നടി മഞ്ജു വാര്യര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഓരത്തെങ്കിലും എത്താന്‍ കഴിയുക… ഒന്നു കാണാനെങ്കിലും കഴിയുക. സിനിമാ മോഹവുമായി നടക്കുന്ന യുവാക്കളെ സംബന്ധിച്ച് ഒരു സ്വപ്‌നം തന്നെയാണ്. ഇപ്പോള്‍ താര പുത്രന്മാരും പുത്രിമാരും സിനിമയിലേയ്ക്ക് കാല്‍ വയ്‌മ്പോഴേ നായകനും നായികയുമായി രംഗ പ്രവേശം ചെയ്യുമ്പോലെ അത്ര എളുപ്പമായിരുന്നില്ല വെറും ഒരു സാധാരണക്കാരനെ സംബന്ധിച്ച് സിനിമ.
അല്‍പ്പ സ്വല്‍പ്പം മിമിക്രിയുമായി കടന്നു വന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായും പിന്നീട് സഹ താരമായും മാറി അങ്ങനെ അങ്ങനെ… കടന്നു വന്നവരാണ് മുന്‍പ് മലയാള സിനിമയില്‍ അധികവും. ഇന്നത്തെ താര രാജാക്കന്മാര്‍ പോലും അത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ പരാജയപ്പെട്ടും പിന്നീട് വിജയിച്ചും കടന്നു വന്നവരാണ്. അവര്‍ക്കുള്ളിലും അന്ന് മോഹം സൂപ്പര്‍ സ്റ്റാറുകളെ ഒന്ന് കാണാനെങ്കിലും കഴിയണേ എന്നുള്ളതായിരിക്കും. ഇവിടെ പറഞ്ഞു വരുന്നത് നടന്‍ ജയ്‌സൂര്യയുടെ കാര്യമാണ്. പത്രം എന്ന സിനിമയില്‍ നായികയായി നടി മഞ്ജുവാര്യര്‍ എത്തിയപ്പോള്‍ ദൂരെ നിന്ന് ഒന്ന് കാണാനുള്ള ഭാഗ്യം ലഭിച്ചത് അന്ന് വലിയ ഭാഗ്യമായാണ് കരുതിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരം.
മഞ്ജു നായികയായ ആ സിനിമയില്‍ ഒരു ചെറിയ വേഷമെങ്കിലും കിട്ടാനായി ആ ലൊക്കേഷനില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി താന്‍ നടന്നുവെന്നും താരം വെളിപ്പെടുത്തുന്നു. ഒടുവില്‍ ആ സിനിമയില്‍ ഒരു പ്രസ് മീറ്റ് രംഗത്തില്‍ കുറേ പത്രക്കാര്‍ ഇരിക്കുന്നതില്‍ ഒരാളായി ഒന്നിരിക്കാനും ഭാഗ്യമുണ്ടായി. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മഞ്ജു വാര്യര്‍ എന്ന ബ്രില്യന്റ് അഭിനേത്രിയുടെ പടത്തില്‍ പങ്കു കൊണ്ടു എന്നത് സ്വപ്‌ന തുല്യമായ നിമിഷമായിരുന്നു. പിന്നീട് ജയസൂര്യ സഹ നടനായും നായകനായുമൊക്കെ എത്തിയപ്പോള്‍ മഞ്ജു സിനിമാ ലോകത്തോട് താത്കാലികമായി വിട പറഞ്ഞിരുന്നു.
അന്ന് ഉള്ളില്‍ ഒരുപാട് വിഷമം തോന്നി. എന്നാല്‍, ഇപ്പോളിതാ മഞ്ജു തന്റെ സിനിമാ ജീവിതത്തില്‍ തിരിച്ചെത്തുകയും ഒരു കുതിച്ചു ചാട്ടം നടത്തുകയും ചെയ്തിരിക്കുകയാണ്. അങ്ങനെ തിരിച്ചെത്തിയ മഞ്ജുവിന്റെ നായകനാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചപ്പോഴുള്ള സന്തോഷം വാക്കുകള്‍ക്കും അപ്പുറത്താണ്. ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിലാണ് ജയസൂര്യയിപ്പോള്‍ മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച മേരീ ആവാസ് സുനോ മേയ് 13 നാകും പ്രദര്‍ശനത്തിന് എത്തുക.
ജി.പ്രജേഷ് സെന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റേഡിയോ ജോക്കിയായി ജയസൂര്യ എത്തുമ്പോള്‍ ഡോക്ടറായാണ് മഞ്ജു എത്തുക. ശിവദയാണ് ചിത്രത്തില്‍ മറ്റൊരു നായിക. ജോണി ആന്റണി, സുധീര്‍ കരമന, ഗൗതമി നായര്‍, ജി.സുരേഷ് കുമാര്‍, മിഥുന്‍, ദേവി അജിത്ത് എന്നിവരോടൊപ്പം സംവിധായകരായ ഷാജി കൈലാസും ശ്യാമ പ്രസാദും ചിത്രത്തില്‍ അതിഥി താരങ്ങളായും എത്തുന്നു.