‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടു’…! ഒരു നാള്‍ പ്രത്യേകിച്ച് ആരുടെയും പേര് എടുത്ത് പരാമര്‍ശിക്കാതെ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഇത്. കേട്ട പാതി കേള്‍ക്കാത്ത പാതി ചുറ്റും വിമര്‍ശനം വന്ന് മൂടിയിരുന്നു. ഈ പരാമശിച്ചിരിക്കുന്ന നടി ഞാന്‍ ആണ്. പേരെടുത്തു പറയാതെ അവര്‍ പറഞ്ഞുവെങ്കിലും അടച്ചാക്ഷേപിക്കേണ്ടതില്ല. അത് ഞാനാണ്. ആ വിമര്‍ശനം എനിക്കെതിരെയാണ്.
നിലവില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന ബലാത്സംഘ പരാതിയുമായി ബന്ധപ്പെട്ട് അമ്മയില്‍ വലിയ തര്‍ക്കമാണ് ഉണ്ടായിരിക്കുന്നത്. വിജയ് ബാബു വിഷവുമായി ബന്ധപ്പെട്ട് ആഭ്യന്തര പരാതി പരിഹാസ സമിതിയില്‍ നിന്നും മാല പാര്‍വതി രാജി വച്ചിരുന്നു. ഈ അവസരത്തിലാണ് അവര്‍ കാരവാന്‍ ആവശ്യകതയെക്കുറിച്ച് ആരോപണമുന്നയിച്ചത്. പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടിരിക്കുന്ന നടീ നടന്മാര്‍. വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ പോലെയല്ല, ആരും അത്ര മോശക്കാരല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അവര്‍.
ഹാപ്പി സര്‍ദ്ദാര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് നടി മാല പാര്‍വ്വതി ചാനല്‍ ചര്‍ച്ചയ്ക്കിടെ തുറന്നു പറഞ്ഞത്. ആ സെറ്റിലെ വിശേഷങ്ങള്‍ അങ്ങനെ ഇങ്ങനെയൊന്നും പറഞ്ഞാല്‍ തീരില്ല. ഹാപ്പി സര്‍ദാറില്‍ അമ്മ നടി കാരവന്‍ ചോദിച്ചുവെന്ന ഒരു ആരോപണം പ്രൊഡ്യൂസറിന്റെ ക്യാഷര്‍ സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. ചായ, ഭക്ഷണം, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കരുതെന്ന സാമാന്യ ബോധമുണ്ട്.
ഉച്ചയ്ക്ക് 3 മുതല്‍ അടുത്ത ദിവസം വെളുപ്പിന് 6 വരെ ജോലി ചെയ്തിരുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് തന്ന സ്ഥലത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് തനിക്ക് ഇല്ലാതിരുന്നതിനാലും താന്‍ കാരവന്‍ എടുത്തു. അത് സ്വന്തം കാശിന് എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെന്നു കരുതി മൂത്രം ഒഴിക്കണമല്ലോ’ എന്നും മാല പാര്‍വതി ചോദിക്കുന്നു. അതോ നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍..? എന്നും താരം പരിഹസിക്കുന്നു.
ഹാപ്പി സര്‍ദാറില്‍ അമ്മ നടി കാരവന്‍ ചോദിച്ചുവെന്ന ഒരു ആരോപണം പ്രൊഡ്യൂസറിന്റെ ക്യാഷര്‍ സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. ചായ, ഭക്ഷണം, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കരുതെന്ന സാമാന്യ ബോധമുണ്ടെന്നും മാലാ പാര്‍വതി ഒപ്പം പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയും ഒപ്പം മാധ്യമങ്ങളും ശക്തമായതോടെ പരിപാവനമെന്ന് കരുതപ്പെട്ടിരുന്ന പല മേഖലകളിലെയും പല മാന്യന്മാരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുകയാണ്. അതില്‍ എടുത്തു പറയേണ്ട മേഖലയായി സിനിമ മാറിയിരിക്കുന്നോ..?