in

സുരേഷ് ഗോപി എന്റെ ചങ്ക്, എന്നും മെസേജ് അയക്കും, എന്നെയിങ്ങനെ ചേർത്ത് പിടിക്കും അതാണ് എന്റെ സ്നേഹം: ലക്ഷ്മി പ്രിയ

സിനിമാ, സീരിയൽ രംഗത്ത് ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. സൂര്യ ടിവി, ഏഷ്യാനെറ്റ്, അമൃത തുടങ്ങിയ ചാനലുകളിൽ ആയി 15 ലധികം ടെലിവിഷൻ സീരിയലുകളിൽ ഇതിനോടകം താരം വേഷം കൈകാര്യം ചെയ്തു കഴിഞ്ഞു. 2005 പുറത്തിറങ്ങിയ നരൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. തുടർന്ന് ചക്കരമുത്ത്, അതിശയൻ, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

2010 പുറത്തിറങ്ങിയ കഥ തുടരുന്നു 2009 പുറത്തിറങ്ങിയ ഭാഗ്യദേവത എന്നീ ചിത്രങ്ങളിൽ ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോറിലെ ശക്തയായ മത്സരാർത്ഥിയായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ലക്ഷ്മിപ്രിയ. മലയാളത്തിലെ സൂപ്പർതാരമായ സുരേഷ്ഗോപിയെ കുറിച്ച് താരം നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സുരേഷ് ഗോപിയെപ്പറ്റി റോബിനും മറ്റൊരാളും ചേർന്ന് സംസാരിക്കുമ്പോൾ ആയിരുന്നു ലക്ഷ്മിപ്രിയയുടെ വാക്കുകൾ. സുരേഷ് ഗോപി കഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ ലക്ഷ്മിപ്രിയ ചർച്ചയുടെ ഭാഗമാവുകയായിരുന്നു.

സുരേഷ് ഗോപി ആരാണ് എന്ന് ചോദിക്കുമ്പോൾ എൻറെ ചേട്ടൻ, എൻറെ ചങ്ക് എന്നായിരുന്നു ലക്ഷ്മിപ്രിയ പറഞ്ഞത്. എല്ലാദിവസവും എനിക്ക് മെസ്സേജ് അയക്കുന്ന, ഞാൻ മെസ്സേജ് അയക്കുന്ന എൻറെ ചേട്ടനാണ്. എന്റെ അയൽവാസിയും ആണെന്നും ലക്ഷ്മിപ്രിയ പറയുന്നു. ചേട്ടൻ പാർലമെൻറിൽ ആണെങ്കിലും എവിടെയാണെങ്കിലും എൻറെ മെസ്സേജ് കിട്ടിയാൽ അപ്പോൾ തന്നെ മറുപടി തരും. ഏതൊക്കെ നമ്പർ മാറിയാലും എനിക്ക് കിട്ടും. ആ ചേട്ടന്റെ അനുജത്തി ആണ് ഞാൻ. എന്നെ ഇങ്ങനെ ചേർത്തുപിടിക്കും. അതാണ് എൻറെ സ്നേഹമെന്നും ലക്ഷ്മിപ്രിയ സുരേഷ്ഗോപിയെപ്പറ്റി പറയുന്നു.

ബിഗ് ബോസിൽ ഇനി ആരൊക്കെ വന്നാലും പോയാലും ലക്ഷ്മിപ്രിയയെ വെല്ലാൻ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞകാലങ്ങളിൽ ലക്ഷ്മിപ്രിയയുടെ ഭാഗത്തുനിന്നും ഉണ്ടായ വളർച്ചയെക്കുറിച്ചും ഫൈനൽ വരെ എത്താൻ സാധിക്കുമെന്ന് ചില ആരാധകർ ഉറപ്പു പറയുന്നു. വെറുതെ വെറുപ്പിച്ച് അവസാനം ആ വെറുപ്പിക്കൽ വരെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. വലിയ ഗെയിമറോ ബോഡി ബിൽഡറോ ആയ ആള് ഒന്നുമല്ല എങ്കിലും ബിഗ് ബോസ് ഹൗസിൽ തൻറെ കഴിവ് പരമാവധി കൊടുക്കുന്ന ഒരാളായി ലക്ഷ്മിപ്രിയ മാറിയിരിക്കുന്നു.

ഡോക്ടർ റോബിന് ശേഷം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ സ്ക്രീനിൽ കണ്ട മുഖം ആണ് ലക്ഷ്മിപ്രിയയുടെ എന്നും സീരിയസ് ആയാൽ പോലും കോമഡി രീതിയിൽ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന മുതലാണ് ലക്ഷ്മിപ്രിയ എന്നും ഒരു ആരാധകൻ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരുന്നു. വലിയ മാസ് ഡയലോഗ് അടിച്ചില്ലേലും പറയേണ്ടത് മുഖത്തുനോക്കി അന്തസ്സായി പറയുന്ന ഒറ്റപ്പെടൽ സ്റ്റാറ്റർജി ഇല്ലാതെ താനറിയാതെ ഒറ്റപ്പെട്ടുപോയ ഏക മത്സരാർത്ഥി ബിഗ് ബോസ് ഹൗസിൽ ലക്ഷ്മിപ്രിയ എന്ന് ആളുകൾ പറയുന്നുണ്ട്.

Written by admin

ബാൽക്കണിയിൽ ഗാർഡനിംഗുമായി നടി നിരഞ്ജന അനൂപ്, ഫോട്ടോസ് കാണാം

പ്രസവ ശേഷം നഷ്ടപ്പെട്ട ശരീര സൗന്ദര്യം തിരിച്ചു പിടിച്ചത് ഇങ്ങനെ: അമൃത സുരേഷ് വെളിപ്പെടുത്തുന്നു