പുതിയ ‘നീലത്താമര’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാലാ പാര്‍വതി മാറുകയായിരുന്നു. ചിത്രത്തില്‍ അര്‍ച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റേ മുതിര്‍ന്ന വേഷത്തിലാണ് താരം എത്തിയത്. ഇതിനുശേഷം ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരിലൊരാളാണ് താരം.
അടുത്തിടെ നടന്‍ വിജയ് ബാബുവിനെതിരെ ബ ലാ ത്സംഗം പീഡന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ താരസംഘടനയായ അമ്മ കാര്യമായി നടപടി ഒന്നും എടുത്തില്ല. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് അമ്മ സംഘടനയുടെ ഉള്ളില്‍ പ്രതിഷേധം ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. മാലാ പാര്‍വതി അടക്കമുള്ള താരങ്ങള്‍ പ്രതിഷേധിച്ചു കൊണ്ട് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജിവച്ചിരുന്നു. അതേസമയം ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ സിദ്ദിക്കില്‍ നിന്നും മോശം അനുഭവം ഉണ്ടായി എന്നും മാലാ പാര്‍വതി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ ഇവര്‍ക്കുള്ള മറുപടി നല്‍കിക്കൊണ്ട് എത്തുകയാണ് സൈ ബര്‍ ലോകം. ഇവര്‍ ആദ്യം മകനെ മര്യാദയ്ക്ക് വളര്‍ത്തുക എന്നാണ് സൈ ബര്‍ ആങ്ങളമാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ആയിരുന്നു ഇവരുടെ മകന്‍ തനിക്ക് അ ശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന് ആരോപിച്ചു കൊണ്ട് ട്രാന്‍സ് വുമണ്‍ ആയിട്ടുള്ള സീമ വിനീത് രംഗത്തെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ കമന്റുകള്‍. അനന്തകൃഷ്ണന്‍ എന്നാണ് ഇവരുടെ മകന്റെ പേര്. ഇവര്‍ അയച്ച സെ ക്‌സ് ചാറ്റ് സ്‌ക്രീന്‍ഷോട്ട്, അ ശ്ലീല പ്രദര്‍ശനം നടത്തിയ സ്‌ക്രീന്‍ഷോട്ട് എല്ലാം സീമാ വിനീത് പങ്കുവെച്ചിരുന്നു.
എന്നാല്‍, സീമ വിനീതിന് ഒപ്പം നില്‍ക്കുന്ന നിലപാട് ആണ് വിഷയത്തില്‍ മാലാ പാര്‍വതി എടുത്തത്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്റെ ഫലം നേരിടണമെന്നും ആരോപണം ഉണ്ടായാല്‍ താന്‍ മകനൊപ്പം നില്‍ക്കില്ല പരാതിക്കാരിക്ക് ഒപ്പമാണ് നില്‍ക്കുക എന്നും ആവര്‍ത്തിച്ചു പറഞ്ഞ ആള്‍ കൂടിയാണ് മാലാ പാര്‍വതി. ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് നിരവധി ആളുകള്‍ താരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മാലാ പാര്‍വതി എടുത്ത് നിലപാടും ഇപ്പോള്‍ ശ്രദ്ധിക്കുകയാണ്.
ദിലീപ് കേസിന് ശേഷം അമ്മയെ വെട്ടിലാക്കി കൊണ്ടാണ് വിജയ് ബാബു വിവാദം. വിജയ് ബാബു തന്നെ ക്രൂരമായി പീ ഡി പ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പരാതി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താരസംഘടനയിലെ വിവാദം കത്തുന്നത്. നിലവിലെ വിവാദങ്ങള്‍ എത്രത്തോളം എത്തിയാലും അമ്മയില്‍ നിന്ന് രാജിവയ്ക്കില്ലെന്ന് മാലാ പാര്‍വതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരാതി പരിഹാര സമിതിയുടെ അധ്യക്ഷ ശ്വേതമേനോന്‍, അംഗം കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവയ്ക്കുമെന്ന് തന്നോട് സൂചിപ്പിച്ചതായി മാലാ പാര്‍വതി പറഞ്ഞിരുന്നു.