in

ബാൽക്കണിയിൽ ഗാർഡനിംഗുമായി നടി നിരഞ്ജന അനൂപ്, ഫോട്ടോസ് കാണാം

നടീനടന്മാരൊക്കെ അഭിനയത്തിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ആരാധകര്‍ക്കൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ എല്ലാവരും തന്നെ സമയം കണ്ടെത്താറുമുണ്ട്. വീട്ടുകാര്യങ്ങളായാലും യാത്രാ വിശേഷങ്ങളായാലും അത് ആരാധകരെകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ലൈവായി ചെയ്യുന്നവരുമുണ്ട്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കാനും എത്ര തിരക്കിനിടയിലും അവര്‍ സമയം കണ്ടെത്താറുണ്ട്.

ഇപ്പോള്‍ നടി നിരഞ്ജന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചെടികള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിലെ പല നടീനടന്മാരം ബാല താങ്ങളായി ഈ രംഗത്തേയ്ക്ക് എത്തപ്പെട്ടവാണ്. നിരഞ്ജനു അതുപോലെ തന്നെ. മോഹന്‍ലാലിന്റെ കുടെ ബാലതാരമായി സിനിമയില്‍ ചുവടുവയ്ക്കാന്‍ ഭാഗ്യം ലഭിച്ച താരമാണ് നിരഞ്ജന അനൂപ്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായ ലോഹത്തിലൂടെയാണ് നിരഞ്ജന അഭിനയത്തിലേക്ക് വരുന്നത്.

ചിത്രത്തിലെ മൈത്രി എന്ന കൊച്ചുമിടുക്കിയുടെ പ്രകടനം അത്ര പെട്ടന്ന് മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സിനിമയില്‍ നിരഞ്ജനയെ ആദ്യം കാണിക്കുന്ന സീന്‍ തന്നെ കിടിലമായിരുന്നു. ടെന്നീസ് താരമായ മൈത്രി എന്ന കഥാപാത്രമാണ് നിരഞ്ജന അനൂപ് അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിലും മറ്റ് അന്യഭാഷാ ചിത്രങ്ങളിലും കൈനിറയെ അവസരങ്ങള്‍. അതിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രഞ്ജിത്തിന്റെ തന്നെ പുത്തന്‍ പണത്തിലും നിരഞ്ജന അഭിനയിച്ചിരുന്നു.

ഗൂഢാലോചനയില്‍ നായികയായി അഭിനയിക്കുകയും ചെയ്തു. പിന്നീട് മഞ്ജു വാര്യരുടെ സൈറ ഭാനുവില്‍ അരുന്ധതി എന്ന കഥാപാത്രം അവതരിപ്പിച്ച് കൂടുതല്‍ പ്രേക്ഷകരുടെ മനസ്സില്‍ നിരഞ്ജന ഇടംപിടിക്കുകയും ചെയ്തു. ബി ടെക്ക് എന്ന ചിത്രത്തില്‍ നിരഞ്ജന അവതരിപ്പിച്ച അനന്യ വിശ്വ നാഥന്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. നല്ലയൊരു നര്‍ത്തകി കൂടിയാണ് നിരഞ്ജന. ഭരതനാട്യവും കുച്ചിപ്പുടിയും കുട്ടികാലം മുതല്‍ പഠിക്കുന്ന ഒരാളാണ് നിരഞ്ജന.

ഇര, കല വിപ്ലവം പ്രണയം, ബി. ടെക്, ചതുര്‍മുഖം തുടങ്ങിയ സിനിമകളില്‍ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. കിംഗ് ഫിഷ്, ദി സീക്രെട് ഓഫ് വുമണ്‍, ബെര്‍മുഡ, ത്രയം, ജോയ് ഫുള്‍ എന്‍ജോയ് തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള നിരഞ്ജനയുടെ സിനിമകള്‍. നിരഞ്ജന ഇന്‍സ്റ്റാഗ്രാമില്‍ വളരെ സജീവമാണ്. നിരഞ്ജന തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ ചെയ്തിരുന്ന ഗാര്‍ഡനിംങ്ങിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.

”എന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിന്റെ കുറ്റബോധം.. അച്ചന്‍ അവരെ മരിക്കാന്‍ അനുവദിച്ചില്ല..”, എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നല്ല പ്രവര്‍ത്തി എന്നാണ് ആരാധകര്‍ ഇതിനെ കുറിച്ച് കമന്റ് ചെയ്തത്. ഇടതടവില്ലാതെ സമൂഹ മാധ്യമങ്ങളില്‍ താരം തന്റെ വിവിധ ചിത്രങ്ങള്‍ പങ്കുുവയ്ക്കാറുണ്ട്. ആരാധകര്‍ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യാറുണ്ട്.

Written by admin

Dia's response to fans' questions is now going viral on social media.

വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ച് ദിയ കൃഷ്ണ, ജന്മദിനം ആഘോഷിച്ച് ദിയ, വീഡിയോ കാണാം

സുരേഷ് ഗോപി എന്റെ ചങ്ക്, എന്നും മെസേജ് അയക്കും, എന്നെയിങ്ങനെ ചേർത്ത് പിടിക്കും അതാണ് എന്റെ സ്നേഹം: ലക്ഷ്മി പ്രിയ