പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ നടിയാണ് രഞ്ജിത. സിനിമയിൽ വരുന്നതിനു മുൻപ് വോളിബോൾ താരമായിരുന്ന രഞ്ജിത സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. കടപ്പ റെഡ്ഡമ്മ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.
1992 പുറത്തിറങ്ങിയ നാടോടി തെൻട്രൽ ആണ് താരം അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം. അതിനുശേഷം 1999 വരെ നിരവധി തമിഴ് ചിത്രങ്ങളിൽ നായികയായി അഭിനയിച്ച് തൻറെ കഴിവ് തെളിയിച്ചു. ജോണിവാക്കർ, കൈക്കുടന്നനിലവ്, വിഷ്ണു, മാഫിയ തുടങ്ങിയവയാണ് താരം മലയാളത്തിൽ അഭിനയിച്ച പ്രശസ്തമായ ചിത്രങ്ങൾ. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് താൽക്കാലികമായി വിട്ടു നിന്ന താരം 2001 വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു.
അതിനു ശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ അവസരം ലഭിച്ചു. 2007 താരം തന്റെ വിവാഹബന്ധം വേർപിരിയുകയും ചെയ്തു.2010 ൽ രഞ്ജിതയും വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള ലൈംഗിക ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. സൺ ടിവിയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതിൽ കാണിക്കുന്ന സ്ത്രീ താനല്ലെന്ന് നടി രഞ്ജിത വാദിച്ചിരുന്നു.
എന്നാൽ വീഡിയോ യഥാർത്ഥമാണ് എന്ന് സ്ഥിരീകരിച്ചു കൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് 2017 പുറത്തുവന്നതോടെ താരം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇക്കാര്യം ബംഗളൂരുവിലെ ഫോറൻസിക് ലബോറട്ടറിയും സ്ഥിരീകരിക്കുകയായിരുന്നു. 2013 രഞ്ജിത സന്യാസിനിയായി ജീവിക്കുവാൻ തീരുമാനിച്ചു. നിരവധി വിവാദങ്ങൾക്ക് ഇതിനോടകം പേരുകേട്ട ആളാണ് നിത്യാനന്ദ സ്വാമി. സ്വയംപ്രഖ്യാപിത ദൈവം എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് പോലും.
ആർക്കും വിശ്വസിക്കാൻ പോലും കഴിയാത്ത പ്രവചനങ്ങളാണ് പലപ്പോഴും നിത്യാനന്ദ നടത്തുന്നത്. സൂര്യനെ ഉദിക്കാൻ അനുവദിക്കാതെ പത്തുമിനിറ്റോളം താൻ തടഞ്ഞുവെച്ചു എന്നതടക്കമുള്ള പരാമർശങ്ങളാണ് ഇയാൾ ഇതിനോടകം നടത്തിയിട്ടുള്ളത്. സന്യാസ ജീവിതം നയിച്ചു വരികയാണെങ്കിൽ പോലും ഈ കാലയളവിൽ പലപ്പോഴും പല സ്ത്രീകളുമായുള്ള ബന്ധത്തിന്റെ പേരിൽ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴും പല പ്രശസ്ത താരങ്ങളും ഇയാളുടെ അകമഴിഞ്ഞ ഭക്തരാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് രഞ്ജിതയും ആയുള്ള വാർത്തകളും വിവാദങ്ങളും പുറത്തുവന്നത്.സ്വാമി നിത്യാനന്ദ ആണ് രഞ്ജിതയ്ക്ക് ദീക്ഷ നൽകിയത്. അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേര് സ്വീകരിക്കുകയും നിത്യാനന്ദയുടെ ആശ്രമത്തിൽ കഴിഞ്ഞു വരികയുമാണ്. എന്ത് തന്നെയായാലും ഒരുകാലത്ത് സിനിമ മേഖലയിൽ സജീവമായി നിലനിന്നിരുന്ന താരത്തിൻറെ മാറ്റവും സന്യാസ ജീവിതവും അല്പം ഞെട്ടലോടെ തന്നെയാണ് സിനിമാലോകം ഏറ്റെടുത്തത്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായിരുന്നു രഞ്ജിത.