in

എന്റെ വിജയങ്ങൾക്ക് എല്ലാം കാരണം ആദ്യ ഭാര്യ മീര വാസുദേവാണ്; എന്നാൽ വിവാഹം മോചനം നേടാൻ കാരണം ഇതാണ്; ജോൺ കൊക്കൻ പറയുന്നു

മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ജോൺ കൊക്കൻ. അനീഷ് ജോൺ കൊക്കൻ എന്നാണ് യഥാർത്ഥ പേരെങ്കിലും ജോൺ കൊക്കൻ എന്ന അച്ഛൻറെ പേര് സ്ക്രീൻ നെയിം ആയി സ്വീകരിക്കുകയായിരുന്നു. മോഡലിങ്ങിൽ
താൽപര്യമുണ്ടായിരുന്ന ജോൺ കൊക്കൻ ഒരു പോർട്ടഫോളിയോ തയ്യാറാക്കാൻ തന്നെ ഇരുപത്തി അയ്യായിരം രൂപ മുതൽ 30,000 രൂപ വരെ ചെലവ് ഉണ്ടായിരുന്നതിനാൽ 7500 രൂപ ശമ്പളം കിട്ടിയിരുന്ന ജോലി രാജിവെച്ച് കോൾ സെൻററിൽ ജോലി ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ടു.

ആ പണമുപയോഗിച്ച് പിന്നീട് പോർട്ട് ഫോളിയോ ചെയ്തു. ഗൗരവമായി മോഡലിങ്ങിലേക്ക് തിരിഞ്ഞു. അവിടെനിന്ന് അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു. ചില പരസ്യങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുകയും അതിൻറെ ഭാഗമായി കേരളത്തിലെത്തിയപ്പോൾ സംവിധായകരെ പലരേയും പോയി കണ്ടു. കളഭം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. അവിടെ നിന്ന് നടി ഗീത വിജയൻ വഴി ആണ് താരം അംബികാ റാവുവിനെ പരിചയപ്പെടുന്നതും മമ്മൂട്ടി നായകനായ ലൗവിങ് സിംഗപ്പൂരിലെ പ്രധാന വില്ലൻ കഥാപാത്രമായി ജോൺ കൊക്കിനെ തിരഞ്ഞെടുക്കുന്നതും.

പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി. തെന്നിന്ത്യൻ സിനിമയിലെ സുപരിചിത മുഖമായി പിന്നീട് ജോൺ മാറുകയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റായി തിളങ്ങിയ താരം കൂടുതലും കൈകാര്യം ചെയ്തത് വില്ലൻ വേഷങ്ങളിലാണ്. അടുത്തിടെ പുറത്തിറങ്ങിയ ആര്യ നായകനായെത്തിയ തമിഴ് ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട വേഷം തന്നെയാണ് ജോൺ കൈകാര്യം ചെയ്തത്. ബാഹുബലി എന്ന ചിത്രത്തിൽ കാലകേയൻ അവതരിപ്പിച്ച കഥാപാത്രത്തിന് കൂട്ടത്തിലെ ഒരാളായി താനും ഉണ്ടെന്ന് ജോൺ വ്യക്തമാക്കിയിരുന്നു.

അന്ന് ബാഹുബലിയിൽ അഭിനയിക്കുമ്പോൾ ആർക്കും തൻറെ പേര് പോലും അറിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്. മോഹൻലാൽ നായകനായി അഭിനയിച്ച ശിക്കാർ എന്ന ചിത്രത്തിൽ നിൻ തനിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട് എന്ന് ജോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നല്ലൊരു ക്യാരക്ടറിലേക്ക് തന്നെ ക്ഷണിച്ചിരുന്നു എങ്കിലും ആരൊക്കെയോ തന്നെ പഴയ യു കയായിരുന്നു എന്ന് ജോൺ പിന്നീട് വ്യക്തമാക്കുകയുണ്ടായി.

15 ദിവസത്തേക്കുള്ള എഗ്രിമെൻറ് രണ്ട് ദിവസം ആയപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞു എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. പക്ഷേ പിന്നീട് വിളി ഒന്നും ഉണ്ടായില്ലെന്നും അതിനെ പറ്റി ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് ജോൺ കോക്കന് അഭിനയിക്കാൻ അറിയില്ല എന്ന് അവർ പറഞ്ഞു എന്നും ആയിരുന്നു. പിന്നീട് പൃഥ്വിരാജ് നായകനായ ടിയാൻ എന്ന ചിത്രത്തിൽ അഭിനയിച്ചു എങ്കിലും അതിൻറെ പ്രതിഫലത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജോൺ പറയുന്നത്. ആർക്കും അത്ര പരിചിതമല്ലാത്ത ഒരു ബന്ധം ജോൺ കൊക്കന് മീര വാസുദേവുമായി ഉണ്ട്.

2012 മീര തന്റെ രണ്ടാം വിവാഹ ജീവിതം ആരംഭിക്കുന്നത് ജോൺ കൊക്കെയ്നുമായി ആയിരുന്നു. എന്നാൽ പിന്നീട് നാലു വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. വിവാഹ ബന്ധത്തിൽ ആയിരുന്ന സമയത്ത് താനും മീരയും ഒന്നിച്ചിരുന്ന് ഒരുപാട് ചിത്രങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ടെന്നും അതൊക്കെ തന്റെ കരിയറിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും ആണ് ജോൺ പറയുന്നത്. തങ്ങൾക്ക് ഒരു മകൻ ഉണ്ടെന്നും എത്ര തിരക്കിൽ ആയാലും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അവനെ വിളിക്കുവാനും കാണുവാനും സമയം കണ്ടെത്താറുണ്ട് എന്നുമാണ് ജോൺ പറയുന്നത്.

Written by admin

അന്ന്‌ ഒരിക്കൽ ജൂനിയർ ആർട്ടിസ്റ്റായി ദൂരെ നിന്ന് മഞ്ജുവിനെ കാണാനുള്ള ഭാഗ്യം..! എന്നാൽ ഇന്ന് അതേ മഞ്ജുവിന്റെ നായകൻ…

നീ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി.. പ്രേക്ഷകരുടെ സ്വന്തം സ്വാന്തനം അഞ്ജലി