ജോജു ജോർജ് നായകനായ ജോസഫ് എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് മാധുരി ബ്രഗൻസ. പട്ടാഭിരാമൻ, എൻറെ മെഴുകുതിരി അത്താഴങ്ങൾ എന്നിവയാണ് താരം അഭിനയിച്ച മറ്റു സിനിമകൾ. ജോജു ജോർജ്ജ് നായകനായി എത്തിയ ജോസഫിലെ ലിസമ്മ എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ അടുത്തിടെ ഇട്ടിരുന്ന ഒരു പോസ്റ്റും സൈബറിടത്തിൽ ശ്രദ്ധനേടിയിരുന്നു. ആരാധകർ എന്ന് പറയപ്പെടുന്ന ആളുകൾ നടത്തുന്ന വിമർശനവും ട്രോളും ഭയന്ന് ഇഷ്ടമുള്ള ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് മാധുരി കുറിച്ചിരുന്നത്.
നമുക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആരാധകർ എന്ന് പറയപ്പെടുന്ന ആളുകളുടെ വിമർശനവും ട്രോളുകളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാൻ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ എന്ന് കുറിച്ചുകൊണ്ട് അതീവ ഗ്ലാമർ ലുക്കിലുള്ള ഒരു ചിത്രം താരം പങ്കുവയ്ക്കുകയായിരുന്നു. മുൻപ് കടൽതീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനമാണ് താരത്തിന് നേരിടേണ്ടിവന്നത്.
ഒരു സുഹൃത്തിന് പോർട്ടഫോളിയോയ്ക്ക് വേണ്ടി മാധുരി ചെയ്ത ചില ചിത്രങ്ങൾ താരത്തിന്റെ എന്ന് പറയപ്പെടുന്ന അക്കൗണ്ടിൽനിന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഇത് തൻറെ ഇഷ്ടപ്രകാരമോ താൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്ന് അന്ന് മാധുരി വ്യക്തമാക്കുകയും ചെയ്തു. ഒരു സാധാരണ പെൺകുട്ടിയായ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായി ആകും എന്നും മാധുരിയെ മലയാളികൾ ഓർത്തിരിക്കുക.
അപ്പോഴും ഗ്ലാമറിന്റെ അതിർവരമ്പുകൾ കടക്കുവാൻ തനിക്ക് യാതൊരു മടിയും ഇല്ലെന്നും അതിന് ആരുടെയും സമ്മതം ആവശ്യമില്ലെന്നും മാധുരി പല ഫോട്ടോഷൂട്ടുകളിൽ നിന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ജോസഫ് എന്ന ചിത്രത്തിൽ തനിനാടൻ പെൺകുട്ടിയായി വന്ന മാധുരി ഒരു മോഡൽ കൂടിയാണ്. ആപ്സ് മോഡലിങ് എങ്ങനെ ചെയ്യാം എന്നതിനെ പറ്റി താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വസ്ത്രധാരണത്തെയും ബോഡി ഷെയ്മിങ്ങിന് എതിരെയും നടക്കുന്ന വിമർശനങ്ങൾ ക്കെതിരെ രൂക്ഷമായ രീതിയിൽ തന്നെ മാധുരി പലപ്പോഴും മറുപടി നൽകാറുണ്ട്. പുരുഷന്മാർക്ക് നെഞ്ചു കാണിച്ചു നടക്കാം എങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് അത് പാടില്ല എന്ന ചോദ്യമാണ് മാധുരി ഇടക്കാലത്ത് ആയി ഉന്നയിക്കുന്നത്. അതീവ ഗ്ലാമറിൽ ഉള്ള ചിത്രങ്ങൾ ആണ് താരം കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കപ്പെടുന്നത്
തനിക്കൊ തൻറെ അടുത്ത സുഹൃത്തുക്കൾക്കൊ വീട്ടുകാർക്കൊ ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇത് കാണുന്നവർക്ക് എന്ന ചോദ്യവും മാധുരി ഉന്നയിക്കാൻ മറക്കുന്നില്ല. എന്നിരുന്നാൽ പോലും തനിനാടൻ ആയി കണ്ട ഒരു നായികയുടെ ഇത്തരത്തിലുള്ള മാറ്റം ചെറിയതോതിലെങ്കിലും സമൂഹമാധ്യമങ്ങളിലും ആരാധകർക്കിടയിലും ചലനം സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.