in

മഞ്ജു എന്ന് പറയുന്നത് എന്റെ മകളുടെ അമ്മയാണ്; അവർ എല്ലായിടത്തും നന്നായി പോകണം; ദിലീപ് പറയുന്നത് ഇങ്ങനെ

കരുത്തുറ്റ ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മഞ്ജുവാര്യർ. അഭിനയ പാടവം വളരെയധികം തെളിയിച്ചു കഴിഞ്ഞ താരം വിദ്യാഭ്യാസകാലം മുതൽ തന്നെ ബഹുമുഖ പ്രതിഭ എന്ന നിലയിൽ തിളങ്ങി കഴിഞ്ഞിരുന്നു.സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്ന താരം ബാലതാരമായിട്ടാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പതിനെട്ടാമത്തെ വയസ്സിൽ 1996 ൽ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സിനിമാ മേഖലയിൽ തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിലായിരുന്നു മലയാളികളുടെ ജനപ്രിയനായകൻ എന്ന് വിശേഷിപ്പിക്കുന്ന ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം നടന്നത്.

അതിനുശേഷം അഭിനയരംഗത്ത് നിന്നും താൽക്കാലികമായി ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാൽ ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് മഞ്ജു രേഖപ്പെടുത്തിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളസിനിമയിൽ തൻറെതായ ഒരു കഴിവും പ്രാഗൽഭ്യവും തെളിയിക്കുവാൻ മഞ്ജുവിന് സാധിച്ചത്. നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ നിറസാന്നിധ്യമായി തന്നെയാണ് മഞ്ജു നിലനിൽക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന ശേഷവും ആരാധകർ മഞ്ജുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു.

അതുകൊണ്ടുതന്നെ താരത്തിന്റെ രണ്ടാം തിരിച്ചുവരവിലെ കഥാപാത്രങ്ങളൊക്കെ വൻവിജയമായി തന്നെയാണ് മലയാള സിനിമയിൽ കൊണ്ടാടിയത്. വ്യക്തി ജീവിതത്തിൽ പല ദുരനുഭവങ്ങൾ ഉണ്ടായപ്പോഴും അതിനെ തികഞ്ഞ ആത്മധൈര്യത്തോടെ തന്നെയാണ് താരം നേരിടുന്നത്.താരം എടുത്ത ഓരോ തീരുമാനങ്ങളും ജീവിതത്തിൽ കൂടുതൽ കൂടുതൽ ശരിയാണെന്ന് തെളിയിക്കുന്നവ ആയിരുന്നു പിന്നീടുള്ള കാര്യങ്ങൾ ഒക്കെയും. ഇപ്പോൾ മഞ്ജുവിന്റെ മുൻഭർത്താവ് ദിലീപ് മഞ്ജുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.

വളരെയധികം കഴിവുള്ള ഒരു പ്രതിഭയാണ് മഞ്ജു എന്നാണ് ദിലീപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് ജീവിതത്തിൽ മുന്നേറ്റങ്ങൾ ഒരുപാട് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ദിലീപ് വ്യക്തമാക്കുന്നു. എത്രയൊക്കെ ആണെങ്കിലും തൻറെ മകൾ മീനാക്ഷിയുടെ അമ്മയാണ് മഞ്ജു. അതുകൊണ്ടുതന്നെ എപ്പോഴും അവർ നല്ല രീതിയിൽ ഇരിക്കണം എന്നാണ് എൻറെ ആഗ്രഹം. എന്നും അവരുടെ ഉയർച്ചയിൽ താൻ സന്തോഷിക്കുന്നു എന്നുമാണ് ദിലീപ് പറഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ്മായി ബന്ധപ്പെട്ട് ഇന്നും വിചാരണ നേടുന്ന ദിലീപിന് സമൂഹമാധ്യമങ്ങളിൽ നിന്നടക്കം വലിയ ആരാധക പിന്തുണ തന്നെ പലപ്പോഴും ലഭിച്ചിട്ടുണ്ട്.

രണ്ടാം വരവ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ദിലീപിൻറെ ചിത്രങ്ങൾ തീയേറ്ററുകളിൽ പലപ്പോഴും പരാജയമായി തീർന്നപ്പോഴും അവയൊക്കെയും കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി ആണ് സ്വികരിച്ചിട്ടുള്ളത്.കേശു ഈ വീടിന്റെ നാഥൻ പോലെയുള്ള ചിത്രങ്ങൾ അതിന് ഉദാഹരണം തന്നെയാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ ദിലീപ് അടിക്കടി മകളുമായുള്ള സന്തോഷ നിമിഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബന്ധം വേർപിരിഞ്ഞു എങ്കിലും ഇന്നും മഞ്ജുവും ദിലീപും മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയാണ്. ഒരിക്കൽ പോലും പരസ്പരം കുത്തുവാക്കുകളും ചളിവാരി തേക്കാതെയും ആണ് ഇരുവരും വാർത്താമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങൾക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Written by admin

മുകേഷേട്ടൻ നല്ലൊരു ഭർത്താവല്ല; എന്നാൽ വേറെ ചില കാര്യങ്ങളിൽ ആൾ സൂപ്പറാണ്; മുൻ ഭർത്താവിനെ കുറിച്ച് മേതിൽ ദേവിക പറയുന്നത് ഇങ്ങനെ.!

അടുത്തിടെ ഇറങ്ങിയ ഒരു സിനിമയുടെ സെറ്റിൽ വെച്ച് പുറത്തു പറയാൻ കൊള്ളാത്ത അനുഭവം സിദ്ദിഖിൽ നിന്നും തനിക്കുണ്ടായിട്ടുണ്ട്, അത്കൊണ്ട് അവരൊക്കെ ഭരിക്കുന്ന അമ്മയിൽ എനിക്ക് വലിയ പ്രതീക്ഷയില്ല; മാലാ പാർവതി പറയുന്നു