സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടുന്ന പിന്നണി ഗായികയാണ് അഭയ ഹിരണ്മയി. പിന്നണിഗായിക എന്നതിനേക്കാളുപരി സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ജീവിതപങ്കാളി എന്ന നിലയിലാണ് പലപ്പോഴും അഭയ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. 2014 ൽ പുറത്തിറങ്ങിയ ഭാമ, ഇന്ദ്രജിത്ത് കൂട്ടുകെട്ടിൽ പിറന്നനാക്കു പെന്റ നാക്കു ടക എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് പിന്നണിഗായിക എന്ന തൻറെ കരിയർ താരം ആരംഭിക്കുന്നത്.
അതിനു ശേഷം ദിലീപ്,മമ്ത മോഹൻദാസ് കൂട്ടുകെട്ടിൽ പിറന്ന ടൂ കണ്ട്രീസ് എന്ന ചിത്രത്തിലെ തന്നത്താനെ എന്ന ഗാനം ആലപിച്ചുകൊണ്ട് താരം കൂടുതൽ ശ്രദ്ധേയയായി മാറി. കോഴിക്കോടിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ഗാനത്തിന് ശബ്ദം നൽകിയതും അഭയ ഹിരണ്മയി ആയിരുന്നു. ടൂ കണ്ട്രീസ് എന്ന ചിത്രത്തിൽ താരം ആലപിച്ച ഗാനത്തിന് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആയിരുന്നു.
ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന ഗോപിസുന്ദർ കഴിഞ്ഞ പത്തു വർഷത്തോളമായി അഭയയുമായി ലി വിങ് ടുഗദർ ബന്ധത്തിലാണ്. ഈ വിവരം ഗോപിസുന്ദർ തന്നെയാണ് ആരാധകരെ അറിയിച്ചത്. അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അഭയ ഗോപിസുന്ദറിനൊപ്പം ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതോടൊപ്പം തന്നെ താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെ നിരവധി പരിഹാസങ്ങളും വിമർശനങ്ങളും ഉയർന്നു വന്നിരുന്നു.
ഇതിനെതിരെ ശക്തമായി തന്നെയാണ് താരം പ്രതികരിച്ചത്. അന്നത്തെ അഭയയുടെ പോസ്റ്റിന് പിന്തുണ അറിയിച്ചു കൊണ്ട് ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. അതിനുശേഷം പിന്നീട് നിരവധി ഗ്ലാമർ ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾക്ക് ഒക്കെ ശക്തമായ രീതിയിൽ ആണ് അഭയ എന്നും മറുപടി നൽകിയിട്ടുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ സംഗീതം പഠിച്ചിരുന്ന എന്ന ആളാണ് അഭയ. 2014 ആണ് ആദ്യമായി ഒരു ഗാനം ആലപിച്ചത്. അഭയ അവസാനമായി ശബ്ദം നൽകിയത് 2020 ആണ്.
എന്നും മോഡേൺ വേഷങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അഭയാ അതുകൊണ്ട് മാറുന്ന ട്രെൻഡ് അനുസരിച്ച് വളരെയധികം വ്യത്യസ്തതകൾ താരത്തിന്റെ വസ്ത്രധാരണത്തിൽ ഉണ്ടാകാറുണ്ട്. ലഹങ്ക ധരിച്ചുള്ള വിവിധ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും സിമ്പിൾ ഹെയർ സ്റ്റൈൽ താരത്തെ കൂടുതൽ മനോഹരിയാക്കുന്നു. ഫ്രോ ക് ധരിച്ചുകൊണ്ടുള്ള അഭയയുടെ ചിത്രങ്ങളും അടുത്തിടെ പുറത്ത് വന്നിരുന്നു.
തൻറെ പുതിയ ചിത്രങ്ങൾ സന്തോഷത്തോടെ പങ്കുവെക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് അഭയ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. മോഡേൺ ലുക്കിലും ട്രഡീഷണൽ ലുക്കിലും ഉള്ള ചിത്രങ്ങൾ നിരന്തരം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.സാരിയും ആഭരണങ്ങളും ധരിച്ച് തനി നാടൻ ലുക്കിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾക്ക് വലിയ സ്വികര്യത തന്നെയാണ് ആണ് എപ്പോഴും കിട്ടുന്നത്. എന്ത് തന്നെയായാലും താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.