2015 പുറത്തിറങ്ങിയ കോമഡി ചിത്രമായ ഷ മിതാബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രശസ്ത അഭിനേതാവ് കമലഹാസന്റെ മകൾ അക്ഷര ഹാസൻ. തമിഴകത്തിലെ പ്രിയപ്പെട്ട നായികയായി മാറിയ ശ്രുതി ഹസന്റെ സഹോദരി കൂടിയാണ് അക്ഷര. ഗായികയായും മോഡലായും ഇതിനോടകം കഴിവുതെളിയിച്ച അക്ഷര സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ്.
അജിത്ത് കുമാർ നായകനായ വിവേകത്തിലൂടെ തമിഴിൽ അരങ്ങേറിയ അക്ഷര വിക്രമിനൊപ്പം കടാരം കണ്ടാനിലും അഭിനയിച്ചു. ഒരു സ്ത്രീ ഗ ർഭനിരോധന ഉറ വാങ്ങാൻ ഒറ്റയ്ക്ക് കടയിൽ പോകുന്നതിൽ എന്താണ് തെറ്റ് ഉള്ളത് എന്ന് അക്ഷര ഹാസൻ ചോദിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അങ്ങനെ ഒരു പെൺകുട്ടി പോകുന്നുണ്ടെങ്കിൽ അതിൽ യാതൊരു തെറ്റും പറയാൻ കഴിയില്ല. ലൈം ഗിക ബന്ധത്തിൽ സുരക്ഷിതത്വം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമായ കാര്യമാണ്.
ലൈം ഗിക ബന്ധത്തിന്റെ നിയന്ത്രണം തന്നെ പുരുഷനിലാണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അതുകൊണ്ടാണ് സ്ത്രീകൾ അതിന് മുൻകൈ എടുക്കുമ്പോൾ പല തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നത് എന്നും താരം വ്യക്തമാക്കുന്നു. അച്ചം മഠം നാണം പരിപ്പ് എന്ന അക്ഷരയുടെ ഏറ്റവും പുതിയ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോൾ ചിത്രത്തിലെ ഒരു രംഗത്തിനെ പറ്റിയുള്ള വിശദീകരണ വേളയിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്. കാമുകനൊപ്പം ഉള്ള ലൈം ഗി കത അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.
അവളിൽ ലൈം ഗിക തയെക്കുറിച്ചുള്ള ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ ആശങ്കകളും അവളുടെ ആഗ്രഹങ്ങളും തമ്മിലുള്ള സംഘർഷമാണ് രാജാ രാമമൂർത്തി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രമേയം. ചിത്രത്തിൽ അക്ഷരയുടെ കഥാപാത്രം ഗ ർഭ നിരോധന ഉറ വാങ്ങാൻ പോകുന്ന ഒരു രംഗമുണ്ട്. ലൈം ഗിക വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങൾ ഇനിയും വരേണ്ടത് ഉണ്ടെന്നും പുതുതലമുറയിൽ ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും അക്ഷര കൂട്ടിച്ചേർക്കുന്നു.
നടി ആമി ജാക്‌സണിന് ശേഷം സൈ ബർ ആക്രമണത്തിന് ഇരയായ വ്യക്തി കൂടിയാണ് അക്ഷര. ഫോൺ ഹാക്ക് ചെയ്ത് താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തി അത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക ആയിരുന്നു. അടി വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ചോർന്നത്. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു മുൻപ് ബി ക്കിനിയിൽ ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള താരമാണ് അക്ഷര. ചോർന്ന ചിത്രങ്ങൾക്ക് അത്രയും പ്രാധാന്യമേ അർഹിക്കുന്നു എന്നും അഭിപ്രായം ഉയർത്തിക്കൊണ്ട് ഒരു കൂട്ടം ആളുകൾ രംഗത്ത് വന്നിരുന്നു.
എന്നാൽ ഈയൊരു കാര്യം ചെയ്തത് ആരാണെന്നോ എന്തിനാണെന്നോ തനിക്കറിയില്ലെന്നും ലൈം ഗിക വൈകൃതം ഉള്ള ആരോ അയാളുടെ ആനന്ദത്തിന് വേണ്ടി ഒരു പെൺകുട്ടിയെ ഇരയാകുന്നത് ഒരുപാട് വേദനിപ്പിക്കുന്നു എന്നും താരം പറയുകയുണ്ടായി. തൻറെ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെച്ചത് തന്നെ വളരെയധികം പേടിപ്പെടുത്തുന്നുണ്ടെന്നും നിങ്ങൾ എല്ലാവരും ഇതിൽ പങ്കു ചേർന്നത് എനിക്ക് വളരെയധികം വിഷമമുണ്ടെന്നും ആയിരുന്നു അന്ന് അക്ഷര സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.