മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് റോമ. തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരം തമിഴിൽ കാതലെ എൻ കാതലെ എന്ന ചിത്രത്തിലൂടെയാണ് ആളുകളുടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിക്കുകയും ഉണ്ടായി. പിന്നീട് ജൂലൈ ഫോർ, മിന്നാമിന്നിക്കൂട്ടം, ഉത്തരാസ്വയംവരം, ട്രാഫിക്, ചാപ്പാകുരിശ്, കാസനോവ, ഗ്രാൻഡ്മാസ്റ്റർ, ഫേസ് ടു ഫേസ്,സത്യ തുടങ്ങി ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി.
ജയറാം നായകൻ ആയ സത്യ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ റോമ അഭിനയിച്ചത്. ഈ ചിത്രത്തിലെ താരത്തിന്റെ ഐറ്റം ഡാൻസ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് രണ്ടു വർഷം സിനിമാ മേഖലയിൽ നിന്നും വിട്ടുനിന്നിരുന്ന താരം നവാഗതനായ പ്രവീൺ പൂക്കാട് സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെ തിരികെയെത്തുകയാണ്.സാറ എന്ന കഥാപാത്രമായാണ് താരം തിളങ്ങാൻ ഒരുങ്ങുന്നത്. പതിനെട്ടാംപടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാർലവിലൂടെ വൈറൽ ആയ നൂറിൻ ഷെരീഫും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണം തൃശ്ശൂരിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അക്ഷയുടെ സഹോദരിയായ സാറ ആയാണ് റോമ പ്രത്യക്ഷപ്പെടുന്നത്. റൊമാൻറിക് കോമഡി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിന് ജീവൻലാൽ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ശിഹാബ് ഓങ്ങല്ലൂർ ചായാഗ്രഹണവും ഷമീർ മുഹമ്മദ് ചിത്രസംയോജനവും ലീല ഗിരീഷ് കുട്ടൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജോസ് ചക്കാലക്കൽ ആണ് നിർമ്മാണം നടത്തുന്നത്.
പ്രാദേശിക ഭാഷ ഭേദങ്ങൾ ധാരാളം നിലനിൽക്കുന്ന കേരളത്തിൽ എന്തിനുമേതിനും ദ്വയാർത്ഥം കണ്ടുപിടിക്കുന്ന ആളുകൾക്ക് ഇടയിലേക്കാണ് വെള്ളേപ്പം എന്ന ചിത്രം ഇപ്പോൾ പ്രത്യക്ഷപ്പെടാൻ പോകുന്നത്. ചിത്രത്തിന്റെ പേര് പുറത്തുവന്നപ്പോൾ മുതൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ആണ് ചിത്രത്തിനെതിരെ ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ രീതിയിൽ തന്നെ ഉള്ള മറുപടിയാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. ചിത്രത്തിൻറെ പ്രമോഷൻ വർക്കുകളുടെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വളരെ മോശമായ രീതിയിലുള്ള കമൻറുകൾ ആണ് ഉയരുന്നത്. പെണ്ണുങ്ങളുടെ സാമാനമാണോ വെള്ളയപ്പം എന്നും ചിത്രത്തിന് ചക്കചുള എന്ന പേരിട്ടവരും ധാരാളമാണ്.
സ്ത്രീ ലൈംഗികാവയവത്തിന് ചക്കച്ചുള എന്നാണ് പറയുന്നത്. ഈ കമന്റിന് സംവിധായകൻ നൽകിയ മറുപടി ഇങ്ങനെയാണ്… പൊന്നു ചങ്ങാതി എന്തിനാണ് നിങ്ങൾ എന്നതിനും അശ്ലീലം കാണുന്നത്. തൃശ്ശൂർ ഉള്ള ഏതെങ്കിലും കൊച്ചു കുട്ടിയോട് പോയി ചോദിക്കുക വെള്ളയപ്പം, വെള്ളേപ്പം അങ്ങാടി, പുത്തൻ പള്ളി എന്നിവ എന്തൊക്കെയാണെന്ന്. അത് പറഞ്ഞുതരും. ഇതൊക്കെ പറയാൻ ഞാൻ ആരാണെന്നാണോ.. ഞാനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ എന്നാണ് പ്രവീണ് നൽകിയിരിക്കുന്ന മറുപടി. എന്തുതന്നെയായാലും ചോദ്യവും മറുപടിയും ഒക്കെ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.