സിനിമാ സംഘടനകള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സിനിമാ കഥ പോലെയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നതു മുതല്‍ മുഴുവന്‍ ഫ്‌ളാഷ്ബാക്കാണ്. മേക്കപ്പിട്ട് സുന്ദരീ സുന്ദരന്മാരായി നമുക്കു മുന്നില്‍ കാണപ്പെട്ട താരങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒള്ളതു പറഞ്ഞാല്‍ മലയാള സിനിമ എന്നത് ഇപ്പോള്‍ ആസ്വാദനത്തിന് അപ്പുറം വിവാദങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പ്രശ്‌നങ്ങള്‍ വിഭിന്നമെന്ന് മാത്രം.
പണ്ടു കാലങ്ങളില്‍ സഹപ്രവര്‍ത്തകരായ നടന്മാരുടെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവങ്ങളില്‍ അന്നൊന്നും പ്രതികരിക്കാന്‍ കഴിയാതെപോയ നടിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പലതു വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആരാധകര്‍ അറിയാതെ ആണെങ്കിലും മൂക്കത്ത് വിരല്‍വെച്ചു പോകുകയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗീക പീഡനങ്ങളിലേയ്ക്ക് വരെയാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. എന്തായാലും ഇപ്പോള്‍ മലയാള സിനിമ എന്നത് കഥയും ആസ്വാദനവും എന്നതു വിട്ട് വ്യക്തി വിദ്വേഷത്തിന്റെ വേദികൂടിയായി മാറിയിരിക്കുകയാണ്.
അടുത്തിടെ ഉയര്‍ന്നുവന്ന ഏറ്റവും ചര്‍ച്ചയായ വിഷയം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതില്‍ ദിലീപിനെ ചുറ്റുപ്പറ്റിയുള്ള അണിയറ കഥകളുമായിരുന്നു. അതിലെ കഥകള്‍ ഓരോന്നായി തെളിവുകള്‍ സഹിതം പുറത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇപ്പോള്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ബ ലാത്സം ഘ പരാതി ഉയര്‍ന്നിരിക്കുന്നത്. വിഷയത്തില്‍ നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ വലിയ തര്‍ക്കമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വിജയ് ബാബു ഒളിവില്‍പ്പോയി, ആരോപണം ഉന്നയിച്ച നടിയ്ക്കു നേരെ സൈ ബര്‍ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ അമ്മയില്‍ നിന്നും ഓരോരുത്തരായി രാജിവെക്കുകയാണ്.
ആഭ്യന്തര പരാതി പരിഹാസ സമിതിയില്‍ നിന്നും നടി മാല പാര്‍വതി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഈ അവസരത്തില്‍ ‘ഹാപ്പി സര്‍ദ്ദാര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചുണ്ടായ ദുരഅനുഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവിന്റെ കാഷ്യര്‍ മാലാ പാര്‍വ്വതിയുടെ പേര് എടുത്തു പറയാതെ ലൊക്കേഷനില്‍ ഒരു ‘അമ്മ നടി’ കാരവന്‍ ആവശ്യപ്പെട്ടുവെന്ന് കാണിച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പങ്ക് വച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാലാ പാര്‍വതി. ആ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല എന്നു പറഞ്ഞുകൊണ്ടാണ് മാലാ പാര്‍വതി തുടങ്ങൂന്നത്.
ഹാപ്പി സര്‍ദാറില്‍ അമ്മ നടി കാരവന്‍ ചോദിച്ചുവെന്ന ഒരു ആരോപണം പ്രൊഡ്യൂസറിന്റെ ക്യാഷര്‍ സഞ്ജയ് പാല്‍ ഉന്നയിച്ചിരുന്നു. അത് എന്നെക്കുറിച്ചാണ്. ചായ, ഭക്ഷണം, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവാന്‍ ചോദിക്കരുതെന്ന സാമാന്യ ബോധമുണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ അടുത്ത ദിവസം വെളുപ്പിന് 6 വരെ ജോലി ചെയ്തിരുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് തന്ന സ്ഥലത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് തനിക്ക് ഇല്ലാതിരുന്നതിനാലും താന്‍ കാരവന്‍ എടുത്തു. അത് സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി ആയിരുന്നു അത്. ‘അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ’ എന്നും മാല പാര്‍വതി ചോദിക്കുന്നു. അതോ നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍..?