in

ഭാര്യ എന്ന നിലയിൽ കിട്ടേണ്ട പരിഗണന എനിക്ക് ലഭിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ താൽപര്യം വേറെയായിരുന്നു; മംമ്ത മോഹൻദാസ് തുറന്ന് പറയുന്നു

വളരെ ബോള്‍ഡായ താരമാണ് നടി മമ്ത മോഹന്‍ദാസ്. അതുകൊണ്ടു തന്നെയാകണം ഏവരും ഭയപ്പെടുന്ന കാന്‍സര്‍ രോഗത്തിന് പോലും താരത്തെ ഭയപ്പെടുത്താന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് പോസിറ്റിവിറ്റിയാണ് മമ്തയ്ക്ക്‌.  2005 ല്‍ എംടി ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടൊണ് മംമ്ത മോഹന്‍ദാസ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്.

പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും നിരവധി ചിത്രങ്ങള്‍ മംമ്തയെ തേടിയെത്തി. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഒക്കെ നായികയായി തിളങ്ങി. എന്നാല്‍ താരത്തിന്റെ വിവാഹ ജീവിതം അത്ര ശോഭനമായിരുന്നില്ല. 2011 ല്‍ ആണ് മംമ്തയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. തൊട്ടടുത്ത വര്‍ഷം തന്നെ വിവാഹമോചനം നേടി. സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മംമ്ത മോഹന്‍ദാസ് ഇപ്പോള്‍.

വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകള്‍. അതിനു ശേഷം ഒരുപാട് പ്രതിസന്ധി ഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകള്‍ക്ക് ശേഷമാണു വിവരങ്ങള്‍ തന്റെ അമ്മയോട് പോലും പറയുന്നത്. പ്രജിത്ത് എന്റെ ബാലകാല സുഹൃത്തായിരുന്നു എന്ന തരത്തില്‍ പലയിടത്തും കാണാറുണ്ട്. എന്നാല്‍ ,പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ല.

തങ്ങളുടെ ഇരുവരുടെയും സമ്മത പ്രകാരം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കള്‍ ആയിരുന്നില്ല. പ്രജിത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ല. തങ്ങള്‍ ആണെങ്കില്‍ വിശ്വാസികള്‍ ആയിരുന്നു. ഇത് വലിയൊരു പ്രശ്‌നമായിരുന്നു. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താന്‍ അതുമായി പൊരുത്തപ്പെട്ടിരുന്നു.

ഭാര്യ എന്ന നിലയില്‍ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല. അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കവെയാണ് വേര്‍പിരിയാന്‍ ഉള്ള തീരുമാനം എടുത്തതെന്നും താരം പറയുന്നു.അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന മമ്തയയ്ക്ക് 2006 ല്‍ തെലുങ്കിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് എന്നിവയുള്‍പ്പെടെ ഫിലിം രണ്ടു ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.

010 ല്‍ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡും മമ്തയ്ക്കു ലഭിച്ചിരുന്നു. 2012 ല്‍ സൂര്യ ടിവിയിലെ ‘കയ്യില്‍ ഒരു കോടി’ എന്ന ക്വിസ് ഷോയില്‍ ആതിഥേയത്വം വഹിച്ചുകൊണ്ട് മംത ടെലിവിഷന്‍ മേഖലയിലേയ്ക്കും കടന്നുവന്നിരുന്നുവെങ്കിലും ഈ ഷോ പിന്നീട് റദ്ദാക്കപ്പെട്ടു. ജനപ്രീതിയാര്‍ജ്ജിച്ച ഡി 4 ഡാന്‍സിന്റെ ജഡ്ജായും മമ്ത എത്തിയിരുന്നു.

കൊച്ചി ഇന്റര്‍ നാഷനല്‍ ഫാഷന്‍ വീക്കിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു മംമ്ത. അതുപോലെ തന്നെ 2013 ല്‍ നടി ഭാവനയൊടൊപ്പം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മോഹന്‍ലാല്‍ ക്യാപ്റ്റനും, ഇന്ദ്രജിത്ത് വൈസ് ക്യാപ്റ്റനുമായിരുന്ന കേരളാ സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ബ്രാണ്ട് അംബാസിഡറും കൂടിയായിരുന്നു മമ്ത.

Written by admin

വിചിത്രമായ അങ്ങനെയൊരു സ്വഭാവം കരീനയ്ക്ക് ഉണ്ട്, കിടപ്പുമുറിയിലെ തങ്ങളുടെ ആ രഹസ്യം പരസ്യമാക്കി സെയ്ഫ് അലി ഖാൻ

ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഒട്ടും മടി ഇല്ല, അത് കുറ്റമാണെന്ന് മോശമാണെന്നോ ഇതുവരെയും തോന്നിയിട്ടുമില്ല; ഇനിയ പറയുന്നു