിമയ്ക്കു വേണ്ടിയാണ് വണ്ണം വെച്ചത്. അതോടെ നൃത്തമൊക്കെ പൂട്ടിക്കെട്ടി. കോമഡി എന്നു പറയുമ്പോഴും ഇതോടൊപ്പം തന്നെ സീരിയസ് കഥാപാത്രങ്ങളും സഹ നടിയായും അമ്മ നടിയായും ചേച്ചിയായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് നടി പൊന്നമ്മ ബാബു. ആ ശരീരപ്രകൃതം തന്നെയാണ് പൊന്നമ്മ ബാബുവിന്റെ ഐഡന്റിറ്റി. എങ്ങനെയാണ് ഇത്രയും തടിയും കൊണ്ട് ജീവിക്കുന്നത് എന്ന് ചോദിച്ചാല്‍ താന്‍ സിനിമയ്ക്ക് വേണ്ടിയാണ് തടി കൂട്ടിയതെന്ന് പൊന്നമ്മ പറയും.

തടിയുള്ള പൊന്നമ്മയ്ക്കും ഹ്യൂമറുള്ള പൊന്നമ്മയ്ക്കും സിനിമയിലും സ്റ്റേജിലും നല്ല മാര്‍ക്കറ്റുണ്ടായെന്നും നടി വ്യക്തമാക്കുന്നു. സംവിധായകന്‍ ലോഹിത ദാസിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണം കഴിച്ച് കഴിച്ചാണ് തടി വര്‍ദ്ധിപ്പിച്ചത്. പക്ഷേ ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയതുമില്ല. പിന്നെ തടി കുറയ്ക്കാനും പോയില്ല. നിസാര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം പടനായകനാണ് ആദ്യ സിനിമ. പിന്നെ നിരവധി സിനിമകള്‍. ജോഷി സാറിന്റെ തന്നെ പതിനേഴ് സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ട്.

സിബി സാര്‍ പറഞ്ഞാണ് ലോഹി സാറിനെ കാണാന്‍ പോവുന്നത്. അതാണ് ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയതെന്നും നടി സൂചിപ്പിക്കുന്നു. ഉദ്യാനപാലകനില്‍ ഞാന്‍ മമ്മൂട്ടിയുടെ ചേച്ചിയായി അഭിനയിച്ചു. ഭൂതക്കണ്ണാടിയിലും മമ്മൂട്ടിയുടെ ചേച്ചിയാകാന്‍ വിളിച്ചു. അല്‍പം കൂടി തടി കൂട്ടണമെന്ന് ലോഹി സാര്‍ പറഞ്ഞിരുന്നു. മട്ടന്‍സൂപ്പ് പരീക്ഷിച്ചു. ഭക്ഷണത്തില്‍ അന്നും ഇന്നും യാതൊരു നിയന്ത്രണമില്ല. തടി കൂടിയപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് മറിഞ്ഞ് വീണ് കൈയ്യെടിഞ്ഞു. അങ്ങനെ ഭൂതക്കണ്ണാടിയില്‍ അഭിനയിക്കാനുമായില്ല.

Written by admin

പ്രസവ ശേഷം നഷ്ടപ്പെട്ട ശരീര സൗന്ദര്യം തിരിച്ചു പിടിച്ചത് ഇങ്ങനെ: അമൃത സുരേഷ് വെളിപ്പെടുത്തുന്നു

ഇഷ്ടം സിനിമയിലെ ശ്രീദേവിയായും സരോവരം എന്ന സിനിമയിലെ രാജലക്ഷ്മിയായും അഭിനയിച്ച് ഈ നടിയെ ഓർമ്മയുണ്ടോ ; താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ