in , ,

പുത്തൻ രൂപത്തിൽ അതിസുന്ദരിയായി പാർവതി തിരുവോത്ത്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, ഫോട്ടോസ്

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കിരൺ ടിവിയിൽ അവതാരികയായിരിക്കെ 2006 പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിൽ സഹതാരമായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് പാർവതി തിരുവോത്ത്. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച താരം ഇതിനോടകം നിരവധി മലയാള ചിത്രങ്ങളിലും തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. ആദ്യചിത്രം ഔട്ട് ഓഫ് സിലബസ് ആയിരുന്നു എങ്കിലും അതേ വർഷം തന്നെ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രമായ നോട്ട്ബുക്ക് എന്ന ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തെ ആളുകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

2007 ഇറങ്ങിയ കന്നട ചിത്രമായ മിലാനയിലാണ് പാർവ്വതി ആദ്യമായി പ്രധാന നായിക വേഷം കൈകാര്യം ചെയ്യുന്നത്. പുനിത് രാജ് കുമാർ നായകനായ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയതോടെ പാർവ്വതിയുടെ അഭിനയം കന്നട പ്രേക്ഷകരുടെ പ്രശംസയും നേടിയെടുത്തു. തുടർന്ന് അതേ വർഷം തന്നെ മലയാളത്തിൽ സിബിമലയിൽ, മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഫ്ലാഷ് എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുകയുണ്ടായി. 2008 ൽ പൂ എന്ന തമിഴ് സിനിമയിലെ അഭിനയം നിരൂപകപ്രശംസ നേടിയതോടെ ആ വർഷത്തെ മികച്ച തമിഴ് നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരം നേടിയ എടുക്കുകയുണ്ടായി.

മികച്ച പുതുമുഖ നടിക്കുള്ള അവാർഡും പൂ എന്ന ചിത്രത്തിലൂടെ തന്നെ പാർവതി കരസ്ഥമാക്കി. 2011 പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലെ തമിഴ് അഭയാർത്ഥിയായ കഥാപാത്രത്തിലൂടെയാണ് മലയാളികൾക്ക് മുന്നിൽ പാർവതി വീണ്ടും സജീവമാകുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത 2014ല് റിലീസ് ആയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ സാറ എന്ന കഥാപാത്രം യുവാക്കൾക്കിടയിൽ പോലും വലിയ തരംഗം സൃഷ്ടിക്കുകയുണ്ടായി.

മാത്രവുമല്ല ആ വർഷത്തെ മികച്ച സപ്പോർട്ടിംഗ് ഫിലിം ഫെയർ അവാർഡ് പാർവ്വതിക്ക് നേടിക്കൊടുത്തതും ഈ കഥാപാത്രം ആണ്. കാഞ്ചന മാലയുടെയും മൊയ്തീന്റെയും പ്രണയ കഥ പറഞ്ഞ് 2015 പുറത്തിറങ്ങിയ എന്ന് നിൻറെ മൊയ്തീൻ, അതേ വർഷം തന്നെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ചാർലി എന്നിവയിലെ കഥാപാത്രങ്ങൾ പാർവ്വതിയുടെ കരിയറിലെ മാറ്റി നിർത്താനാവാത്തവ തന്നെയാണ്. 2015 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പാർവ്വതിക്ക് നേടിക്കൊടുത്തവയാണ് കാഞ്ചനമാലയും ടെസയുമൊക്കെ.

2017 ഇറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയം പാർവതിക്ക് ഐ എഫ് ഐ ബെസ്റ്റ് ആക്ടർ അവാർഡ് നേടി കൊടുക്കുകയുണ്ടായി. വലിയ വിജയമായിരുന്ന ടേക്ക് ഓഫ് ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് പാർവ്വതിയുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ശേഷം 2017 ഹിന്ദി ചിത്രത്തിൽ ഇർഫാൻ ഖാൻറെ നായികയായും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

സിനിമയ്ക്ക് പുറത്തുള്ള സാമൂഹ്യ വിഷയങ്ങളിലും ശ്രദ്ധേയമായി ഇടപെട്ടുകൊണ്ട് എന്നും പാർവതി സോഷ്യൽമീഡിയയിലും വാർത്താമാധ്യമങ്ങൾക്കിടയിലും നിറഞ്ഞു നിൽക്കാറുണ്ട്. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് പാർവ്വതി. ഇപ്പോൾ അല്പം തടിച്ച് എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.സ്ലിം ആയി അതിമനോഹരമായി എന്നും പ്രത്യക്ഷപ്പെട്ടിരുന്ന പാർവതിയുടെ രൂപമാറ്റം കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് ആരാധകർ.

Written by admin

സിനിമയുടെ പേര് വെള്ളേപ്പം; ഇത് പെണ്ണുങ്ങളുടെ മറ്റേതല്ലേ എന്ന് കമന്റ്, കിടിലൻ മറുപടിയുമായി സംവിധായകൻ..!

എന്റെ മാറിടത്തിന് നിന്റെ ബോളുകളേക്കാൾ വലിപ്പമുണ്ട്, ഞരമ്പൻ മാസ്സ് മറുപടി നൽകി യാഷിക ആനന്ദ്..!