in

നിങ്ങൾ ഈ ചിത്രത്തിൽ ആദ്യം കാണുന്നത് എന്ത്…? ഒളിഞ്ഞിരിക്കുന്ന കുതിരയെ എത്ര പേർക്ക് കണ്ടെത്താനാകും?

‘കണ്ണുണ്ടായാല്‍ പോരാ… കാണാന്‍ പഠിക്കണം’ എന്നൊരു ചൊല്ലുണ്ട്. കണ്ണു കൊണ്ട് കാണുക എന്ന ജോലിയാണ് ചെയ്യുന്നതെങ്കിലും നമ്മള്‍ എല്ലാമൊന്നും പലപ്പോഴും നോക്കിയാല്‍ പോലും കാണാറില്ല. കണ്ടാല്‍ തന്നെ ആ കാഴ്ച നമ്മുടെ ചിന്താ ഗതി പോലെ ഇരിക്കും. നമ്മള്‍ എന്തു കാണുന്നുവോ അതിനുള്ളില്‍ വീണ്ടും സൂക്ഷിച്ചു നോക്കിയാല്‍ മറ്റു പലതും കണ്ടേക്കാം. എന്നാല്‍ നമുക്കിന്ന് ഒന്നിനും സമയമില്ല.

ചിത്ര കല ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു അനുഗ്രഹം തന്നെയാണ്. നമ്മുടെ കണ്ണുകളെ പ്പോലും അതിശയിപ്പിക്കുന്ന എന്തെല്ലാം ചിത്രങ്ങളാണ് നാം ദിവസേന കാണുന്നത്. എന്നാല്‍, അത്തരത്തില്‍ ചിത്രം വരയ്ക്കുന്നവരെപ്പോലും അതിശയപ്പെടുത്തുന്ന ഒന്നാണ് ഒരു ചിത്രത്തിനുള്ളില്‍ മറ്റു ചിലത് ഒളിപ്പിക്കുന എന്നത്. ഇതെന്താണെന്ന് കണ്ടെത്തണമെങ്കും അല്‍പ്പം ചാഞ്ഞും ചരിഞ്ഞുമൊക്കെ ഒന്നു നോക്കേണ്ടി വരുമെന്നു മാത്രം. സോഷ്യൽ മീഡിയ തുടങ്ങിയതു മുതൽ കാണുന്നതാണ്… ഒരു ചിത്രത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊന്നിനെ കണ്ടെത്തുന്ന ജാല വിദ്യ.. ചിലതൊക്കെ വേഗത്തിൽ കണ്ടെത്താനാകുമെങ്കിലും മറ്റു ചിലത് ഇച്ചിരി പണിപ്പേട്ടാലേ കണ്ടെത്താൻ കഴിയു… ഒരു പക്ഷേ മറ്റൊരാളുടെ സഹായവും തേടിയെന്നു വരാം.എന്നാലും ചിലര്‍ കണ്ടെന്നു വരില്ല. അത്തരക്കാര്‍ക്ക് ചിലപ്പോള്‍ തൊട്ടു കാണിച്ച് മനസ്സിലാക്കി കൊടുക്കേണ്ടി വരും.

അങ്ങനെ നമ്മുടെ കണ്ണുകളെപ്പോലും പരീക്ഷിക്കുന്ന ഒപ്റ്റിക്കൽ മിഥ്യ.. അത്തരം ഒരു ചിത്രമാണ് ഇതും.. ഒരു തവളയുടെയും കുതിരയുടെയും ഒപ്റ്റിക്കൽ മിഥ്യയാണിത്. അതിനാൽ, ഒറ്റനോട്ടത്തിൽ തവളയെ കണ്ടെത്താൻ വളരെ എളുപ്പമായിരുന്നിരിക്കാം. എന്നാൽ, ഒപ്റ്റിക്കൽ മിഥ്യാ ധാരണയ്ക്കുള്ളിൽ ഒരു കുതിരയുടെ ചിത്രം വ്യക്തതയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. അൽപ്പം പണിപ്പെട്ടു നോക്കു.. ഇനിയും കണ്ടെത്തിയില്ലേ..? എങ്കിൽ ഒന്നു കൂടി നോക്കൂ. എന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടോ? ചിത്രത്തിന്റെ ചില ഭാഗം മറച്ചും എതിർ സൈഡിൽ നിന്നും നോക്കൂ… ഫോൺ അൽപ്പം ചാരിച്ചുമൊക്കെ നോക്കാം..ഇനി കുതിരയെ വേഗത്തിൽ കണ്ടവരോടും ഇനിയും കാണാത്തവരോടുമായി ചിലത്…

ചിത്രത്തിലെ കുതിരയെ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് ശക്തമായ നിശ്ചയദാർഢ്യമുണ്ടെന്നും അത് നിങ്ങളുടെ സ്വതന്ത്ര ചൈതന്യത്തോടൊപ്പം, ജീവിതത്തിൽ നിങ്ങൾക്ക് നേരെ വരുന്ന എല്ലാറ്റിനെയും മറികടക്കാൻ നിങ്ങൾ പ്രാപ്തനാണെന്നും പറയപ്പെടുന്നു. ഇനിയും കുതിരയെ കാണാത്തവർക്കായി ഒരു സൂചന തരാം, നിങ്ങളുടെ ഫോണോ തലയോ ഒരു വശത്തേക്ക് തിരിച്ചൊന്ന് നോക്കൂ…ഇപ്പോൾ നിങ്ങൾക്ക് കുതിരയെ കാണുന്നില്ലേ…? ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് അനുദിനം സോഷ്യല്‍ മീഡിയയിലൂടെ പാറി നടക്കുന്നത്. ചിലതൊക്കെ കാണുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. ഇതൊക്കെ എങ്ങനെ വരച്ചൊപ്പിച്ച് എടുക്കുന്നു അല്ലേ…? സോഷ്യല്‍ മീഡിയ വന്നതോടു കൂടി നിരവധി അനവധി കഴിവുകളാണ് പലരില്‍ നിന്നും പുറത്തേയ്ക്ക് വന്നു കൊണ്ടരിക്കുന്നത്. എന്തായാലും ഇനിയും കാത്തിരിക്കാം ഇത്തരം ചിത്രങ്ങള്‍ക്കായി.

Written by admin

പ്രായ പൂർത്തിയായ ഒരു മകൾ അച്ഛനെ വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം നിൽക്കുന്നു എങ്കിൽ കാലം തെളിയിക്കും ആരായിരുന്നു ശരി എന്ന്; വൈറാലായ കുറിപ്പ് ഇങ്ങനെ

അമ്പോ.. ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, കിടിലൻ ഫോട്ടോസ് കാണാം