in

സൂക്ഷിച്ച് നടന്നോ, അട്ട എവിടെ ഒക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റില്ല… കമന്റിട്ടവന്റെ വായടപ്പിക്കുന്ന മറുപടി നല്‍കി നടി സനൂഷ

സനൂഷയെന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ കുട്ടിത്തം തുളുമ്പുന്ന വര്‍ത്താനവും കിലു കിലാ ചിരിയുമാണ് മലയാളിയുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത്. കാരണം കുഞ്ഞുനാള്‍ മുതല്‍ കാണുന്നതാണ്. എന്നാല്‍, കാലം കാറി. അവള്‍ വലുതായി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൊക്കെ ആക്ടീവായി എന്നതില്‍ ഉപരിയായി നല്ല ചുട്ട മറുപടി പറയാനും പഠിച്ചിരിക്കുന്നു.ബാലതാരമായി എത്തിയതുകൊണ്ടു തന്നെ ഇപ്പോഴും മലയാളികള്‍ക്ക് ഉള്ളില്‍ ആ സ്‌നേഹം അങ്ങനെ തന്നെ ഉണ്ട്.

തമിഴിലും മികച്ച കഥാ പാത്രങ്ങളാണ് സനൂഷയെ തേടിയെത്തിയത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലെ അഭിനയത്തിന് സനൂഷയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കമന്റുകള്‍ എന്തൊക്കെ വന്നാലും താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. സഹോദരന്‍ സനൂഷും അതുപോലെ തന്നെ. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി നായികയായി അഭിനയിക്കുന്നത്. അടുത്തിടെയായി സനൂഷയെ കൂടുതലായും വിമര്‍ശിച്ചു കാണുന്നത് ഡ്രസിങിന്റെ പേരിലാണ്. തടി കുടുന്നുവെന്നും കമന്റുകളുണ്ട്.

കുറച്ചു നാള്‍ മന്‍പ് ഒരു പടം പോസ്റ്റ് ചെയ്തപ്പോള്‍ തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിച്ച് സനൂഷ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്നാണ് സനൂഷ ഫേസ്ബുക്കില്‍ കുറിച്ചത്. എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും സനൂഷ ഫേസ്ബുക്കില്‍ കുറിച്ചു.

കോവിഡ് കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ഡിപ്രഷനെ കുറിച്ച് താരം പറഞ്ഞും വാര്‍ത്തയായിരുന്നു. എല്ലാ തരത്തിലും തനിക്ക് വളരേയെറെ ബുദ്ധിമുട്ടുകള്‍ നല്‍കിയ സമയമായിരുന്നു കോവിഡിന്റെ തുടക്ക കാലഘട്ടമെന്നാണ് നടി അഭിപ്രായപ്പെടുന്നത്. വ്യക്തിപരമായും തൊഴില്‍ പരമായും ഒക്കെ പ്രതിസന്ധികള്‍ നേരിട്ടു. ആ ദിനത്തില്‍ എനിക്ക് എന്റെ ചിരി പോലും നഷ്ടമായി ഇപ്പോള്‍ അതേ കുറിച്ച് വലിയ പേടിയോടെയാണാ ആലോചിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

തടികൂടുന്നുവെന്ന് പറഞ്ഞവര്‍ക്കുള്ള സനൂഷയുടെ മറുപടി ഇങ്ങനെ, ‘എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നില്‍ക്കാന്‍ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത്  ‘ചൊറിയാന്‍ താല്‍പ്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓര്‍ക്കുക,’ ഇങ്ങനെയാണ് സനൂഷ മറുപടി നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സഹോദരനും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള സുന്ദര നിമിഷങ്ങള്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. പിന്നെ, കമന്റുകൊണ്ടൊന്നും തോറ്റോടാന്‍ സനൂഷയെ കിട്ടില്ല. ചുട്ട മറുപടി പറയാന്‍ അറിയാം എന്നതു തന്നെ കാര്യം. അതുകൊണ്ടു തന്നെ സനൂഷയെ ചൊറിയാന്‍ വരുന്നവര്‍ക്ക് അല്‍പ്പം തൊലിക്കട്ടിയും ഭയവും നല്ലതാണ്.

Written by admin

അഴകായി ബിഗ് ബോസ് താരം ഋതു മന്ത്ര, പുത്തൻ ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ

സിനിമയിൽ നിന്നുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രമാണ്; ചോദ്യങ്ങൾക്ക് മുന്നിൽ നാണക്കേട് തോന്നിയിട്ടുണ്ട്; മീര ജാസ്മിൻ പറയുന്നു