1996 ൽ പുറത്തിറങ്ങിയ രാജാ കി ആയേഗി എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്ന താരമാണ് റാണി മുഖർജി. ഹിന്ദി ചിത്രങ്ങളിലൂടെയാണ് റാണി മുഖർജി സിനിമ പ്രേമികൾക്ക് സുപരിചിതയായി മാറുന്നത്. 1998ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത്താ ഹെ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ താരത്തിന് മൂല്യം വർധിക്കുകയായിരുന്നു
പിന്നീട് രണ്ടായിരത്തി രണ്ടിൽ സാദിയ എന്ന ചിത്രത്തിൽ അഭിനയിച്ച കൂടുതൽ ജനശ്രദ്ധ നേടാൻ താരത്തിന് സാധിച്ചു. 2004 ൽ ചില മികച്ച ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. പിതാവ് രാം മുഖർജി ഒരു സംവിധായകനായിരുന്നു എങ്കിൽപോലും കുടുംബ പാരമ്പര്യത്തിന് പേരിലല്ല ഒരിക്കൽപോലും താരം അറിയപ്പെട്ടിട്ട് ഉള്ളത്. സ്വന്തം കഴിവുകൊണ്ട് സിനിമാമേഖലയിൽ ഒരുപാട് നേട്ടങ്ങൾ കൊയ്തെടുക്കാൻ റാണിക്ക് സാധിക്കുകയുണ്ടായി.
താര കുടുംബത്തിൽ നിന്നും സിനിമയിലേക്കെത്തിയ റാണിയുടെ ഗുലാം, വീർ സാറ, കഭി അൽവിദ ന കെഹ്ന,മർദാനി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ നിറഞ്ഞ കൈയടി തന്നെയാണ് നേടിയിട്ടുള്ളത്. ബോളിവുഡിലെ മുൻനിര നിർമ്മാതാക്കളായ രാജ് ഫിലിംസിന്റെ തലവനായ ആദിത്യ ചോപ്രയാണ് താരത്തിന്റെ ഭർത്താവ്.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. +
എന്തുകൊണ്ടാണ് താൻ ആദ്യത്യനെ പ്രണയിച്ചത് എന്ന ചോദ്യത്തിനും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും ഒക്കെ റാണി ഒരിക്കൽ പറയുകയുണ്ടായി. ഞാൻ എൻറെ ഭർത്താവുമായി പ്രണയത്തിലാകാൻ കാരണം അദ്ദേഹം വളരെയധികം പ്രൈവറ്റ് ആയ മനുഷ്യൻ ആണെന്നതാണ്. ഇത്രയും നാൾ ഈ ഇൻഡസ്ട്രിയിൽ ജോലി ചെയ്ത് ഒരാൾ എന്ന നിലയിൽ ഞാൻ ശരിക്കും ബഹുമാനിക്കുന്ന ചുരുക്കം ചിലരിലൊരാളാണ് ആദിത്യൻ. ഇന്നും ബഹുമാനിക്കുന്നു.
അദ്ദേഹത്തിൻറെ മൂല്യങ്ങളും ജോലി ചെയ്യുന്ന രീതിയും എല്ലാം. ഞാനും വളരെയധികം സ്വീകാര്യത ഉള്ള ആളാണ്. അതുകൊണ്ട് ഞങ്ങൾ നല്ല ജോടി ആകും. എവിടെയും പോകാതെ തന്നെ ഞങ്ങൾ സന്തുഷ്ടരാണ് എന്നാണ് റാണി പറഞ്ഞിരുന്നത്. മറ്റു പല നടിമാരെയും പോലെ വിവാഹശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്കികൊണ്ട് അഭിനയരംഗത്തു നിന്നും അപ്രതീക്ഷിതമായി പിൻവാങ്ങിയിരുന്ന താരം ഇപ്പോൾ നാലഞ്ച് വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ്.
2014 ൽ സംവിധായകൻ ആദിത്യനും ആയുള്ള റാണി മുഖർജിയുടെ വിവാഹം ഇറ്റലിയിൽ വെച്ച് അതീവരഹസ്യമായ ചടങ്ങാക്കി ആയിരുന്നു നടത്തിയത്. തൊട്ടടുത്ത വർഷം തന്നെ റാണി അധിറ എന്ന ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു. മകളുടെ മുഖം സ്ക്രീനിനു മുന്നിൽ വരാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു തന്നെയാണ് താര ദമ്പതിമാർ മുന്നോട്ട് പോയിരുന്നത്. ഇപ്പോൾ തന്റെ കുടുംബജീവിതത്തിനെ പറ്റിയുള്ള റാണിയുടെ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ആദ്യത്യനുമായി വഴക്കുണ്ടാക്കാറ് ഉണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ റാണി പറഞ്ഞിരിക്കുന്ന മറുപടിയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. എപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടെന്നും അസഭ്യവാക്കുകൾ പറയാറുണ്ടെന്നും ആണ് റാണി പറഞ്ഞിരിക്കുന്നത്. താൻ ആരെങ്കിലും ചീത്ത വിളിക്കുന്നുണ്ടെങ്കിൽ അത് അയാളോടുള്ള ഇഷ്ട്ടം കൊണ്ടാണ്. ഇതൊക്കെ ആദിത്യന് വളരെയധികം ഇഷ്ടമാണെന്നും റാണി മുഖർജി വ്യക്തമാക്കി.