സഹിബ് ബീവി ഓർ ഗാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തൻറെതായ കഴിവ് തെളിയിച്ച താരമാണ് മാഹി ഗിൽ. രണ്ടായിരത്തി മൂന്നിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ബോളിവുഡ് ചിത്രങ്ങളിൽ ആണ് ഏറ്റവും കൂടുതൽ തൻറെ താരസാന്നിധ്യം അറിയിച്ചത്. എന്നാൽ അതുപോലെതന്നെ പഞ്ചാബി ചിത്രങ്ങളിലും താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചു. ലഭിച്ച കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്നു മികച്ചതായി തന്നെയാണ് ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.
അഭിനേത്രി എന്നതിലുപരി മോഡൽ എന്ന നിലയിലും മാഹി ഇതിനോടകം തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. സിനിമകളിൽ എന്നതുപോലെതന്നെ വെബ്സീരീസ്കളിലും താരം ഇതിനോടകം വേഷം കൈകാര്യം ചെയ്തു കഴിഞ്ഞു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിലെ പാറു എന്ന കഥാപാത്രത്തിലൂടെയാണ് താരം അധികവും ആളുകളുടെ പ്രീതി പിടിച്ചുപറ്റിയത്. സ്വന്തമായ നിലപാടും വ്യക്തിത്വവുമുള്ള താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.
ലിവിങ് ടുഗദർ ബന്ധം നയിക്കുന്ന താരത്തിന് മൂന്ന് വയസ്സുള്ള ഒരു മകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് വിവാഹത്തെപ്പറ്റിയും താരം പറയുകയുണ്ടായി. വെറോണിക്ക എന്നാണ് താരത്തിന്റെ മകളുടെ പേര്. മകളെ പറ്റിയും വ്യക്തി ജീവിതത്തെ പറ്റിയുള്ള താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. വിവാഹിതയല്ല എന്നാൽ പോലും ഞാൻ പ്രണയത്തിലാണ്. ഒരു മകളുടെ അമ്മ എന്ന നിലയിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്.
ഞാൻ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. എപ്പോഴാണ് വിവാഹം ചെയ്യണം എന്ന് തോന്നുന്നത് അപ്പോൾ മാത്രമേ വിവാഹിതയാവുകയും ഉള്ളൂ. ഒരിക്കലും സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ആരോടും സംസാരിച്ചിട്ടില്ല. ആരും എന്നോട് ചോദിച്ചിട്ടുമില്ല. മാധ്യമങ്ങൾക്കു മുമ്പിൽ എൻറെ മകളെ ഇതുവരെ ഞാൻ കൊണ്ടുവന്നിട്ടില്ല. മാത്രവുമല്ല സോഷ്യൽ മീഡിയ പേജുകളിൽ നിന്നും എപ്പോഴും മകളെ മാറ്റി നിർത്താറുണ്ട്. വിവാഹത്തെ പറ്റിയുള്ള അഭിപ്രായം ചോദിക്കുമ്പോൾ 43കാരിയായ മാഹി എന്തിനാണ് വിവാഹം, വിവാഹം കൊണ്ടുള്ള ആവശ്യമെന്ത് എന്നാണ് ചോദിക്കുന്നത്.
സമയവും ചിന്തയും അനുസരിച്ചാണ് ഇതെല്ലാം ഇരിക്കുന്നത്. കുടുംബവും കുട്ടികളും വിവാഹം ചെയ്യാതെയും ഉണ്ടാകും അതിൽ തെറ്റുണ്ടെന്ന് ഒരിക്കലും താൻ കരുതുന്നില്ലെന്നും വിവാഹം മനോഹരമായ ഒന്നാണ് എന്നാൽ വിവാഹം ചെയ്യണോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും താരം വ്യക്തമാക്കുന്നു. ദേവ് ഡി, ദി ദബാംഗ് സീരിയസ്, സഞ്ജീർ, പാൻ സിംഗ് തോമർ എന്നിവയാണ് താരം വേഷം കൈകാര്യം ചെയ്ത മറ്റ് പ്രധാന ചിത്രങ്ങൾ.
ഇപ്പോൾ മാഹിയെ പറ്റിയുള്ള ഈ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അതോടൊപ്പംതന്നെ താരത്തിന്റെ മകളുടെ കൂടുതൽ വിശേഷങ്ങൾ അറിയുവാനും മകളുടെ ചിത്രം കാണുവാനും ആകാംഷയോടെ തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്. വ്യക്തി ജീവിതത്തിനെ പറ്റിയുള്ള വെളിപ്പെടുത്തൽ പോലെ തന്നെ അതും യാഥാർഥ്യമാകുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്.