in

ഇത് എനിക്ക് വിലമതിക്കാൻ ആവാത്തത്, തുറന്നു പറഞ്ഞ് ഷഫ്‌ന.. ശിവേട്ടനെ അഭിനന്ദിച്ച് ആരാധകരും

നാലു പെണ്ണുങ്ങള്‍ കൂടിയാല്‍ അവിടെ സംസാര വിഷയം സീരിയല്‍ ആയിരിക്കുമെന്ന് പണ്ടൊക്കെ ഒരു പറച്ചില്‍ ഉണ്ടായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ തുല്യത കൈവന്നിരിക്കുന്നു. ആണും പെണ്ണും എന്നൊന്നില്ല, സ്ത്രീ-പുരുഷ ഭേദമെന്യേ സംസാര വിഷയം സാന്ത്വനം സീരിയലാണ്. അവിടെ എല്ലാവരും ഒന്നിച്ചിരിക്കുന്നു. അത്ര രസമാണ് അതിലെ ശിവേട്ടന്‍-അഞ്ജലി കോംമ്പോ.

ശിവേട്ടനും അഞ്ജലിയും ആരാണ് എന്ന തെരച്ചിലിനൊടുവില്‍ അഞ്ജലി ബാലതാരമായി ലാലേട്ടനൊപ്പം ബാലേട്ടനില്‍ എത്തിയ ഗോപികയാണെന്നും ശിവേട്ടന്‍ നമ്മുടെ നടി ഷഫ്‌നയുടെ സ്വന്തം ഭര്‍ത്താവ് സജില്‍ ആണെന്നും പ്രേക്ഷകര്‍ തെരഞ്ഞ് കണ്ടെത്തിയിരിക്കുന്നു. ഇപ്പോള്‍ എവിടെപ്പോയാലും ഇരുവര്‍ക്കും അല്ല, മൂവര്‍ക്കും ആരാധകരാണ്. കാരണം സജിന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലുള്ള കരങ്ങള്‍ ഷഫ്‌നയുടേതാണ്. ഇത്ര ലയിച്ച് അഭിനയിക്കാന്‍ കഴിയണമെങ്കില്‍ സജിന് ഷഫ്‌നയുടെ പിന്തുണ കൂടിയേ കഴിയൂ.

സിനിമാ മോഹവുമായ നടന്നയാളാണ് സജിന്‍. എന്നാലിപ്പോള്‍ ഒരു നൂറ് സിനിമകള്‍ ഒന്നിച്ചു ചെയ്താല്‍ കിട്ടാത്തവിധം ആരാധകരെയാണ് സജി സ്വന്തമാക്കിയിരിക്കുന്നത്. അതും പ്രത്യേകിച്ച് സ്ത്രീ ജനങ്ങളെ… വീട്ടമ്മമാരെ… ഏത് സിനിമാ താരത്തിന് കിട്ടും ഇത്ര പിന്തുണ. ഇതെല്ലാം നേടിക്കൊടുത്തത് സ്വാന്തനവും ശിവേട്ടനുമാണ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഷഫ്‌നയുമായുള്ള പ്രണയവും ഒളിച്ചോട്ടവും വിവാഹവുമെല്ലാം ഇരുവരും ഇതിനോടകം പലകുറി പറഞ്ഞു കഴിഞ്ഞു.

Shafna family photos

അന്യ മതസ്ഥരായ ഇരുവരും ഒന്നാകാന്‍ പ്രതിബന്ധങ്ങള്‍ ഏറെയായിരുന്നു. എന്നാല്‍, ഇത്തരം വിലക്കുകളെല്ലാം മറികടന്ന് സജിനും ഷഫ്‌നയും ഒന്നായി. അതുകൊണ്ടു തന്നെ സജിന്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞാടുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നതും ഷഫ്‌നയാണ്. ഒരുപാട് വിഷമ സ്ഥതികളിലൂടെ കടന്നുപോയപ്പോഴും ഒന്നിച്ചു നിന്നതിന് കിട്ടിയ സമ്മാനമാണ് ഈ പ്രേക്ഷക സ്‌നേഹം. ഇപ്പോള്‍ കേരളക്കര മുഴുവന്‍ ഇരുവര്‍ക്കും ഒപ്പമുണ്ട് എന്ന ആശ്വാസവും ചെറുതല്ല.

Shafna family photos

ഇപ്പോഴിതാ ഈ വിജയത്തിന് പിന്നാലെ വലിയൊരു സന്തോഷം കൂടി ഇരുവര്‍ക്കും ഇടയിലേയ്ക്ക് കടന്നുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന അയ്മ ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ സജിനും ഗോപികയ്ക്കും പുരസ്‌കാരം ലഭിച്ചിരിക്കുന്നു. അതും നടന്‍ ജയ്‌സൂര്യയാണ് അവാര്‍ഡ് കൈമാറിയിരിക്കുന്നത്. സ്‌നേഹ ചുംബനം പോസ്റ്റു ചെയ്താണ് ഈ സന്തോഷം പ്രേക്ഷകരോട് കൈമാറിയിരിക്കുന്നത്. അവാര്‍ഡു കൈമാറുന്ന ചിത്രവും ഷഫ്‌ന പങ്കുവെച്ചിട്ടുണ്ട്. അതില്‍ വരുന്ന കമന്റുകളില്‍ അധികവും ഷഫ്‌നയ്ക്കുള്ളതാണ്. ഞങ്ങളുടെ ശിവേട്ടനെ ഇത്ര സ്മാര്‍ട്ടാക്കുന്നതിന്…

വളരെ കെയറിങ് ആണ് ഇക്ക. എങ്ങനെയൊക്കെ സ്‌നേഹിക്കാം എന്ന് ഞാന്‍ പഠിച്ചത് ഇക്കയില്‍ നിന്നാണ്. ഒരിക്കലും എന്റെ ആഗ്രഹങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കോ വിലങ്ങായി എത്തിയിട്ടില്ല. എല്ലാവിധ സ്വാതന്ത്ര്യവും സ്പേസും എനിക്ക് ഉണ്ട്. വളരെ സെന്‍സിറ്റീവ് ആയിരുന്ന എന്നെ ബോള്‍ഡ് ആക്കി മാറ്റിയത് ഇക്കയാണ്. എന്നില്‍ ഇപ്പോള്‍ ഉള്ള എല്ലാ പോസിറ്റീവ് സൈഡുകളും സമ്മാനിച്ചത് ഇക്കയാണെന്നും ഷഫ്‌ന പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

Written by admin

കല്യാണം കഴിഞ്ഞതിൽ പിന്നെ ആരും വരാതായി, അങ്ങനെയാണ് വലിയൊരു ഗ്യാപ്പ് ഉണ്ടാകുന്നത്…പൂർണ്ണിമ ഇന്ദ്രജിത്ത് പറയുന്നു

എന്തോ തടയും പോലെ എനിക്ക് തോന്നി, നോക്കിയപ്പോൾ അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് പോകുന്നു: തനിക്കുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി അനഘ രമേശ്