പതിവു നടിമാരില്‍ നിന്നും ലക്ഷ്മി പ്രിയയെ വ്യത്യസ്തയാക്കുന്നത് സിനിമാ മേഖലയിലേയ്ക്കുള്ള അവരുടെ വരവു തന്നെയാണ്. എല്ലാ നടിമാരും അവുടെ ബാല്യത്തിലും കൗമാരത്തിലുമൊക്കെ സിനിമയില്‍ തിളങ്ങിയ ശേഷം വിവാഹത്തോടെ ഒന്നുകില്‍ വിട പറയുകയും അല്ലെങ്കില്‍ ഇടവേള എടുക്കുകയുമൊക്കെയാണ് പതിവ്. എന്നാല്‍, പതിവിന് വ്യത്യസ്തമായി ജയ്‌ദേവുമായുള്ള വിവാഹത്തിന് ശേഷമാണ് ലക്ഷ്മിപ്രിയ മോളിവുഡിലെത്തിയത്. ഭര്‍ത്താവിന്റെ അച്ഛന്‍ ആണ് സിനിമാ മേഖലയില്‍ ലക്ഷ്മിപ്രിയയെ പിന്തുണയ്ക്കുകയും പ്രമുഖ സംവിധായകര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തത്.
സിനിമയില്‍ കൊടുക്കുന്ന റോളുകളെല്ലാം ഭംഗിയാക്കുന്ന ലക്ഷ്മിയുടെ ശരിക്കുള്ള സ്വഭാവം അറിഞ്ഞതിന്റെ കലിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. അതിന് വഴിവെച്ചിരിക്കുന്നത ബിഗ് ബോസും. പല താരങ്ങളും സിനിമയില്‍ കാണുന്നതുപോലെയേ അല്ലെന്നത് ആരാധകര്‍ തിരിച്ചറിഞ്ഞത് ബിഗ് ബോസിലൂടെയാണ്. ഒരു കാര്യം ഒരാളോട് പറയാന്‍ ഉണ്ടേല്‍ അത് പലരോടും പറഞ്ഞു പെരുപ്പിച്ച ശേഷം കാണിക്കുന്ന ശീലം ഉള്ള ആള്‍ ആണ് ലക്ഷ്മി പ്രിയ. എന്നാല്‍ ഇമോഷനുകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കാണിച്ച് കുല സ്ത്രീ ആണെന്ന് വരുത്തി തീര്‍ക്കുന്ന അതിഗംഭീരമായ ഗെയിം പ്ലാന്‍ ആണ് ലക്ഷ്മി പ്രിയ നടത്തുന്നത്.
ഇതാക്കെ ബിഗ് ബോസിലൂടെ ജനം കാണുകയാണ്. എന്തായാലും ബിഗ് ബോസ് സീസണ്‍ 4 മലയാളം അതിഗംഭീരമായി മുന്നേറികൊണ്ട് ഇരിക്കുകയാണ്. അവിടെ എന്നും പഴികള്‍ കേള്‍ക്കുകയും പരദൂഷണ അമ്മായി ആയി മുന്നേറുകയുമാണ് ലക്ഷ്മി പ്രിയ. അതില്‍ നിമിഷയോട് ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകയാണ് ഇപ്പോള്‍ വൈറലാകുന്നത്. എനിക്ക് കോളേജില്‍ പഠിക്കാത്തത് കൊണ്ട് അധികം കൂട്ടുകാര്‍ ഒന്നുമില്ല.വലിയ ബന്ധു ബലങ്ങളും ഇല്ല. എന്നെ എങ്ങനെ ചീത്ത പറയാനും എന്നോട് എങ്ങനെ സംസാരിക്കാനും പിന്നെ ഞാന്‍ 19 വയസ്സ് മുതല്‍ സിനിമയില്‍ അഭിനയിക്കുന്നു. ഒട്ടേറെ സിനിമയില്‍ അഭിനയിക്കുന്നു.
എന്നെ പുറത്തെല്ലാം ആളുകള്‍ ഫിലിം സ്റ്റാര്‍ ലക്ഷ്മി പ്രിയ എന്നാണു കാണുന്നത്. ഇന്നുവരെ ആരും എന്നോട് കൈ ചൂണ്ടി സംസാരിച്ചിട്ടില്ല. ഞാന്‍ വീട്ടിലെ കൊച്ചു കുട്ടി ആയതുകൊണ്ട് എന്നോട് ആരും ഇതുവരെ മോശം ആയി സംസാരിച്ചിട്ടില്ല. അതുകൊണ്ടു നിമിഷ ഒകെ ആകുമ്പോള്‍ എനിക്ക് നിമിഷയുമായി സംസാരിക്കണം. എന്നാല്‍ ഇതൊക്കെ സിനിമയിലെപ്പോലെ അഭിനയമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്തായാലും ബിഗ്‌ബോസിനുള്ളില്‍ തന്നെ ആര്‍ക്കും ഇപ്പോള്‍ അത്ര പിടിക്കുന്നില്ല ലക്ഷ്മിപ്രിയയെ.
ബിഗ് ബോസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ കമന്റായി ഉള്‍പ്പെടെ ലക്ഷ്മിപ്രിയയ്ക്ക് മോശം അഭിപ്രായങ്ങളാണ് വരുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളില്‍ മൂന്ന് പേരിപ്പോള്‍ ബ്ലസ്ലിയും റോബിനും ദില്‍ഷയുമാണ്. മത്സരാര്‍ഥികള്‍ എന്നതിലുപരി മൂന്നുപേരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ബിഗ് ബോസ് ഹൗസില്‍ ഇപ്പോഴുള്ള മത്സരാര്‍ഥികളില്‍ ജനപ്രീതി കൂടുതലുള്ളവരും ഇവര്‍ തന്നെയാണ്. ബിഗ് ബോസ് വീട്ടില്‍ സൗഹൃദങ്ങള്‍ക്കിടയില്‍ കുശുമ്പും നുണയും കേറ്റാത്ത മൂന്ന് പേര്‍ ബ്ലസ്ലിയും ദില്‍ഷയും റോബിനും മാത്രമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.