in ,

എനിക്ക് ഇനിയൊരു പുനർജ്ജന്മം ഉണ്ടെങ്കിൽ രാധികയുടെ ഭർത്താവ് ആയി തന്നെ ജനിക്കണം; സുരേഷ് ഗോപി പറയുന്നു

1965 പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ എട്ടുവയസ്സുകാരനായ ബാലതാരമായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന താരമാണ് സുരേഷ് ഗോപി. പിന്നീട് 1986 ൽ മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിൽ വില്ലനായി അരങ്ങേറി ആളുകളുടെ ജന ശ്രദ്ധ പിടിച്ചു പറ്റുവാൻ സുരേഷ്ഗോപിക്ക് സാധിച്ചു. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലാണ് ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. മോഹൻലാൽ നായകനായ ഇരുപതാംനൂറ്റാണ്ട്, രാജാവിൻറെ മകൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. 1994 ൽ കമ്മീഷണർ എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം ആണ് താരത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്.

അതോടുകൂടി സൂപ്പർതാര പദവിയിലേക്ക് എത്തുവാൻ സുരേഷ്ഗോപിക്ക് സാധിക്കുകയുണ്ടായി. ഭരത് ചന്ദ്രൻ ഐപിഎസ് എന്ന പൗരുഷം തുളുമ്പുന്ന പോലീസ് കഥാപാത്രം മലയാളി യുവത്വത്തിന്റെ പ്രതീകമായി. പോലീസ് കഥാപാത്രത്തിന് സുരേഷ് ഗോപി എന്ന പേര് തന്നെ മലയാളസിനിമയിൽ എഴുതിച്ചേർക്കുകയുണ്ടായി. ഹാസ്യ സിനിമകളുടെ പിടിയിൽ അകപ്പെടുന്ന മലയാളികളുടെ സിനിമാപ്രേമികൾക്ക് ഇടയിലേക്ക് ചില കഥാപാത്രങ്ങൾ എത്തിക്കുവാൻ സുരേഷ്ഗോപി ശ്രമിച്ചെങ്കിലും അവയൊക്കെയും തിരിച്ചടി ആവുകയായിരുന്നു. എന്നിരുന്നാൽ പോലും നല്ല കഥാപാത്രങ്ങൾക്ക് ജന്മം നല്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.

ലേലം എന്ന ചിത്രത്തിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന കഥാപാത്രം അക്കൂട്ടത്തിൽ എടുത്തുപറയാവുന്നതാണ്. വാഴുന്നോർ, പത്രം എന്നീ സിനിമകൾ വൻ വിജയമായതോടെ 1997 പുറത്തിറങ്ങിയ കളിയാട്ടം എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടിയെടുക്കുവാൻ സാധിച്ചു. പിന്നീട് വന്ന ചിത്രങ്ങൾ ഒക്കെയും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും സാമ്പത്തിക വിജയവും വളരെയധികം കുറവ് സമ്മാനിച്ചതായിരുന്നു. കലാമൂല്യം മാത്രമുള്ള ചില ചിത്രങ്ങളിലും ഈ കാലഘട്ടത്തിൽ വേഷം കൈകാര്യം ചെയ്യുവാൻ സുരേഷ്ഗോപിക്ക് സാധിച്ചു. അതിൽ എടുത്തു പറയേണ്ടത് മകൾക്ക് എന്ന ചിത്രം തന്നെയാണ്. ഇതിലെ ഡോക്ടറുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും സംസ്ഥാന പുരസ്കാരത്തിന് സുരേഷ് ഗോപിയുടെ പേര് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

സാമ്പത്തികവിജയം നൽകാത്തതിന്റെ പേരിൽ കുറച്ചുകാലം സിനിമയിൽ നിന്ന് അകന്നു നിന്ന താരം 2005ൽ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന പേരിൽ 11 വർഷം മുൻപിറങ്ങിയ കമ്മീഷണർ ചിത്രത്തിൻറെ രണ്ടാം പതിപ്പുമായി തിരിച്ചുവരവ് നടത്തി. സാമാന്യം നല്ല പ്രദർശനം കാഴ്ചവെച്ച ചിത്രത്തിന് ശേഷം വീണ്ടും അദ്ദേഹം അഭിനയരംഗത്ത് സജീവമാവുകയായിരുന്നു. തമിഴിലും തൻറെ സാന്നിധ്യം അറിയിക്കുവാൻ സുരേഷ്ഗോപിക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് അഭിനയ രംഗത്തും അതുപോലെതന്നെ രാഷ്ട്രീയത്തിലും ഒരുപോലെ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് താരം.

കുടുംബ ജീവിതത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന താരം പല വേദികളിലും പ്രത്യക്ഷപ്പെടുന്നത് ഭാര്യയ്ക്കൊപ്പം തന്നെയാണ്. 1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയെ സുരേഷ് ഗോപി വിവാഹം കഴിക്കുന്നത്. തനിക്ക് എല്ലാ കാര്യത്തിലും പൂർണപിന്തുണയുമായി നൽകുന്നത് ഭാര്യയാണെന്നും അതുകൊണ്ടുതന്നെ ഇനിയൊരു ജന്മം ഉണ്ടെങ്കിലും അവളുടെ ഭർത്താവായി ജനിക്കുവാൻ ആണ് തനിക്ക് താൽപര്യമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇത് വളരെ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി.

Written by admin

മോഹൻലാലിനെ വിവാഹം കഴിക്കാനായിരുന്നു എന്റെ ആഗ്രഹം; എന്നാൽ ഇന്നും വിവാഹമാകാത്തതിന് മറ്റൊരു കാരണം കൂടി ഉണ്ട്; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

അഴകായി ബിഗ് ബോസ് താരം ഋതു മന്ത്ര, പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ