കോവിഡിന്റെ വരവോടെ വീട്ടില്‍ ഇരിക്കപ്പെട്ട നിമിഷമാണ് യഥാര്‍ത്ഥത്തില്‍ പലരുടെയും കഴിവുകള്‍ പുറത്തേയ്ക്ക് വന്നു തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ ആ കഴിവുകള്‍ ഒന്നൊന്നായി പുറത്തു വരികയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. പലരും കുടുംബത്തോടൊപ്പമാണ് സ്ക്രീനില്‍ എത്തിയത്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കുടുംബമാണ് നടന് കൃഷ്ണ കുമാറിന്റേത്.
നാല്‍വര്‍ പെണ്‍പടയാണ് നടന് കൃഷ്ണ കുമാറിന്റെ വിജയം. ഭാര്യയും നാല് പെണ് മക്കളും ഒത്തുള്ള കൃഷ്ണ കുമാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കാണുമ്പോള്‍ തന്നെ ആരാധകര്‍ സന്തോഷം പങ്കുവയ്ക്കാറുണ്ട്. ഇതില്‍ അഹാന അച്ഛന്റെ വഴിയേ സിനിമയില്‍ ചുവടു വയ്പ്പ് നടത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴി ഇവരുടെ കുടുംബ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ സുപരിചിതമാണ്. നാലു പേരും കൂടിയുള്ള ഡാന്‍സുകളും കുടുംബ ഫോട്ടോയും മാത്രമല്ല, ചില സാമൂഹ്യ വിഷയങ്ങളിലും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം നടത്താറുണ്ട്.
അഹാന സിനിമാ നടിയൊക്കെ ആയിരിക്കാം. അഹാന മാത്രമല്ല, ലൂക്കയില്‍ അഹാന കൃഷ്ണയുടെ കഥാ പാത്രത്തിന്റെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് അനിയത്തി ഹന്‍സികയായിരുന്നു. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെ മറ്റൊരു അനിയത്തി ഇഷാനി കൃഷ്ണയും സ്ക്രീനില്‍ എത്തിയിരുന്നു. പക്ഷേ രണ്ടാമത്തെയാളായ ദിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
സഹോദരിമാരെപ്പോലെ അച്ഛന്റെ വഴിയേ പോയി സിനിമയില്‍ എത്തപ്പെട്ടില്ലെങ്കിലും ഡാന്‍സ് വീഡിയോകളും ഡബ്മാഷും ഇന്‍സ്റ്റഗ്രാം സ്റ്റോറികളകുമൊക്കെയായി സഹോദരിമാരക്കാള് ഏറെ മുന്നിലാണ് ദിയ ഇപ്പോള്‍. ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്സ് ആണ് ദിയയ്ക്ക് ഉള്ളത്. ഇപ്പോഴിതാ തന്റെ ഇരുപത്തി നാലാം ജന്മദിനം ആഘോഷിക്കുന്ന ദിയയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
മൂന്നാറില്‍ ഒരു വെള്ളച്ചാട്ടത്തിന് കീഴില്‍ വന്‍ ഗ്ലാമറസ്സായി നീരാടുന്ന ഫോട്ടോ പങ്കു വച്ചുകൊണ്ടാണ് ജന്മ ദിനത്തിന്റെ സന്തോഷം ദിയ ആരാധകരെ അറിയിച്ചത്. ദിയയുടെ കാമുകനായ വൈഷ്ണവ് ഹരിചന്ദ്രനാണ് ഈ വീഡിയോയും ഫോട്ടോയും എടുത്തിരിക്കുന്നത്. മികച്ചയൊരു നര്‍ത്തകി കൂടിയായ ദിയ സുഹൃത്തുകള്‍ക്ക് ഒപ്പം ഡാന്‍സ് റീല്‍സ് ചെയ്യുന്ന ഒരാളാണ്. അതെല്ലാം മറ്റു സമൂഹ മാധ്യമങ്ങളിലും വൈറലായിട്ടുണ്ട്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ കൂടിയാണ് ദിയ കൃഷ്ണ. ചേച്ചിക്ക് ഒപ്പം ടിക് ടോക് വീഡിയോസ് ചെയ്താണ് ദിയ മലയാളികള്‍ക്ക് ആദ്യം സുപരിചിതയാകുന്നത്.
പിന്നീട് കുടുംബത്തിന് ഒപ്പവും ഒറ്റയ്ക്കുമെല്ലാം ധാരാളം വീഡിയോസ് ദിയ ചെയ്തിട്ടുണ്ട്. ഒരുനാള്‍ ഇന്‍സ്റ്റഗ്രാം ബാന്‍ ചെയ്യപ്പെട്ടാല്‍ എന്തുചെയ്യുമെന്ന ലൈവിലെത്തിയ ആരാധകന്റെ ചോദ്യത്തിന് ‘പിച്ചയെടുക്കും’ എന്ന് ദിയ കുസൃതിയോടെ നല്കിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. മക്കളുടെ താളത്തിന് ഒപ്പം കൂടുന്ന നല്ലൊരു അച്ഛനാണ് കൃഷ്ണ കുമാര്‍ എന്നത് ഇവരുടെ ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ നിന്നും വ്യക്തമാണ്. നിരവധി കമന്റുകളാണ് ഇവരുടെ വീഡിയോകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.