ബിഗ് ബോസ് സീസൺ ത്രീ ലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് റിതു മന്ത്ര. സിനിമയിൽ ചെറിയ വേഷങ്ങളിലും പരസ്യചിത്രങ്ങളിലും ഒക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ബിഗ് ബോസ് വേദിയിലൂടെയാണ് താരത്തെ ആളുകൾ അടുത്തറിയുന്നത്.ഷോ ആരംഭിച്ച വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുവാൻ ഋതുവിന് സാധിക്കുകയുണ്ടായി. ബിഗ് ബോസ് സീസൺ 2 ഫൈനൽ മത്സരാർത്ഥി കൂടിയായ ഋതു ഷോയിൽ പറഞ്ഞ ഓരോ വാക്കുകളും പല സന്ദർഭങ്ങളിലും വൈറൽ ആയി മാറിയിട്ടുണ്ട്.
തൻറെ കുട്ടിക്കാലത്തെക്കുറിച്ചും കടന്നുവന്ന സാഹചര്യങ്ങളെ കുറിച്ച് ഒന്നും ബിഗ്ബോസിൽ താരം അധികം പറഞ്ഞിരുന്നില്ല. പിതാവിൻറെ വിയോഗത്തെ കുറിച്ച് മാത്രമായിരുന്നു ബിഗ് ബോസ്സ് വേദിയിൽ താരം മനസ്സ് തുറന്നിരുന്നത്. എന്നാൽ ബിഗ് ബോസിന് ശേഷം താരം ഒരു ഷോയിൽ പറഞ്ഞിരുന്ന തന്റെ വ്യക്തി ജീവിതത്തെ പറ്റിയുള്ള വിവരങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയുണ്ടായി. പരസ്യത്തിലും മറ്റുമായിരിക്കും തന്നെ അധികവും ആളുകൾ കണ്ടിട്ടുള്ളത്.
എന്നാൽ അതിനു മുൻപേ ഒരു റിതു ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് താരം തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്നു പറയുന്നത്. തന്റെ അമ്മയ്ക്ക് ചെന്നൈയിലായിരുന്നു ജോലി. അവിടെവച്ചാണ് ഞാൻ ജനിക്കുന്നത്. ജീവിതം വളരെ സ്മൂത്തായി പോകുന്ന സാഹചര്യത്തിൽ ആയിരുന്നു അച്ഛൻ മരിക്കുന്നത്. അന്ന് തനിക്ക് രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം എന്നും അച്ഛൻറെ വിയോഗശേഷം അമ്മയെ മറ്റൊരു വിവാഹം കഴിക്കുവാൻ എല്ലാവരും നിർബന്ധിച്ചു എന്നും എന്നാൽ അമ്മ താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്നും താരം വ്യക്തമാക്കുന്നു.
മറ്റൊരാളെ കല്യാണം കഴിച്ചാൽ അയാളും മരിച്ചു പോയാൽ എന്ത് ചെയ്യും, അതുകൊണ്ട് അവളെ ഞാൻ വളർത്തി വലുതാക്കാം എന്ന അമ്മയുടെ നിശ്ചയദാർഢ്യമാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്ന് ഋതു പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് തന്നെ നോക്കാൻ ആരും ഇല്ലായിരുന്നു എന്നും അപ്പൂപ്പനും അമ്മൂമ്മയും ലോകത്താണ് താൻ ജീവിച്ചിരുന്നത് എന്നും താരം വ്യക്തമാക്കുകയുണ്ടായി. നിരവധി ആരാധകരാണ് താരത്തിന് ഉണ്ടായത്. പിന്നീട് നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കുകയുണ്ടായി. ബിഗ് ബോസ് വേദിക്ക് പുറത്തെത്തിയപ്പോൾ പെൺകുട്ടികളെ പഠിപ്പിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന നിലപാട് സൂക്ഷിക്കുന്ന ആളുകൾക്കിടയിൽ ആയിരുന്നു തൻറെ മുന്നോട്ടുള്ള പഠനവും വളർച്ചയും ഒക്കെ എന്ന് റിതു പറയുന്നു.
ആളുകളുടെ എതിർപ്പ് വകവെക്കാതെ അത് എൻറെ മോളാണ് ഞാൻ നോക്കിക്കൊള്ളാം എന്ന അമ്മയുടെ തീരുമാനമാണ് തന്നെ ജീവിതത്തിൽ സഹായിച്ചതെന്നും ഒരു ബാങ്ക് ബാലൻസും കരിയറും ഒന്നുമില്ലാതെ വിവാഹത്തിലേക്ക് കടക്കാൻ പാടില്ല എന്ന് എപ്പോഴും തൻറെ മനസ്സ് തന്നോട് പറഞ്ഞുകൊണ്ടിരുന്നു എന്ന് ഋതു വ്യക്തമാക്കിയിരുന്നു. ക്ലാസ് ഇല്ലാത്ത ദിവസം ഷോകൾ ചെയ്താണ് മോഡലിങ്ങിൽ താരം സജീവമായി തുടങ്ങിയത്.കിംഗ് ലയറിൽ ചാൻസ് ലഭിച്ചതോടെ കൂടിയാണ് താരത്തിന്റെ ജീവിതം മാറിമറിഞ്ഞത്. ആരാധകർ ഏറ്റെടുത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം.