in ,

സിനിമയിൽ നിന്നുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രമാണ്; ചോദ്യങ്ങൾക്ക് മുന്നിൽ നാണക്കേട് തോന്നിയിട്ടുണ്ട്; മീര ജാസ്മിൻ പറയുന്നു

രണ്ടായിരത്തി ഒന്നിൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ജാസ്മിൻ മേരി ജോസഫ് എന്ന മീര ജാസ്മിൻ.ഈ ചിത്രത്തിലെ ശിവാനി എന്ന കഥാപാത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടതിനുശേഷം പിന്നീട് മലയാളസിനിമയിൽ ധാരാളം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ മീരാജാസ്മിന് അവസരം ലഭിക്കുകയുണ്ടായി. സൂത്രധാരൻ എന്ന ചിത്രത്തിന് ശേഷം മീരാ ജാസ്മിൻ എന്ന പേര് നൽകിയത് ലോഹിതദാസ് ആണ്.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹ ആയിട്ടുള്ള താരം കൂടിയാണ് മീരാജാസ്മിൻ. ആദ്യ ചിത്രത്തിനുശേഷം രണ്ടാമത്തെ ചിത്രത്തിലും ദിലീപിന്റെ നായികയായി തന്നെയാണ് മീരാജാസ്മിൻ പ്രത്യക്ഷപ്പെട്ടത്. ഗ്രാമഫോൺ എന്ന ചിത്രത്തിലെ ജെന്നിഫർ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. അതിനുശേഷം വിരലിലെണ്ണാൻ കഴിയുന്നതിനും അധികം ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷം കൈകാര്യം ചെയ്യുവാനും എന്നും മലയാളി സിനിമ പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാനും മീരാജാസ്മിന് സാധിക്കുകയുണ്ടായി.

മലയാളത്തിൽ എന്നതുപോലെതന്നെ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുകയാണ് മീരാജാസ്മിൻ. 2016 പുറത്തിറങ്ങിയ പത്ത് കൽപ്പനകളിൽ ആണ് അവസാനമായി പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം 2018 പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തി. ആറു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ താരം അഭിനയജീവിതത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം നായകനായ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ രണ്ടാമതുള്ള മടങ്ങിവരവ് രേഖപ്പെടുത്തുന്നത്.

ഏപ്രിൽ 29 ന് റിലീസ് ചെയ്ത ചിത്രം വലിയ വിജയം തന്നെയാണ് തിയേറ്ററുകളിൽനിന്ന് നേടുന്നത്. സിനിമയിൽ നിന്നും അകന്നു നിന്നതോടെ സമൂഹ മാധ്യമങ്ങളിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ മടങ്ങി വരവിനോട് അനുബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവ് ആണ് താരം. ഇപ്പോൾ ഏറ്റവും ഒടുവിലായി പങ്കുവെച്ച ചിത്രങ്ങളടക്കം വളരെ വലിയ ശ്രദ്ധ നേടി. മോഹൻലാലിനൊപ്പം താരം ആദ്യമായി അഭിനയിച്ചത് രസതന്ത്രം എന്ന ചിത്രത്തിലാണ്.

പിന്നീട് ഇന്നത്തെചിന്താവിഷയം, ലേഡീസ് ആൻഡ് ജന്റിൽമെൻ തുടങ്ങിയ സിനിമകളിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ, മീരാജാസ്മിൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിൽ രസതന്ത്രം മാത്രമാണ് തീയേറ്ററുകളിൽ വൻവിജയമായി മാറിയത്. തനിക്ക് സിനിമ മേഖലയിൽ അധികം സുഹൃത്തുക്കൾ ഒന്നുമില്ലെന്നും ഉള്ളത് ദിലീപേട്ടൻ മാത്രമാണെന്നും മീര ഒരിക്കൽ വ്യക്തമാക്കുകയും ഉണ്ടായിരുന്നു. അതുപോലെതന്നെ വ്യക്തിജീവിതത്തിലും തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങൾക്കൊന്നും ഒരിക്കലും താൻ പശ്ചാത്തപിക്കുന്നില്ല എന്ന് മീര വ്യക്തമാക്കുകയുണ്ടായി.

സിനിമാ മേഖലയിൽ നിലനിൽക്കുന്ന ഒരാൾക്ക് ഒരിക്കലും തോന്നാത്ത ഒരു കാര്യമാണ് സിനിമ ഇല്ല എന്ന് പറയുന്നതിലെ നാണക്കേട്. എന്നാൽ എനിക്ക് പലപ്പോഴും സിനിമയില്ല എന്ന് പറയാൻ നാണക്കേട് തോന്നിയിട്ടുണ്ട് എന്നും ജീവിതത്തിൽ പിറകോട്ട് സഞ്ചരിക്കുവാൻ സാധിച്ചാൽ ആദ്യം തിരുത്തുക ആ തെറ്റായിരിക്കും എന്നതാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്.

Written by admin

സൂക്ഷിച്ച് നടന്നോ, അട്ട എവിടെ ഒക്കെയാണ് കേറി കടിക്കുക എന്ന് പറയാന്‍ പറ്റില്ല… കമന്റിട്ടവന്റെ വായടപ്പിക്കുന്ന മറുപടി നല്‍കി നടി സനൂഷ

നാൽപ്പത് വയസ്സ് കഴിഞ്ഞതോടെ ആണ് ഞാൻ ലൈം ഗീകത ആസ്വദിക്കാൻ തുടങ്ങിയത്; വിദ്യ ബാലൻ പറയുന്നത് ഇങ്ങനെ..!!