വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ ചേക്കേറിയ താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഏഴോളം ചിത്രങ്ങളില്‍ മാത്രം നായികയായി അഭിനയിച്ച താരം പതിവു നായികാ പല്ലവിപോലെ വിവാഹ ശേഷം വിരമിച്ചു. ഏകദേശം 20 വര്‍ഷത്തോളം ഈ ഗ്യാപ്പ് നീണ്ടു. ഏറ്റവും ഒടുവില്‍ പൂര്‍ണ്ണിമ ചെയ്ത ചിത്രം വൈറസ് ആണ്. ഇത് വിവാഹ ശേഷമായിരുന്നു.
ഇപ്പോഴിതാ വീണ്ടും സിനിമയിലേയ്ക്ക് എത്തപ്പെടാനുള്ള തന്റെ സമയമായെന്ന് അറിയിച്ചിരിക്കുകയാണ് താരം. രണ്ടാം വരവില്‍ ഹിന്ദിയിലാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കോള്‍ ബാക്ക് ടു എന്നാണ് ചിത്രത്തിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായിരുന്നു വിവാഹശേഷം വിട്ടു നില്‍ക്കാനുള്ള കാരണമെന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചോദ്യം. അതിന് എല്ലാ നായികമാരെയും പോലെ പ്രാരാബ്ധ കഥകളോ കുടുംബ സ്‌നേഹ വിശേഷങ്ങളോ ഒന്നുമല്ല താരത്തിന് പറയാനുള്ളത്. മറിച്ച് വിവാഹം കഴിഞ്ഞതോടെ തന്നെയാരും സിനിമയിലേയ്ക്ക് വിളിച്ചില്ല എന്ന നഗ്ന സത്യമാണ്.
അതു മാത്രമാണ് തന്റെ ഈ നീണ്ട ഇടവേളയ്ക്ക് കാരണമെന്ന് താരം തുറന്നു പറയുന്നു. അത് നേരാണെന്നു തന്നെയാണ് പ്രേക്ഷകരും വിശ്വസിക്കുന്നത്. വിവാഹ ശേഷം സാധാരണ നടിമാരെപ്പോലെ ഒതുങ്ങിക്കൂടുകയായിരുന്നില് പൂര്‍ണ്ണിമ ചെയ്തത്. പതിവിലും ആക്ടീവ് ആകുകയായിരുന്നു. കുട്ടികള്‍ ഉണ്ടായിട്ടും ഇത് തുടര്‍ന്നു. സോഷ്യല്‍ മീഡിയയിലും ആക്ടീവാണണ്. അതുകൊണ്ടു തന്നെ ഒരേ സമയം കുടുംബവും സിനിമയും ഒന്നിച്ചു കൊണ്ടുപോകാന്‍ പൂര്‍ണ്ണിമയ്ക്ക് കഴിയുമായിരുന്നു എന്നും തെളിഞ്ഞു. അപ്പോള്‍ പിന്നെ കുറ്റം സിനിമക്കാര്‍ക്കു തന്നെ.
അതില്‍ സമൂഹത്തിനും കുറ്റമുണ്ട്. വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ അങ്ങിനെ വേണം, ഇങ്ങിനെ വേണം എന്ന കാഴ്ചപ്പാടാണ് പ്രശ്‌നം. അക്കാലത്ത് വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കുന്നവരും ചുരുക്കം. അതുകൊണ്ടൊക്കെയാകാം ആരും തന്നെ സമീപിച്ചില്ല. താന്‍ അങ്ങോട്ടും പോയില്ല. മലയാളചലച്ചിത്ര അഭിനേത്രിയും ഫാഷന്‍ ഡിസൈനര്‍, ടെലിവിഷന്‍, ടോക്ക് ഷോ അവതാരകയുമാണ് പൂര്‍ണ്ണിമ മോഹന്‍ ഇന്ദ്രജിത്ത്. മേഘമല്‍ഹാര്‍ എന്ന ചിത്രത്തില്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വര്‍ണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം. നടന്‍ ഇന്ദ്രജിത്തിനെയാണ് ആണ് പൂര്‍ണ്ണിമ വിവാഹം ചെയ്തത്. പൂര്‍ണ്ണിമ ഒരു നര്‍ത്തകി കൂടിയാണ്. ഫാഷന്‍ ഡിസൈനിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പ്രാണ എന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്നു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ട്, വീണ എന്നിവ അഭ്യസിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തിന് നാച്ചുറല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. വര്‍ണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടന്‍, മേഘ മല്‍ഹാര്‍, ഡാനി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷനില്‍ നിരവധി കഥാ പാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്തായാലും രണ്ടാം ഘട്ടം ഹിന്ദിയില്‍ ചുവടു വച്ചിരിക്കുന്ന താരത്തിന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നില്‍ ശക്തിയായി ഭര്‍ത്താവ് ഇന്ദ്രജിത്ത് സുകുമാരനും കുടുംബവും ഉണ്ട്.