1982ലെ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മുകേഷ് ബാബു എന്ന മുകേഷ്. പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ ഹാസ്യ കഥാപാത്രമായി വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് ആദ്യകാലങ്ങളിൽ അവസരം ലഭിച്ചിരുന്നു. 1989 സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രമാണ് മുകേഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ലിസി, ജഗദീഷ് തുടങ്ങിയവർ അഭിനയിച്ച മുത്താരം കുന്ന് പി ഒ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും വളരെയധികം പ്രശംസ പിടിച്ചു പറ്റിയതായിരുന്നു.
1990 മുകേഷ് നായകനായി പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രം സിനിമാ പ്രേമികൾക്കിടയിൽ ചിരിയുടെ മാലപ്പടക്കം തന്നെയായിരുന്നു പൊട്ടിച്ചത്. പിന്നീട് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒക്കെ പുറത്തിറങ്ങി. ടു ഹരിഹർ നഗർ,ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നി രണ്ടു ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്നും സിപിഎം സ്ഥാനാർഥിയായി മത്സരിച്ച താരത്തിന് വിജയം നേടുവാൻ സാധിച്ചിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സൂരജ് രവിയെ 17651 വോട്ട് ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് മുകേഷ് വിജയിച്ചത്. നാടക അഭിനേതാക്കൾ ആയിരുന്ന മാതാപിതാക്കളോടൊപ്പം പോയി നാടക വേദികളും ആയുള്ള പരിചയം അദ്ദേഹത്തിന് അഭിനയത്തിന്റെ ചുവടുകൾ പകർന്നു നല്കിയിരുന്നു. പഠനശേഷം നാടകാഭിനയവും ആയി കഴിഞ്ഞ് പോന്ന മുകേഷിന് നാടകത്തിലെ അഭിനയ പരിചയം സിനിമയിലേക്കുള്ള ചുവടുവെപ്പ് കൂടുതൽ എളുപ്പമാക്കി. 1982 തന്നെ ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട വേഷം ചെയ്തു.
ബോയിംഗ് ബോയിംഗ്, കൗതുകവാർത്തകൾ, തൂവൽസ്പർശം, ഗോഡ്ഫാദർ എന്നിവ മുകേഷിൻറെ കരിയറിൽ തന്നെ ഒഴിച്ചു നിർത്താനാകാത്ത കഥാപാത്രങ്ങളാണ്. തൊണ്ണൂറുകളിൽ ആയിരുന്നു മുകേഷ് ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി പ്രത്യക്ഷപ്പെട്ടത്. അതിൽ ഭൂരിഭാഗം ചിത്രങ്ങളും കോമഡി സിനിമകൾ തന്നെയായിരുന്നു. മോഹൻലാൽ- മുകേഷ്, ജഗദീഷ്-മുകേഷ് കൂട്ടുകെട്ട് സിനിമകൾ ധാരാളം ഈ കാലഘട്ടത്തിൽ പുറത്തുവന്നു. വിനോദയാത്ര, ഉദയനാണ് താരം എന്നീ ചിത്രങ്ങളിലെ സപ്പോർട്ടിംഗ് റോളുകൾ താരത്തിന് കൂടുതൽ പ്രേക്ഷകപ്രീതി നേടി കൊടുത്തു.
സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിക്കുകയും 2007 ൽ കഥപറയുമ്പോൾ എന്ന സിനിമ നിർമ്മിക്കുകയും ചെയ്തു. തുടർന്ന് തട്ടത്തിൻ മറയത്ത് എന്ന സിനിമ കൂടി നിർവഹിച്ച മുകേഷ് പല ചാനലുകളിലും പ്രശസ്തമായ ടിവി ഷോകൾ ചെയ്ത് ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. അടുത്തിടെയാണ് മേതിൽ ദേവികയും ആയുള്ള വിവാഹബന്ധം വേർപ്പെടുത്തിയ വാർത്തയും പുറത്തുവന്നത്. നർത്തകിയായിരുന്ന ദേവികയും ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ എന്നും താരം മുൻപന്തിയിൽ തന്നെയായിരുന്നു.
മുകേഷ് എന്ന് പറയുന്ന ആൾ ഒരിക്കലും ഒരു നല്ല ഭർത്താവ് അല്ലെന്നും എന്നാൽ ഒരു കംപ്ലീറ്റ് ആക്ടർ ആണെന്നും മേതിൽ ദേവിക മനസ്സ് തുറന്ന് പറയുന്നു. തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകാൻ മുകേഷ് ചേട്ടനുമായുള്ള ജീവിതത്തിലൂടെ സാധിച്ചിട്ടുണ്ട്. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ വേർപിരിയുന്നത്. ആരോടും വൈരാഗ്യവും പകയും വേണ്ട എന്ന് മുകേഷേട്ടനിൽ നിന്നാണ് താൻ പഠിച്ചതെന്ന് വിവാഹമോചന ശേഷം മേതിൽ ദേവിക പറഞ്ഞത് ഏറെ വാർത്തകൾക്ക് വഴിവെച്ചിരുന്നു.