അഭിനയരംഗത്തും നൃത്ത ലോകത്തും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ലക്ഷ്മിഗോപാലസ്വാമി. ബാംഗ്ലൂർ സ്വദേശിയായ താരം മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ലോഹിതദാസ് ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന സർക്കാരിൻറെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടിയെടുത്ത ലക്ഷ്മിഗോപാലസ്വാമി പിന്നീട് മലയാളത്തിൽ നിരവധി നല്ല വേഷങ്ങൾ ചെയ്തു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീർത്തിചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ കരിയറിൽ തന്നെ ഒഴിച്ചു നിർത്താനാകാത്തവയാണ്. മമ്മൂട്ടി-മോഹൻലാൽ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ നായകന്മാർ. മലയാളത്തിലാണ് ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തെങ്കിലും മൂന്ന് തമിഴ് ചിത്രങ്ങളിലും 3 കന്നട ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. കാർബൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ച താരം പല സ്റ്റേജ് ഷോകളിലും നൃത്തച്ചുവടുകളുമായി എത്തി ആരാധകരെ അമ്പരപ്പിക്കാറ് ഉണ്ട്.
നല്ല ഒരു ക്ലാസിക്കൽ ഡാൻസറായ ലക്ഷ്മി ഗോപാലസ്വാമി ഇതിനോടകം നിരവധി സ്റ്റേജ് ഷോകൾ നടത്തുകയും പല പരിപാടികളിലും നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൊയ്തപ്പോഴും ഇന്നും വിവാഹ ജീവിതം വേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരം. പാട്ടും നൃത്തവും ഇഴചേരുന്ന നയങ്ങളെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഇപ്പോൾ താരം എത്തിനിൽക്കുന്നത്. സിനിമയുടെയും നൃത്ത പരിപാടികളുടെയും തിരക്കില്ലാത്ത രണ്ടുവർഷം ഇഷ്ടം പോലെ സമയം ഇഷ്ടങ്ങൾക്ക് വിനിയോഗിക്കുവാൻ തെരഞ്ഞെടുത്തിരിക്കുകയാണ് താരം.
ജീവിതത്തിന് വേഗം കുറയുമ്പോൾ അത് കൂടുതൽ ആസ്വാദ്യമാകുന്നു എന്നാണ് താരം പറയുന്നത്. 20 വർഷത്തോളമായി താരം അഭിനയ രംഗത്തേക്ക് കടന്നു വന്നിട്ട്. ഇതിൽ കേരളത്തിൽ നിന്ന് രണ്ട് സംസ്ഥാന അവാർഡുകൾ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്രയും നാൾ ആയി വിവാഹം കഴിക്കാതെ ഇരുന്നത് എന്ന ചോദ്യത്തിന് അതിന് ഉത്തരം ഇല്ലെന്നും ഒരു പക്ഷേ താൻ അതിന് വലിയ പ്രാധാന്യം കൊടുത്തു കാണില്ലെന്നും ആണ് ലക്ഷ്മി പറയുന്നത്. എന്നിരുന്നാൽ പോലും തനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ അദ്ദേഹത്തിന്റെ വിവാഹം നേരത്തെ കഴിഞ്ഞതുകൊണ്ട് അതിന് സാധിക്കാതെ വന്നു എന്നുമാണ് ചിരിച്ചുകൊണ്ട് താരം മറുപടി പറയുന്നത്.
എല്ലാവരെയും പോലെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും തനിക്കറിയാത്ത തൻറെ ആഗ്രഹങ്ങൾ കാരണമാകാം വിവാഹം നടക്കാതെ പോയത് എന്നും താരം വെളിപ്പെടുത്തുന്നു. രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും തന്നോട് യോജിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ തയ്യാറാണ് എന്നാണ് താരമിപ്പോൾ പറഞ്ഞിരിക്കുന്നത്. അഭിനയജീവിതത്തിലും സമൂഹമാധ്യമങ്ങളും ഒരുപോലെ സജീവമായ താരത്തിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.