രണ്ടായിരത്തിൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ റെഫ്യൂജി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് ഹിന്ദി ചലച്ചിത്ര ലോകത്ത് സജീവമായി മാറിയ താരമാണ് കരീനകപൂർ.ജെ പി ദത്ത ആയിരുന്നു താരം അഭിനയിച്ച ആദ്യ ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ ഈ ചിത്രം വലിയ രീതിയിൽ വിജയം നേടിയില്ല. അതിനുശേഷം കരീനയുടെ വിജയചിത്രം എന്ന് വിളിക്കാവുന്ന തുഷാർ കപൂർ നായകനായെത്തിയ മുചെ കുച് കഹന ഹൈ ആണ്. പിന്നീട് കബി കുശി കബി ഹം എന്ന ചിത്രത്തിലെ അഭിനയം കരീനയെ സിനിമ മേഖലയിൽ കൂടുതൽ സജീവമാക്കി.
ആ ചിത്രത്തിന് ശേഷം താരം അഭിനയിച്ച ചിത്രങ്ങളൊന്നും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2004 ൽ ചമേലി എന്ന ചിത്രത്തിൽ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷം അഭിനയിച്ചു കൊണ്ട് താരം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള ഫിലിം ഫെയർ പുരസ്കാരവും നേടിയെടുക്കുവാൻ താരത്തിന് സാധിച്ചു. ഹിന്ദി ചലച്ചിത്ര നടൻ സൈഫ് അലി ഖാനെ വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബ ജീവിതവുമായി ഇപ്പോൾ മുന്നോട്ടുപോവുകയാണ് കരീന.
ബോളിവുഡ് താര രാജാക്കന്മാരിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന ഒരാളാണ് സെയ്ഫ് അലി ഖാൻ. പരസ്യചിത്രത്തിൽ നിന്നുള്ള വരുമാനം കൂടാതെയാണ് ഇത്. മുൻനിര താരങ്ങളുടെ ഒക്കെ ജീവിതം ഇങ്ങനെയാണെങ്കിലും അവരിൽ നിന്നെല്ലാം അല്പം വ്യത്യസ്തനാണ് സൈഫ് അലി ഖാൻ. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങളിൽ ഒന്നാണ് സെയ്ഫ് അലിഖാന്റെ. മുൻ ക്രിക്കറ്റ് താരം മൻസൂർ അലിഖാന്റെ മകനായ സെയ്ഫ് അലി ഖാൻ ഇതിനോടകം രണ്ടു വിവാഹമാണ് കഴിച്ചിരിക്കുന്നത്. 1992 ൽ പുറത്തിറങ്ങിയ പരമ്പര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് അലി ഖാൻ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്.
തൊണ്ണൂറുകളിൽ ഇറങ്ങിയ ഇദ്ദേഹത്തിൻറെ പല ചിത്രങ്ങളും പരാജയമായിരുന്നു. 2001 പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹൈ എന്ന സിനിമ കരിയറിൽ ഇദ്ദേഹത്തിന് പുതിയ ഒരു ജീവൻ നൽകുകയായിരുന്നു. 2012 ഒക്ടോബർ 16ന് കരീന കപൂറിനെ അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷം മുംബൈയിലെ ബാന്ദ്രയിലെ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് ഇദ്ദേഹം വിവാഹം കഴിക്കുകയും ഉണ്ടായി. പിന്നീട് മുംബൈയിലും ഡൽഹിയിലും ഉള്ള താജ്മഹൽ പാലസ് ഹോട്ടലിലും ബംഗ്ലാവ് സോണിലും സ്വീകരണം നൽകി. ദമ്പതികൾക്ക് 2016, 2021 കാലയളവിൽ രണ്ട് ആൺമക്കൾ ജനിക്കുകയും ചെയ്തു.
ഇപ്പോൾ കരീനയെ പറ്റിയുള്ള സെയ്ഫ് അലി ഖാന്റെ ചില തുറന്നുപറച്ചിലുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പുറത്തു പോകുന്നതിനു മുൻപ് കരീന എപ്പോഴും കണ്ണാടിയിൽ നോക്കി ചിരിക്കാറുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഒരിക്കൽ താൻ കരീനയോട് ചോദിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞത് പുറത്തുപോകുമ്പോൾ തന്റെ ചിരി കാണാൻ ഒരുപാട് ആളുകൾ എത്തുന്നുണ്ട്. അപ്പോൾ അതിനു മുൻപ് അത് ഞാൻ തന്നെ ഒന്ന് കാണട്ടെ എന്നായിരുന്നു. ഇപ്പോൾ കരിനയെ പറ്റി ഉള്ള താരത്തിന്റെ വാക്കുകൾ ഗോസിപ്പ് കോളങ്ങളിൽ ചൂടുള്ള വാർത്തയായി തന്നെയാണ് പ്രചരിക്കുന്നത്.