സീരിയലുകള്‍ കുടുംബം വാഴുന്ന കാലത്തിലൂടെയാണ് നാമിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ടെലിവിഷന്‍ ഇല്ലാത്ത വീടുകള്‍ ഇല്ല. അവിടൊക്കെ വിവിധ കേബിള്‍ കണക്ഷനുകളും ഉണ്ട. എന്തിനൊക്കെ സമയം ഇല്ലെന്നു പറഞ്ഞാലും വീട്ടമ്മമാര്‍ സീരിയലുകള്‍ കാണാന്‍ സമയം കണ്ടെത്താറുമുണ്ട്. ഒരു ദിവസം രാത്രിയില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ റീ ടെലികാസ്റ്റിങ് സമയം നോക്കിയിരിക്കും. ഇനി അതിനും കഴിഞ്ഞില്ലെങ്കില്‍ യൂട്യൂബില്‍ എങ്കിലും കണ്ടിരിക്കും.
സീരിയല്‍ കാണുന്നവര്‍ക്ക് ചിര പരിചിതയാണ് രേഖ രതീഷ്. പല സീരിയലുകളിലെയും അവിഭാജ്യ ഘടകമാണ്. എന്തായാലും ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരസ്പരം എന്ന ജനപ്രിയ സീരയലിലെ പത്മാവതിയായി എത്തിയതോടെയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി രേഖ മാറിയത്. അമ്മായിയമ്മ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ രേഖയുടെ മുഖമാകും തെളിഞ്ഞു വരിക. സീരിയലുകളില്‍ തെളിഞ്ഞു നിന്ന രേഖയ്ക്ക് എന്നാല്‍ വ്യക്തി ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ആയില്ല. ശരീരഭാരം കുറച്ച ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ കുറച്ചു നാളായി വര്‍ക്കൗട്ടൊക്കെ മുടങ്ങിയിരിക്കുകയാണ്.
സ്ഥിരമായി ഗോസിപ്പു കോളങ്ങളില്‍ ഇടം പിടിക്കാറുണ്ട് രേഖ രതീഷ്.
നടിയുടെ വിവാഹവും കുടുംബ ജീവിതവും തന്നെയായിരുന്നു ഗോസ്സിപ്പു കോളങ്ങളില്‍ പ്രധാനമായും നിറഞ്ഞു നിന്നിരുന്നത്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു നടിയുടെ വിവാഹം. അതും പ്രണയിച്ച വ്യക്തിയെ. നല്ലൊരു കുടുംബ ജീവിതത്തിനായി തമിഴിലെ സൂപ്പര്‍താര ചിത്രത്തിലേക്കു വന്ന അവസരം പോലും ഉപേക്ഷിച്ചു. പക്ഷേ 8 മാസത്തെ ദാമ്പത്യത്തിനു ശേഷം ആ ബന്ധം അവസാനിച്ചു. പിന്നീടും മൂന്ന് വിവാഹങ്ങള്‍ കൂടി താരം കഴിച്ചെങ്കിലും അതെല്ലാം പിരിയുകയായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം.
ഇനിയുള്ള തന്റെ ജീവിതം തന്റെ മകനു വേണ്ടി ഉള്ളതാണെന്ന് രേഖ തുറന്നു പറഞ്ഞിട്ടുമുണ്ട്. മകന് ഇപ്പോള്‍ പത്തുവയസ്സായി തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. എന്റെ ബുദ്ധിമുട്ടൊക്കെ ഇപ്പോള്‍ മാറി വരുന്നു. അവന്‍ ചെറുതായിരുന്ന സമയത്തെ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കും അറിയുന്നൊരു തുറന്ന പുസ്തകമാണ് എന്റെ ജീവിതം. അച്ഛനും അമ്മയും കലാരംഗത്ത് ഉള്ളവര്‍ ആയിരുന്നു. അമ്മ രാധാദേവി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ അഭിനയമോഹം ഉണ്ടായിരുന്നില്ല.
ക്യാപ്റ്റന്‍ രാജു അങ്കിള്‍ ഞങ്ങളുടെ കുടുംബ സുഹൃത്ത് ആയിരുന്നു. രാജു അങ്കിളിന്റെ പുതിയ സീരിയലിനു വേണ്ടി നായികയെ അന്വേഷിക്കുന്ന സമയം. ‘രതീഷേ മോള്‍ ഉണ്ടല്ലോ, നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ’ എന്ന് അദ്ദേഹം അച്ഛനോട് ചോദിച്ചു. അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റ് നടത്തി. അതു ശരിയായി. അങ്ങനെയാണ് അഭിനയിക്കാന്‍ തുടങ്ങുന്നത്.പതിനാലാം വയസ്സില്‍ ആയിരുന്നു അത്. ഇപ്പോള്‍ അഭിനയം എന്റെ ജോലി ആണ്. എന്റെ ജോലി എന്റെ ദൈവമാണ്. ഒരു കുടുംബിനി ആയിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് അതു വിധിച്ചിട്ടില്ലായിരുന്നുവെന്നും രേഖ തുറന്നു പറയുന്നു.