മലയാളികള്‍ക്ക് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ അടുത്ത് പരിചയമുള്ള ആളെങ്കിലും ഗോപിക അനിലെന്നൊന്നും പറഞ്ഞാല്‍ ആര്‍ക്കും അത്ര കത്തില്ല… അതിന് ശിവേട്ടന്റെ അഞ്ജലി എന്നു തന്നെ പറയണം. സാന്ത്വനം സീരിയയിലെ ശിവേട്ടനും അഞ്ജലിയുമാണ് ഇപ്പോള്‍ പല കുടുംബങ്ങളെയും ഒത്തൊരുമിച്ച് കൊണ്ടു പോകുന്നത്. കഴിക്കാന്‍ പോലും ഒന്നിച്ച് ഇരിക്കാത്തവര്‍ സീരിയലിന്റെ സരയം വരുമ്പോള്‍ എവിടാണെങ്കിലും ഓടിയെത്തും.
അങ്ങനെ ഇപ്പോള്‍ കുടുംബാംഗങ്ങളെ ഒന്നിച്ചിരുത്തുന്നതില്‍ മുഖ്യ പങ്കും വഹിക്കുന്നത് ശിവേട്ടനും അഞ്ജലിയും തന്നെ. ഈ കഥാപാത്രമായി ഗോപികയ്ക്ക് പകരം മറ്റാരു വന്നിരുന്നാലും ഇത്ര ആരാധകരെ കിട്ടില്ലായിരുന്നു എന്നതും വാസ്തവം. ഇനി സീരിയല്‍ അവിടെ നില്‍ക്കട്ടെ, താരത്തിന്റെ അല്‍പ്പം കടുംബ വിശേഷമാകാം. ഇന്റസ്റ്റഗ്രാമില്‍ സജീവമായ ഗോപിക സഹോദരി കീര്‍ത്തനയുടെ വിശേഷങ്ങള്‍ ഉള്‍പ്പെടെ തന്റെ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. കീര്‍ത്തനയും ഗോപികയും ഒന്നിച്ചാണ് ബാലതാരങ്ങളായി സിനിമയിലേയ്ക്ക് എത്തുന്നത്.
അതും ആദ്യ വരവു തന്നെ ലാലേട്ടനൊപ്പം. ഒരു തുടക്കക്കാരിയെ സംബന്ധിച്ച് ഇതില്‍പരം മറ്റെന്തു വേണം. ഇപ്പോഴിതാ തന്റെ് ഒരു സന്തോഷ നിമിഷം പങ്കുവെച്ചിരിക്കുകയാണ് ഗോപിക. അത് മറ്റൊന്നുമല്ല, തന്റെ സഹോദരിയുടെ പിറന്നാള്‍. ഗോപികയെപ്പോലെ തന്നെയാണ് കീര്‍ത്തനയും. അഭിനയ രംഗത്തൊന്നും ഇപ്പോള്‍ സജീവമല്ലെങ്കിലും സന്തോഷ നിമിഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
എന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി… നീയില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാന്‍ കഴിയില്ല. നിന്നെ എന്റേതായി കിട്ടിയതില്‍ ഞാന്‍ ഏറെ ഭാഗ്യവതിയാണ്… എന്നിങ്ങനെയുളള കുറിപ്പുകളും പിറന്നാള്‍ ചിത്രത്തിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. പ്രായം അത്ര കൂടുതലൊന്നു ആയിട്ടില്ലെങ്കിലും വിവാഹ ജീവിതത്തിലെ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന സീരിയലില്‍ അഭിനയിക്കുന്നതുകൊണ്ടാകാം വിവാഹത്തെ കുറിച്ചു വരെ മാധ്യമ പ്രവര്‍ത്തകര്‍ ഗോപികയോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഒന്നും പറയാനില്ല, സമയം ആകുമ്പോള്‍ പറയുമെന്നായിരുന്നു ഗോപികയുടെ പ്രതികരണം.
അഞ്ജലിയാണ് സാന്ത്വനം സീരിയലിന്റെ വിജയത്തിന് പിന്നിലെന്ന് എല്ലാവരും പറയുമ്പോഴും ആ ഫുള്‍ ടീം ആണ് വിജയത്തിന് കാരണമെന്നും സംവിധായകനും നിര്‍മ്മാതാവ് മുതല്‍ ആ സെറ്റിലുള്ള എല്ലാവരും തമ്മില്‍ നല്ല ബോണ്ടാണ് ഉള്ളതെന്നും അത് തന്നെയാണ് സീരിയലിന്റെ വിജയമെന്നുമാണ് ഗോപിക പറയുന്നത്. ഇനി ഗോപിക അനിലിലേയ്ക്ക് വരാം.. പ്രശസ്ത സിനിമ-സീരിയല്‍ താരമായ ഗോപിക അനില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.
തുടര്‍ന്ന് വി.എം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു. 2004 ല്‍ പുറത്തിറങ്ങിയ മയിലാട്ടം, 2014 ല്‍ പുറത്തിറങ്ങിയ വസന്തത്തിന്റെ കനല്‍ വഴികളില്‍, 2018 ല്‍ പുറത്തിറങ്ങിയ മട്ടാഞ്ചേരി എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. നിലവില്‍ സിനിമാ താരങ്ങളെക്കാള്‍ ജനപ്രീതിയുള്ള അഞ്ജലി എന്ന കഥാപാത്രമായി മലയാളികളുടെ സ്വന്തമായി മാറിയിരിക്കുകയാണ് ഗോപിക.