in ,

ഉദയപുരം സുൽത്താൻ എന്ന എന്ന ദിലീപ് ചിത്രത്തിലെ നായികമാരിൽ ഒരാൾ, പ്രിയത്തിലെ നാൻസി, മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ഈ നടിയെ ഓർമ്മയുണ്ടോ ? താരത്തിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ

2000 മെയ് 26ന് കുഞ്ചാക്കോബോബൻ, മഞ്ജിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് വാസുദേവ് സനൽ സംവിധാനം ചെയ്ത ചിത്രമാണ് പ്രിയം. കുഞ്ചാക്കോ ബോബൻ, മഞ്ജിമ എന്നിവരെ കൂടാതെ അരുൺ, അശ്വിൻ, ദീപാ നായർ തുടങ്ങിയവരും ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ബോളിവുഡ് ചിത്രമായ ഹം ഹേ രാഹി പ്യാർ കെ എന്ന ചിത്രത്തിൻറെ പുനരാവിഷ്കരണം ആയിരുന്നു ഈ ചിത്രം.

ഈ ചിത്രത്തിലൂടെ വളരെ പെട്ടെന്ന് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ ഇതിലെ ഓരോ താരങ്ങൾക്കും സാധിക്കുകയുണ്ടായി. സിനിമയിൽ കുഞ്ചാക്കോ ബോബനെ സ്നേഹിക്കുന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആളുകളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ശ്രുതി രാജ്. പ്രിയത്തിലെ കഥാപാത്രത്തിലൂടെ തന്നെ മലയാളികളുടെ ഇടയിൽ തൻറെതായ ഒരു സ്ഥാനം നേടിയെടുക്കുവാൻ ശ്രുതിയ്ക്ക് സാധിക്കുകയുണ്ടായി.

അതിനുശേഷം പിന്നെയും ചില മലയാളചിത്രങ്ങൾ സഹതാരങ്ങളുടെ റോളുകളിൽ ശ്രുതി തിളങ്ങുകയും ചെയ്തു. ഡെന്നിസ് ജോർജ്ജ് സംവിധാനം ചെയ്ത അഗ്രജൻ എന്ന ചിത്രത്തിലൂടെയാണ് ശ്രുതി ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ഈ ചിത്രം വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയതോടുകൂടി തമിഴിൽ സജീവമാകാനൊരുങ്ങുകയാണ് ആയിരുന്നു താരം.

പിന്നീട് വിജയ്‌യുടെ നായികയായും അബ്ബാസിന്റെ നായികയായും ഒക്കെ തമിഴിൽ സജീവമാവുകയും ചെയ്തു. എന്നും സോഷ്യൽ മീഡിയയിലും അഭിനയ ജീവിതത്തിലും ഒരുപോലെ സജീവമാണ് ശ്രുതി. മിനിസ്ക്രീൻ, ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് നിറസാന്നിധ്യമായി ഇന്നും ശ്രുതിയെ കാണുവാൻ സാധിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം കെ ജി ജോർജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശം എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് താരം വീണ്ടും സജീവമാകാൻ തുടങ്ങി.

പിന്നീട് താരത്തിനെ ആളുകൾ അടുത്തറിയുന്നത് ദിലീപ് നായകനായി എത്തിയ ഉദയപുരം സുൽത്താൻ എന്ന ചിത്രത്തിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തിലൂടെയാണ്. നായികയ്ക്ക് ഒപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ശ്രുതി ഒരിക്കലും മറക്കാൻ സാധിക്കാത്ത താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു. ശേഷം ദിലീപ് കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദോസ്ത് എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുവാൻ ശ്രുതിയ്ക്ക് സാധിക്കുകയുണ്ടായി.

നായിക കഥാപാത്രങ്ങൾ കുറവായിരുന്നു എങ്കിൽപോലും ശ്രുതി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒക്കെ എന്നും നായികാ കഥാപാത്രങ്ങളെ ഒപ്പം തന്നെ തുല്യപ്രാധാന്യമുള്ളവ തന്നെയായിരുന്നു. ലഭിച്ച കഥാപാത്രത്തെ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ജനകീയമാക്കി തീർക്കുന്നതിൽ ശ്രുതിയ്ക്ക് വലിയ ഒരു പങ്കു തന്നെയുണ്ട്. കുറച്ചു രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട് പോവുകയായിരുന്നു എങ്കിൽ പോലും കഥാപാത്രങ്ങളൊക്കെ ഇന്നും ആളുകൾ മറക്കാതെ ഇരിക്കുന്നു എങ്കിൽ അതിന് കാരണം ശ്രുതിയുടെ അഭിനയമികവ് ഒന്ന് തന്നെയാണ്.

ഏറ്റവുമൊടുവിലായി പ്രഭു, കലാഭവൻ മണി, ദിലീപ് തുടങ്ങി വൻ താരനിര അണിനിരന്ന വാർ ആൻഡ് ലൗവ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്യുകയുണ്ടായി. ഈ ചിത്രത്തിന് ശേഷം പിന്നീട് മലയാളികൾ ശ്രുതിയെ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ ഇന്ന് തമിഴ് മിനിസ്ക്രീൻ പരമ്പരകളിൽ സജീവസാന്നിധ്യമാണ് താരം. മിനിസ്ക്രീൻ പരമ്പരകളിലൂടെ നിരവധി ആരാധകരെയും താരം നേടിയെടുത്തു.

Written by admin

വിവാഹമോചനം നേടി ഏഴു വർഷങ്ങൾക്ക് ശേഷം മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിച്ച് നടി പ്രിയ രാമനും നടൻ രഞ്ജിത്തും; ആശംസകൾ അറിയിച്ച് ആരാധകർ

വിചിത്രമായ അങ്ങനെയൊരു സ്വഭാവം കരീനയ്ക്ക് ഉണ്ട്, കിടപ്പുമുറിയിലെ തങ്ങളുടെ ആ രഹസ്യം പരസ്യമാക്കി സെയ്ഫ് അലി ഖാൻ