in , ,

ദിലീപ് എന്റെ ഏട്ടനാണ്, സത്യം മാത്രമേ എന്നും വിജയിക്കുകയുള്ളൂ, ഞാൻ എന്നും കാവ്യക്കൊപ്പമാണ്; സുജ കാർത്തിക പറയുന്നു

ജയറാം നായകനായ രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുജ കാർത്തിക. നായികയായി തന്നെ ആദ്യ ചിത്രത്തിൽ വളരെ മികവു പുലർത്തുവാൻ താരത്തിന് സാധിച്ചു. അതിനുശേഷം മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ സഹോദരി വേഷങ്ങളിൽ ആയിരുന്നു പിന്നീട് നമ്മൾ സുജയെ കണ്ടത്. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത് പഠനത്തിലേക്ക് തിരിഞ്ഞ താരം ഡോക്ടറേറ്റും നേടിയാണ് വീണ്ടും സിനിമാമേഖലയിൽ സജീവമായത്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമാണ് സുജ കാർത്തിക.

ഇൻസ്റ്റഗ്രാമിലൂടെയും മറ്റും പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും മറ്റും മറുപടി നൽകുവാൻ എന്നും സുജ ശ്രമിക്കാറുണ്ട്. ഇപ്പോൾ കുടുംബസമേതം ഹോങ്കോങ്ങിൽ താമസം ആക്കിയിരിക്കുകയാണ് താരം. അടുത്തിടെയാണ് ഇങ്ങോട്ടേക്ക് മാറിയതെന്നും താരം ആരാധകരോട് പറഞ്ഞിരുന്നു. 2007 പുറത്തിറങ്ങിയ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി താരം അഭിനയിച്ചത്. ചിത്രത്തിലെ തുളസിമണി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാതെ പോയ അല്ലെങ്കിൽ മലയാള സിനിമ വിസ്മരിച്ചു പോയ താരങ്ങളിൽ ഒരാൾ തന്നെയാണ് സുജ.

അഭിനയിച്ചു കൊണ്ടിരുന്ന സമയത്ത് പല തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അതിൽ പലതും ശക്തമായ റോളുകളൊന്നും അല്ലായിരുന്നു. ഒരു ഘട്ടത്തിലെത്തിയപ്പോൾ ഇത് മുന്നോട്ടു കൊണ്ടു പോകാൻ പറ്റുന്ന ജോലി അല്ല എന്ന് മനസ്സിലാക്കി എന്നും അതുകൊണ്ട് തന്നെ അവസരങ്ങൾ തേടി പോയിട്ടില്ല എല്ലാം ഇങ്ങോട്ട് തേടി വന്നതാണെന്നും ഒരിക്കൽ സുജ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ താരം കാവ്യ മാധവനെയും ദിലീപിനെയും പറ്റിയുള്ള താരത്തിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്.

കാവ്യ തൻറെ അടുത്ത സുഹൃത്താണെന്നും ദിലീപ് തനിക്കൊരു ജേഷ്ഠൻ ആണെന്നും സുജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കാവ്യാമാധവനെ ആദ്യമായി താൻ കാണുന്നത് 2001ൽ അമ്മയുടെ യോഗത്തിൽ വച്ച് ആയിരുന്നു എന്ന് സുജ പറയുന്നു. കാവ്യയുടെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മിയെ ഞാൻ കണ്ടിരുന്നു എന്നും കാവ്യ മാധവനാണ് സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് എന്നും സുജ പറയുന്നു. കൂടെ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം മോഹൻലാലിനെ ആണെന്നും സുജ വ്യക്തമാക്കുകയുണ്ടായി. ദിലീപും കാവ്യാമാധവനും ആയി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളത്.

കാവ്യാമാധവൻ എൻറെ അടുത്ത സുഹൃത്താണ്. പ്രതിസന്ധിഘട്ടം വന്നപ്പോൾ അവളെ സപ്പോർട്ട് ചെയ്തിരുന്നു. ദിലീപേട്ടൻ എന്റെ ഏട്ടനാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും സുജ കാർത്തിക പറയുന്നു. ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളിൽ ഒക്കെ പലപ്പോഴും സുജയേയും കാണാൻ കഴിഞ്ഞിട്ടുണ്ട്. പതിനഞ്ചാമത്തെ വയസ്സിൽ സീരിയലിലൂടെയാണ് സുജാ കാർത്തിക അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. ഇപ്പോൾ പ്രൊഫഷണൽ കാണിക്കുന്ന അപ്പ്രോച് ആയിരുന്നില്ല അന്നത്തെതെന്ന് താരം വ്യക്തമാക്കുന്നു.

Written by admin

നാൽപ്പത് വയസ്സ് കഴിഞ്ഞതോടെ ആണ് ഞാൻ ലൈം ഗീകത ആസ്വദിക്കാൻ തുടങ്ങിയത്; വിദ്യ ബാലൻ പറയുന്നത് ഇങ്ങനെ..!!

എന്റെ നേരെ ഇന്ന് വരെ ആരും കൈചൂണ്ടി സംസാരിച്ചിട്ടില്ല; ബിഗ്‌ ബോസ് വീട്ടിൽ കൊച്ചമ്മയായി നടി ലക്ഷ്മിപ്രിയ