in ,

ഇത് അടുത്ത നായികയോ? ഡെവിൾ കുഞ്ചുവിന്റെ പുതിയ കിടിലൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിച്ച ഒന്ന് തന്നെയായിരുന്നു ടിക് ടോക്. നിരവധി ആളുകൾക്ക് ആണ് ടിക് ടോക് വലിയ സാധ്യത തുറന്നുകൊടുത്തത്. പലരും തങ്ങളുടെ കഴിവു പ്രകടിപ്പിക്കാനുള്ള ഉപാധിയായി ടിക് ടോക്കിനെ കണ്ടപ്പോൾ മറ്റുചിലർ പരിഹസിക്കുവാനും കളിയാക്കുവാനും ഉള്ള ഒന്നായാണ് അതിനെ വിലയിരുത്തിയത്. നിരവധി ആളുകൾ പ്രത്യേകിച്ച് യുവാക്കൾ സമൂഹ മാധ്യമത്തിലൂടെ വളർന്നതിനും ഇന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പോലും അറിയപ്പെടാൻ തുടങ്ങിയിട്ടുള്ളത്തിനും കാരണം ആയതും ടിക് ടോക് തന്നെയാണ്.

അവിചാരിതമായി ടിക് ടോക് ബാൻ ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാമിലേക്ക് ചേക്കേറുകയും റീൽസുകൾ ചെയ്ത് പിടിച്ചു നിൽക്കുകയും ചെയ്ത താരങ്ങളും ധാരാളമാണ്. പലരും യൂട്യൂബിൽ സ്വന്തമായി ചാനലുകൾ പോലും തുടങ്ങുന്നതിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു. ലിപ്പ് സിംഗ് വീഡിയോകളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനഘ കെ എന്ന മലയാളി. ഒരുപക്ഷേ അനഘ എന്ന പേര് കേൾക്കുമ്പോൾ ആർക്കും തന്നെ താരത്തെ അറിയണമെന്നില്ല. കാരണം താരം സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് തന്നെ ഡെവിൾ കുഞ്ചു എന്ന പേരിലാണ്.

22 വയസ്സ് മാത്രം പ്രായമുള്ള ഈ പെൺകുട്ടിക്ക് എന്ന് ഇൻസ്റ്റാഗ്രാമിൽ മറ്റും മില്യൻ കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. സ്ഥിരമായി വീഡിയോകളും കോളബുകളും ചെയ്തു വലിയ ഒരു വരുമാനം തന്നെ താരം നേടിയെടുക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമൊന്നും തന്നെ ഇല്ല. മോഡൽ എന്ന നിലയിലും അനഘ ഇതിനോടകം തിളങ്ങി കഴിഞ്ഞിരിക്കുകയാണ്. പലപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നത് താരത്തിന്റെ ഹെയർസ്റ്റൈൽ തന്നെയാണ്. വ്യത്യസ്തമായ ഹെയർ സ്റ്റൈലും വസ്ത്രധാരണവുമായി എത്തി എന്നും ആളുകളുടെ പ്രീതി പിടിച്ചു പറ്റുവാൻ അനഘ ശ്രദ്ധിക്കാറുണ്ട്.

ഓരോ കാര്യത്തിലും വ്യത്യസ്തമായ നിലപാടും ഉറച്ച അഭിപ്രായപ്രകടനവും അനഘ നടത്താറുണ്ട്. ടിക്ടോക്കിലൂടെ ആണ് താരം മറ്റുള്ളവർക്ക് മുന്നിൽ ശ്രദ്ധേയയായത് എങ്കിൽപോലും ടിക്ടോക് നിരോധിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ താരം അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. എൻഫോഴ്സ്മെന്റിൽ ആയിരുന്ന അച്ഛൻറെ വാക്കുകളും ഇന്ത്യയ്ക്ക് ദോഷം വരുന്ന ചൈനീസ് ആപുകളും മറ്റും നിരോധിക്കണം എന്നുള്ള ക്യാമ്പയിനും കൂടി ആയതോടെയാണ് താൻ ടിക്ടോക് ഡിലീറ്റ് ചെയ്തതെന്ന് അനഘ പറയുകയുണ്ടായി.

എന്നാൽ താൻ അക്കൗണ്ട് ഡിലീറ്റ് ചെയ്തത് അറിയാതെ പലരും, പ്രത്യേകിച്ച് കളിയാക്കാനും കുറ്റപ്പെടുത്തുവാൻ മുന്നിൽ നിൽക്കുന്ന ചേട്ടൻമാർ ബാൻ ചെയ്തത് അറിഞ്ഞപ്പോൾ തന്നെ ഇനി എങ്ങനെ ഫേമസ് ആകും എന്നതടക്കമുള്ള ചോദ്യങ്ങളും കളിയാക്കലുകളും ആയി രംഗത്തെത്തിയിരുന്നു എന്നും താരം പറയുകയുണ്ടായി. തന്നെ പോലെയുള്ള സോഷ്യൽ മീഡിയ ക്രിയേറ്റീവേഴ്സിന് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും അതിന് കാരണം സിനിമാമേഖലയിലോ സീരിയൽ മേഖലയിലോ ഉള്ളതുപോലെയുള്ള ശക്തമായ ഒരു കൂട്ടായ്മ തങ്ങൾക്ക് ഇല്ലാത്തതാണെന്നും അനഘ പറഞ്ഞതും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Written by admin

ഒട്ടേറെ ആരാധകരുള്ള നടി രഞ്ജിത; നിത്യനന്ദ സ്വാമിക്കൊപ്പമുള്ള തന്റെ കിടപ്പറ രംഗങ്ങൾ ചോർന്നതോടെ വിവാദ താരമായി, പിന്നീട് സന്യാസം സ്വീകരിച്ച്‌ ഇപ്പോൾ മാനിത്യാനന്ദ മയി, താരത്തിന്റെ ജീവിതകഥ ഇങ്ങനെ

വെറുതെ അല്ല ഇത്രേം ഫിറ്റ്നസ്, വർക്കൗട്ടിലും ലൂക്കായി നവ്യ നായർ, താരത്തിന്റെ സൗന്ദര്യ രഹസ്യം ഇതാണ്