2010 ൽ അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് സോനാക്ഷി സിൻഹ. കോസ്റ്റ്യൂം ഡിസൈനർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച സോനാക്ഷി 2005 പുറത്തിറങ്ങിയ മേര ദിൽ ലേകെ ദേഖോ പോലെയുള്ള നിരവധി ചിത്രങ്ങൾക്ക് വേണ്ടി വസ്ത്രങ്ങൾ രൂപകല്പന ചെയ്തിരുന്നു. അവിടെനിന്നും ആണ് അഭിനയ രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തിയത്. ആദ്യചിത്രം സൽമാൻ ഖാന് ഒപ്പമായിരുന്നു. 2010ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുകയും ചെയ്ത ദാബാങ്കിൽ അഭിനയിച്ചതോടു സോനാക്ഷി എന്ന താരത്തിന്റെ താരമൂല്യം വർദ്ധിക്കുകയായിരുന്നു.
ആത്യന്തികമായി ഒരു ബ്ലോക്ക് ബസ്റ്റർ ആയി മാറിയ ചിത്രത്തിലെ ഗ്രാമീണ പെൺകുട്ടിയുടെ വേഷം ചെയ്യുന്നതിനായി മൂന്ന് കിലോ ഭാരമാണ് അന്ന് താരം കുറച്ചിരുന്നത്. ആദ്യ ചിത്രത്തിന് വേണ്ടി ഇത്തരത്തിൽ വണ്ണം കുറയ്ക്കുന്നതിന് തയ്യാറായ സോനാക്ഷിയുടെ അഭിനയത്തോടുള്ള അഭിനിവേശം സമൂഹമാധ്യമങ്ങളും സിനിമാ മേഖലയിലും വളരെയധികം ചർച്ചചെയ്യപ്പെടുകയും ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുവാൻ സോനാക്ഷിക്ക് അവസരം ലഭിക്കുകയായിരുന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് കടന്നുവന്നത് എങ്കിലും ഒരിക്കൽ പോലും അതിന്റെ പിൻബലത്തിൽ അല്ല താരം ഇക്കണ്ട ആരാധകരെ അത്രയും നേടിയെടുത്തത് എന്ന കാര്യം എടുത്തു പറയേണ്ടത് തന്നെയാണ്.
സ്വന്തം കഴിവും അഭിനയവും സൗന്ദര്യവും ഒന്നുകൊണ്ടുമാത്രമാണ് സോനാക്ഷിക്ക് ആരാധകരെ നേടിയെടുക്കുവാൻ കഴിഞ്ഞത്. അഭിനയ ജീവിതത്തിൽ എന്നതുപോലെതന്നെ വ്യക്തിജീവിതത്തിലും തൻറെതായ നിലപാടുകൾ തുറന്നുപറയുന്ന താരമാണ് സോനാക്ഷി. ഏതുകാര്യത്തിനെയും വ്യത്യസ്തമായ രീതിയിൽ അഭിമുഖീകരിക്കുക എന്നതോടൊപ്പം മുഖം നോക്കാതെ തന്നെ അഭിപ്രായവും നിലപാട് വ്യക്തമാക്കുവാനും താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സൽമാൻ ഖാനൊപ്പം നിരവധി ചിത്രങ്ങളിൽ പിന്നീട് വേഷങ്ങൾ കൈകാര്യം ചെയ്തു എങ്കിലും ഇപ്പോൾ താരത്തിന്റെ പ്രശസ്ത ചിത്രമായ ദ ബാഗ് ത്രിയെ പറ്റിയുള്ള സോനാക്ഷിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി ആരാധകരുള്ള സോനാക്ഷിയുടെ വാക്കുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ എടുക്കാറുണ്ട്. ഇപ്പോൾ സോനാക്ഷി പറഞ്ഞിരിക്കുന്ന വാക്കുകളും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്.തബാംഗ് ത്രി എന്ന ചിത്രത്തിൽ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെയാണ് സൽമാൻഖാൻ പ്രണയിക്കുന്നത്.ഇത് സിനിമാ മേഖലയിൽ നിലനിൽക്കുന്ന അസാധാരണത്വം ആണ് എന്നതാണ് തൻറെ വ്യക്തിപരമായ അഭിപ്രായം എന്നാണ് സോനാക്ഷി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഇതിനുമുൻപും പല താരങ്ങളും ഇത്തരത്തിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സോനാക്ഷി തൻറെ വിശേഷങ്ങളൊക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. അടുത്തിടെ മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷ ചിത്രങ്ങളൊക്കെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആരാധകർ എന്നതുപോലെതന്നെ വിമർശകരും താരത്തിന് ഉണ്ട് എന്നതും എടുത്തു പറയേണ്ട ഘടകം തന്നെയാണ്.